വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു 

ബെംഗളൂരു: കോളജ് വിനോദയാത്ര സംഘത്തിലെ വിദ്യാർഥി ഭട്കല്‍ താലൂക്കിലെ മുർദേശ്വരം കടലില്‍ മുങ്ങി മരിച്ചു. ബെംഗളൂരു വിദ്യാസൗധ പി.യു കോളജ് ഒന്നാം വർഷ വിദ്യാർഥി ഗൗതമാണ് (17) മരിച്ചത്. വിനോദയാത്ര സംഘത്തിലെ ഗൗതമും ബെംഗളൂരു സ്വദേശി ഡി. ധനുഷും ബീച്ചില്‍ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ധനുഷിനെ രക്ഷിച്ചു. വിദ്യാസൗധ കോളജിലെ 220 വിദ്യാർഥികളാണ് യാത്രക്കെത്തിയിരുന്നത്. തിരമാലകളുടെ ശക്തിമൂലം ഇരുവരും വെള്ളത്തില്‍ മുങ്ങിയതോടെ ലൈഫ് ഗാർഡും പോലീസും ചേർന്നാണ് ധനുഷിനെ രക്ഷപ്പെടുത്തിയത്. ഗൗതമും നീന്താൻ എത്തിയവിവരം ധനുഷ് പറഞ്ഞശേഷമാണ് രക്ഷാപ്രവർത്തകർ അറിഞ്ഞത്. ഇതോടെ വിദ്യാർഥികളുടെ എണ്ണം തിട്ടപ്പെടുത്തിയപ്പോഴാണ്…

Read More

കാർ യാത്രക്കാർക്ക് അടുത്ത ‘പണി’: കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നു; ഡിസംബർ മുതൽ പിഴ ഈടാക്കും 

കൊച്ചി: ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നു. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും നിര്‍ബന്ധമാക്കും. നാല് വയസു മുതല്‍ 14 വയസുവരെ 135 സെന്റീമീറ്റര്‍ ഉയരത്തില്‍ താഴെയുള്ള കുട്ടികള്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്തുവയ്ക്കുന്ന സുരക്ഷാ ബെല്‍റ്റ് ഉപയോഗിക്കുന്നതും നല്ലതാണ്. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ ഉറങ്ങുന്ന സാഹചര്യം ഉള്ളതിനാലാണ് ഈ നിര്‍ദേശം. കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ അപകടമുണ്ടായാല്‍ ഡ്രൈവര്‍ക്കായിരിക്കും…

Read More

‘കുടുംബം ആത്മഹത്യയുടെ വക്കിൽ’; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി മനാഫ് 

കോഴിക്കോട്: തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ നടപടി ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനാഫ് പരാതി നല്‍കിയത്. ഒക്ടോബര്‍ 2ന് പരാതി നല്‍കിയിട്ടും ഇതുവരെ കേസെടുത്തില്ലെന്ന് മനാഫ് പരാതിയില്‍ ആരോപിക്കുന്നുണ്ട്. മതസ്പര്‍ധ വളര്‍ത്തുന്ന പ്രചരണം കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിലുണ്ട്. തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് കാണിച്ച്‌ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഗംഗാവലി പുഴയില്‍ ഒലിച്ചുപോയ ലോറി ഡ്രൈവര്‍…

Read More

പുതിയ കൂട്ടുകാരിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഗോപി സുന്ദർ; കമന്റ് ബോക്സ് നിറയെ അധിക്ഷേപം

കഴിഞ്ഞ കുറച്ചു നാളുകളായി വാർത്തകളില്‍ നിറയുന്ന മുന്‍നിര സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദർ. വ്യക്തി ജീവിതത്തിന്റെ പേരില്‍ ഇത്രയേറെ സൈബർ ആക്രമണങ്ങള്‍ക്ക് വിധേയനായ മറ്റൊരു സെലിബ്രിറ്റി ഉണ്ടാകില്ല. ഗോപി സുന്ദറിന്റെ സുഹൃത്തായ ഷിനു പ്രേം പങ്കുവച്ച ചിത്രങ്ങളും വാക്കുകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നിങ്ങളുടെ കുറവുകളെ അവഗണിച്ച്‌, കഴിവുകളെ ആരാധിക്കുന്നയാളാണ് മികച്ച സുഹൃത്ത് എന്നർഥം വരുന്ന പ്രസിദ്ധമായ ഉദ്ധരണി അടിക്കുറിപ്പാക്കിയാണ് ഷിനു ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. മൈഗുരു, റെസ്പെക്റ്റ്, ലൈഫ്, ഷൂട്ട് തുടങ്ങിയ ടാഗുകളും ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ…

Read More

എൽഎസ്ഡി മയക്കുമരുന്നുമായി രണ്ട് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ 

ബെംഗളൂരു: എല്‍.എസ്.ഡി മയക്കുമരുന്നുമായി രണ്ട് മലയാളി വിദ്യാർഥികളെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. നഗര പരിസരത്തെ കോളജ് വിദ്യാർഥികളായ കെ.ആദില്‍ (21), മുഹമ്മദ് നിഹാല്‍(21) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കാർ കസ്റ്റഡിയിലെടുത്തു. ഹലേങ്ങാടി കൊപ്പാളയില്‍ വാടക വീട്ടില്‍ താമസിച്ചാണ് ഇരുവരും പഠിക്കുന്നത്.

