ബെംഗളൂരു: ആർആർ നഗർ സോണിലെ ഹെറോഹള്ളി വാർഡിന് കീഴിലുള്ള വീരഭദ്രേശ്വര നഗറിലെ ഓം സായ് പബ്ലിക് മെയിൻ റോഡിൽ അനധികൃതമായി കുഴൽക്കിണർ കുഴിച്ച വ്യക്തികൾക്കെതിരെ ബ്യാദരഹള്ളി പോലീസ് സ്റ്റേഷനിൽ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നഗരസഭാ അധികൃതരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെയാണ് കുഴൽക്കിണർ കുഴിച്ചത്.
ഒക്ടോബർ മൂന്നിനും നാലിനുമിടയിലാണ് പൗരസമിതിയുടെ അനുമതിയില്ലാതെ അനധികൃത ഡ്രില്ലിങ് നടന്നത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ബംഗളൂരു മഹാനഗര പാലികെയിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജയരാജ്, ധനഞ്ജയ, പ്രകാശ്, തുടങ്ങിയവർക്കെതിരെയാണ് എഫ്ഐആറിൽ പേരിട്ടിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.