ഐ മിസ് യു, യുവതിക്ക് ഗർഭനിരോധന ഗുളികയുടെ പരസ്യം; ക്ഷമ ചോദിച്ച് കമ്പനി 

ബെംഗളൂരു: കൊമേഷ്യല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഓഫറുകളും മറ്റും അറിയിച്ച്‌ കൊണ്ടുള്ള സന്ദേശങ്ങള്‍, ഉപഭോക്താക്കള്‍ക്ക് വേണമെങ്കിലും വേണ്ടെങ്കിലും ഫോണില്‍ ലഭിക്കുന്നത് ഇന്നത്തെ കച്ചവട സംസ്കാരത്തില്‍ സാധാരണമാണ്.

അടുത്തിടെ ഇത്തരത്തില്‍ സന്ദേശം അയച്ച ഒരു കമ്പനി കുഴപ്പത്തിലായിയെന്ന് മാത്രമല്ല, ഒടുവില്‍ ഉപഭോക്താവിനോട് പരസ്യമായി ക്ഷമാപണവും നടത്തി.

ബെംഗളൂരു ആസ്ഥാനമായുള്ള ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്റ്റോയാണ് ഇത്തരത്തില്‍ ഒരു അബദ്ധത്തില്‍പ്പെട്ടത്.

ബെംഗളൂരുവില്‍ നിന്നുള്ള പല്ലവി പരീഖ് എന്ന യുവതിക്കാണ് സെപ്റ്റോയില്‍ നിന്ന് അനുചിതവും താൻ ഒരിക്കല്‍ പോലും ആവശ്യപ്പെട്ടിട്ടില്ലാത്തതുമായ ഒരു വസ്തുവിന്‍റെ പ്രമോഷണല്‍ മെസ്സേജ് കിട്ടിയത്.

“ഞാൻ നിന്നെ മിസ് ചെയ്യുന്നു പല്ലവി – ഐ-പില്‍ എമർജൻസി ഗർഭനിരോധന ഗുളിക” എന്നായിരുന്നു യുവതിക്ക് ലഭിച്ച സന്ദേശം. ഇതോടൊപ്പം മൂന്ന് കണ്ണുനീർ ഇമോജികള്‍ കൂടി ചേർത്തിരുന്നു.

ഉടൻ തന്നെ പല്ലവി തനിക്ക് ലഭിച്ച സന്ദേശത്തിന്‍റെ സ്‌ക്രീൻഷോട്ട് എടുക്കുകയും അതിനെ വിമർശിച്ച്‌ കൊണ്ട് ലിങ്ക്ഡ്‌ഇനില്‍ കുറിപ്പെഴുതുകയും ചെയ്തു.

‘താൻ ഒരിക്കല്‍ പോലും സെപ്റ്റോയില്‍ നിന്ന് ഒരു എമർജൻസി ഗുളിക ഓർഡർ ചെയ്തിട്ടില്ലന്നും ഇനി അങ്ങനെ ചെയ്താല്‍ തന്നെ എന്തിനാണ് തനിക്ക് ‘മിസ്സ് യൂ’ സന്ദേശം അയക്കുന്നതെന്നും സെപ്‌റ്റോയെയും സെപ്‌റ്റോ കെയേഴ്‌സിനെയും ടാഗ് ചെയ്ത് കൊണ്ട് പല്ലവി തന്‍റെ സമൂഹ മാധ്യമത്തിലൂടെ അതൃപ്തി അറിയിച്ചു.

ജോലി സ്ഥലത്തെ ലൈംഗിക പീഡനം തടയുന്നതിനുള്ള ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) പ്രൊഫഷണലായ പല്ലവി, ഈ പ്രവര്‍ത്തിയിലൂടെ കമ്ബനിയുടെ സമീപനം അതിരുകടന്നതായി വിമർശിച്ചു.

ഒരു സന്ദേശം അയക്കുമ്ബോള്‍ അതിന് എന്തെങ്കിലും യുക്തിയുണ്ടെങ്കില്‍ മാത്രമേ അയക്കാവൂ എന്നും അവർ കൂട്ടിച്ചേർത്തു.

അല്ലാത്തപക്ഷം നിങ്ങളില്‍ നിന്ന് അകലം പാലിക്കാൻ മാത്രമേ ആ സന്ദേശങ്ങള്‍ ഉപകരിക്കു എന്നും അവർ വ്യക്തമാക്കി.

വിമർശനങ്ങള്‍ക്കിടയിലും, താൻ ആപ്പിനെ ഇഷ്ടപ്പെടുന്നുണ്ടെന്നും ഈ പോസ്റ്റ് കമ്പനിയുടെ പിഴവ് ഉയർത്തിക്കാട്ടാൻ ആണെന്നും അവർ കൂട്ടിചേര്‍ത്തു.

ഒപ്പം താൻ, ഐ-പില്‍ പ്രൊമോയ്‌ക്കോ ലഭ്യതയ്‌ക്കോ എതിരല്ലന്നും പല്ലവി വ്യക്തമാക്കി. പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ക്ഷമാപണവുമായി സെപ്റ്റോ രംഗത്തെത്തി. ഈ തെറ്റ് ഇനി ആവർത്തിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് കൃത്യമായി പരിശീലനം നല്‍കാൻ തീരുമാനിച്ചതായും സെപ്റ്റോ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us