ബെംഗളൂരു: ചിക്കനഹള്ളി ഗ്രാമത്തിൽ ബെസ്കോം ഉദ്യോഗസ്ഥരുടെ അനാസ്ഥയുടെ മറ്റൊരു ഇര കൂടി. വീടിന് സമീപം നിന്ന സ്ത്രീയുടെ മേൽ പെട്ടെന്ന് വൈദ്യുത കമ്പി പൊട്ടി വീണാണ് അപകടമുണ്ടായത്. മഞ്ഞമ്മ (50) സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൃത്യവിലോപത്തിന് ബെസ്കോം ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്നലെ രാവിലെ 10 മണിയോടെ ചിക്കനഹള്ളി ഗ്രാമത്തിൽ മരിച്ച മഞ്ഞമ്മ ഉൾപ്പെടെയുള്ള സ്ത്രീകൾ വീടിന് സമീപം നിൽക്കുകയും സംസാരിക്കുകയും ചെയ്യുകയായിരുന്നു.
ഈ സമയം പെട്ടെന്ന് വൈദ്യുതി കമ്പി പൊട്ടി വീഴുകയായിരുന്നു. ഉടൻ തന്നെ മറ്റൊരു സ്ത്രീ മരിച്ച മഞ്ഞമ്മയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
മഞ്ഞമ്മയുടെ ജീവ അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി രാജരാജേശ്വരി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ മരിച്ച മഞ്ഞമ്മ യുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തവരെക്കെരെ പോലീസ് സ്റ്റേഷനിൽ ബെസ്കോം ഉദ്യോഗസ്ഥർക്കെതിരെ കൃത്യവിലോപത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.