വയനാട്: ആഡംബര കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുകളുമായി ബെംഗളൂരു സ്വദേശി എക്സൈസ് പിടിയില്‍. ബെംഗളൂരു ബി.എസ് നഗർ ഗൃഹലക്ഷ്മി ബെനകറെ സിഡൻസിയില്‍ രാഹുല്‍ റായ് ആണ് (38)പിടിയിലായത്. കാട്ടിക്കുളം രണ്ടാം ഗേറ്റില്‍ മാനന്തവാടി എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ സജിത് ചന്ദ്രനും പാർട്ടിയും നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 276 ഗ്രാം മാജിക് മഷ്റൂം (സിലോസൈബിൻ), 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ് എന്നിവയാണ് പിടികൂടിയത്. കെ.എ. 02 എം.എം 3309 എന്ന നമ്പർ വാഹനവും കസ്റ്റഡിയിലെടുത്തു. രാഹുല്‍ റായ് സ്വന്തമായി മാജിക്…
Read MoreDay: 6 October 2024
ദുരിതാശ്വാസ നിധിയിലേക്ക് നന്മ കൾച്ചറൽ & സോഷ്യൽ ഫോറം സംഭാവന നൽകി
ബെംഗളൂരു : നന്മ കൾച്ചറൽ & സോഷ്യൽ ഫോറം വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അറുപതിനായിരം രൂപ സംഭാവന നൽകി. സെക്രട്ടറി ശ്രീ.സജിത്ത് .എൻ, ഖജാൻജി ശ്രീ. ശ്രീജിത്ത് .എസ്സ് .എസ്സ് , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങളായ ശ്രീ.ദിലീപ്.എൻ, ശ്രീ.രഞ്ജിത്.ആർ, അദ്ദേഹത്തിന്റെ മകൻ മാസ്റ്റർ. വിസ്മയ് രഞ്ജിത് എന്നിവർ ചേർന്ന് ബെംഗളൂരു നോർക്ക ഓഫീസർ ശ്രീമതി.റീസ രഞ്ജിത്തിന് ചെക്ക് കൈമാറി. കഴിഞ്ഞ എട്ട് വർഷമായി ബന്നേർഘട്ട റോഡിലെ നന്ദി വുഡ്‌സ് അപ്പാർട്മെന്റ് കേന്ദ്രീകരിച്ചു പ്രവൃത്തിക്കുന്ന അസോസിയേഷനിൽ പ്രധാനമായും ഐ ടി മേഖലയിൽ പ്രവൃത്തിക്കുന്ന…
Read Moreമറീന ബീച്ചില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ 3 പേർ മരിച്ചു
ചെന്നൈ: മറീന ബീച്ചില്‍ വ്യോമസേനയുടെ എയര്‍ ഷോ കാണാനെത്തിയ മൂന്ന് പേര്‍ മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് നിലവിൽ ലഭ്യമായ റിപ്പോർട്ട്. 92-ാമത് ഐഎഎഫ് ദിനാചരണത്തോടനുബന്ധിച്ച് നടന്ന എയര്‍ ഷോ കാണാന്‍ രാവിലെ 11.00 മുതല്‍ നിരവധി പേര്‍ എത്തിയിരുന്നു. ശക്തമായ ചൂടില്‍ കുട ചൂടിയാണ് അഭ്യാസ പ്രകടനങ്ങള്‍ കണ്ടത്. എയര്‍ ഷോയില്‍ സ്പെഷ്യല്‍ ഗരുഡ് ഫോഴ്സ് കമാന്‍ഡോകളുടെ രക്ഷാപ്രവര്‍ത്തനത്തിന്റെയും ബന്ദികളെ മോചിപ്പിക്കുന്നതിന്റേയും പ്രത്യേക പ്രകടനവും ഉള്‍പ്പെടുത്തിയിരുന്നു. റാഫേല്‍ ഉള്‍പ്പെടെ 72 വിമാനങ്ങള്‍, തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ്, ലൈറ്റ് കോംബാറ്റ്…
Read Moreബൈക്ക് അപകടത്തിൽ കാമുകി മരിച്ചു; യുവാവ് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി
ചെന്നൈ: ബൈക്കപകടത്തില്‍ പരിക്കേറ്റ കാമുകി മരിച്ചതിന് പിന്നാലെ യുവാവ് ബസിന് മുന്നില്‍ ചാടി ജീവനൊടുക്കി. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് ദാരുണ സംഭവം. മധുരാന്തകം സ്വദേശി ഇ.സബ്രീന(20), ഉതിരമേരൂർ സ്വദേശി എസ് യോഗേശ്വരൻ(20) എന്നിവരാണ് 30 മിനിട്ട് വ്യത്യാസത്തില്‍ മരിച്ചത്. ഇരുവരും എൻജിനിയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥികളാണ്. മാമല്ലപുരത്ത് നിന്ന് കോളേജിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. പുതുച്ചേരി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസാണ് ബൈക്കിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ സബ്രീനയുടെ തലയ്‌ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇതു കേട്ടയുടൻ യോഗേശ്വരൻ…
Read Moreഭർതൃ ഗൃഹത്തിൽ പീഡനം; യുവതി തൂങ്ങി മരിച്ച നിലയിൽ