Read More

വൈദ്യുതക്കമ്പി പൊട്ടി വീണ് ഷോക്കേറ്റ് വയോധിക മരിച്ചു 

ബെംഗളൂരു: തവരെകെരെയില്‍ വൈദ്യുതക്കമ്പി പൊട്ടിവീണ് മധ്യവയസ്‌ക വൈദ്യുതാഘാതമേറ്റ് മരിച്ചു. മഞ്ഞമ്മ(55)യാണ് മരിച്ചത്. തവരെകെരെ പ്രദേശത്തെ മഗഡി റോഡിലാണ് സംഭവം. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Read More

6 കോടിയുടെ എംഡിഎംഎ യുമായി നൈജീരിയൻ പൗരൻ അറസ്റ്റിൽ 

ബെംഗളൂരു: കേരളത്തിലേക്ക് ഉൾപ്പെടെ സംസ്ഥാനങ്ങളില്‍ മാരക രാസലഹരിയായ എം.ഡി.എം.എ വിതരണത്തിന്റെ പ്രധാന ഉറവിടം കണ്ടെത്തി മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പോലീസ്. 6.310 കിലോഗ്രാം എം.ഡി.എം.എയുമായി നൈജീരിയൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ മയക്കുമരുന്നിന് ആറ് കോടി രൂപ വില വരും. ബെംഗളൂരു ഗോവിന്ദ റെഡ്ഡി ലേഔട്ടില്‍ താമസിക്കുന്ന പീറ്റർ ഇ.കെ.ഡി ബെലോണ്‍വുവാണ്(38) അറസ്റ്റിലായതെന്ന് മംഗളൂരു സിറ്റി പോലീസ് കമീഷണർ അനുപം അഗർവാള്‍ പറഞ്ഞു. മംഗളൂരു പമ്പുവെല്‍ സർക്കിളിലെ ലോഡ്ജില്‍ നിന്ന് ഹൈദർ എന്ന ഹൈദർ അലിയെ(51) കഴിഞ്ഞ മാസം 29ന് 15…

Read More

പരിഹാസം നിറഞ്ഞ ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി നടി പ്രയാഗ മാർട്ടിൻ 

കൊച്ചി: ലഹരിമരുന്നുമായി ബന്ധപ്പെട്ട റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വന്നതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയുമായി നടി പ്രയാഗാ മാര്‍ട്ടിന്‍. ‘ഹ..ഹാ..ഹി..ഹു!’ എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്. ഗുണ്ടാത്തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രയാഗയുടേയും ശ്രീനാഥ് ഭാസിയുടെയും പേര് ഉള്‍പ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ കേസന്വേഷണങ്ങളെ പരിഹസിച്ചാണ് നടിയുടെ ഇന്‍സ്റ്റാ സ്റ്റോറിയെന്നാണ് ആരാധകര്‍ പറയുന്നത്. പിടിയിലായ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നതായിട്ടാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്ത്രീകളടക്കം ഇരുപതോളം പേര്‍…

Read More

വളർത്തുമൃഗങ്ങൾക്കുള്ള റൈഡുമായി ഊബർ പെറ്റ് 

ബെംഗളൂരു: വളർത്തുമൃഗങ്ങൾക്കുള്ള റൈഡുകൾക്കായി ‘ഊബർ പെറ്റു’മായി ഇന്ത്യയിലെ റൈഡ് ഷെയറിങ് ആപ്പുകളിൽ ഒന്നായ ഊബർ. യാത്രക്കാർക്ക് അവരുടെ വളർത്തുമൃഗങ്ങളെ സവാരിക്കായി കൊണ്ടുപോവാനാണ് പ്രധാനമായും ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ഇതുവഴി സമ്മർദരഹിതമായ യാത്രയാണ് ഊബർ ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് അവരുടെ വളർത്തുമൃഗത്തോടൊപ്പമുള്ള യാത്ര ബുക്ക് ചെയ്യാനുള്ള ഓപ്‌ഷൻ ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. വളർത്തുമൃഗങ്ങളെ യാത്രയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ സംവിധാനം വിജയമാകുമെന്നാണ് ഇതിന്‍റെ നിർമാതാക്കൾ അഭിപ്രായപ്പെടുന്നത്. വളർത്തുമൃഗങ്ങൾ അവരുടെ കുടുംബങ്ങൾക്ക് എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. അതുകൊണ്ട് തന്നെ യാത്രകളിൽ…

Read More

അതിഥികളെ സ്വീകരിക്കാനായി കാത്തിരിക്കുന്ന വെർച്വല്‍ റിസപ്ഷനിസ്റ്റ്; വൈറലായി പോസ്റ്റ്‌

ബെംഗളൂരു: നഗരത്തിലെ ഒരു ഹോട്ടലില്‍ അതിഥികളെ സ്വീകരിക്കാനായി കാത്തിരിക്കുന്ന ഒരു വെർച്വല്‍ റിസപ്ഷനിസ്റ്റ് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. എൻടൂരേജിന്‍റെ സിഇഒ അനന്യ നാരംഗ് ആണ് ഈ വെർച്വല്‍ റിസപ്ഷനിസ്റ്റിനെ സമൂഹ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. പരമ്പരാഗത ചെക്ക് – ഇൻ അനുഭവം പ്രതീക്ഷിച്ച്‌ ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ എത്തിയ അനന്യ കണ്ടത് ഹോട്ടലിന്‍റെ ഫ്രണ്ട് ഡെസ്‌കിലെ ലാപ്‌ടോപ്പ് സ്‌ക്രീനില്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വെർച്വല്‍ റിസപ്ഷനിസ്റ്റിനെയാണ്. കൗതുകം തോന്നിയ അവർ ഉടൻ തന്നെ വെർച്വല്‍ റിസപ്ഷനിസ്റ്റിനെ സമൂഹ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട്…

Read More
Click Here to Follow Us