ബെംഗളൂരു: യുവതിയെ സംശയാസ്പദമായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉഡുപ്പി ജില്ലയിലെ കുന്ദാപൂർ സ്വദേശിയായ മേഘ ഷെട്ടിയാണ് മരിച്ചത്. തീർത്ഥഹള്ളി സ്വദേശിയായ സുദീപ് ഷെട്ടിയെയാണ് മേഘ ഷെട്ടി വിവാഹം കഴിച്ചത്. സ്ത്രീധനത്തിൻ്റെ പേരിൽ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് മേഘ ഷെട്ടിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവത്തിൽ മരിച്ച മേഘ ഷെട്ടിയുടെ ഭർത്താവ് സുദീപ് ഷെട്ടിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവേകനഗർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മേഘ ഷെട്ടിയെ ഭർത്താവിൻ്റെ ബന്ധുക്കൾ ഉപദ്രവിച്ചതായി പരാതിയുണ്ട്. ഭർത്താവിൻ്റെ മാതാപിതാക്കളുടെ അക്രമത്തെക്കുറിച്ച് മേഘ ഷെട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു.…
Read Moreകുടുംബ വഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ് കൊലപ്പെടുത്തി
കാസർക്കോട്: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ്‍ ഭാര്യയെ കൊലപ്പെടുത്തി. കാസർകോട് ജില്ലയിലെ അമ്പലത്തറയിലാണ് സംഭവം. കണ്ണോത്ത് സ്വദേശി ബീന(40)യാണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭർത്താവ് ദാമോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഞായറാഴച രാവിലെ ബീനയെ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കത്തെ തുടർന്ന് ദാമോദരൻ ഭാര്യയെ കഴുത്തും ഞെരിച്ചും ഭിത്തിയില്‍ തലയിടിപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. കൊലപാതകം നടത്തിയതിനുശേഷം ദാമോദരൻ, വിവരം ബന്ധുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നീട് ദാമോദരൻ അമ്പലത്തറ പോലീസില്‍…
Read Moreമഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ഇനി അഹില്യനഗര്‍; അനുമതി നൽകി ആഭ്യന്തര മന്ത്രാലയം
മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയുടെ പേര് അഹില്യനഗർ എന്നു മാറ്റുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. വെള്ളിയാഴ്ച നടന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തിൽ റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീൽ അഹമ്മദ്‌നഗർ ജില്ലയുടെ പേര് മാറ്റാനുള്ള നീക്കത്തിന് കേന്ദ്രം അംഗീകാരം നൽകിയതായി അറിയിച്ചു. അഹല്യ ദേവിയുടെ 300-ാം ജൻമവാർഷികത്തിലാണ് ഇങ്ങനെയൊരു ചരിത്രപരമായ തീരുമാനമുണ്ടായതെന്ന് പാട്ടീൽ പറഞ്ഞു. ജില്ലയ്ക്ക് അഹല്യ ദേവിയുടെ പേര് നൽകണമെന്ന ആവശ്യം കഴിഞ്ഞ കുറേ വർഷങ്ങളായി ഉയർന്നിരുന്നു. ചോണ്ടിയിൽ നടക്കുന്ന ജന്മദിനാഘോഷ പരിപാടിയിൽ അഹല്യ ദേവിയുടെ പേരിടുമെന്ന് മുഖ്യമന്ത്രി…
Read Moreബെംഗളൂരുവിൽ വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമം; 86 സാക്ഷികളെ ഉൾപ്പെടുത്തി പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിച്ചു
ബെംഗളൂരു : ബൈക്കിൽ കൊണ്ടുപോയി 21-കാരിയായ വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമംനടത്തിയ കേസിൽ പ്രതിയുടെപേരിൽ ബെംഗളൂരു പോലീസ് കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരു ആടുഗോഡി എസ്.ആർ. നഗർ സ്വദേശി മുകേശ്വരന്റെ (24) പേരിലാണ് 555 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. 86 സാക്ഷികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. നാലുപേർ മജിസ്ട്രേറ്റിനുമുൻപാകെ മൊഴിനൽകുകയും ചെയ്തു. സംഭവമുണ്ടായി 40 ദിവസംകൊണ്ട് അന്വേഷണം പൂർത്തിയാക്കാനായെന്ന് ബെംഗളൂരു എച്ച്.എസ്.ആർ. ലേ ഔട്ട് പോലീസ് അറിയിച്ചു. ബെംഗളൂരു 39-ാം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഓഗസ്റ്റ് 19-ന് പുലർച്ചെയാണ് ബെംഗളൂരുവിലെ കോളേജിലെ അവസാനവർഷ ബിരുദവിദ്യാർഥിനി…
Read Moreരേണുകാസ്വാമി കൊലക്കേസ്: ദർശന്റെ ജാമ്യഹർജിയിലെ വാദം ചൊവ്വാഴ്ചത്തേക്ക് നീട്ടി
ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശൻ നൽകിയ ജാമ്യാപേക്ഷയിലെ വാദം ചൊവ്വാഴ്ചത്തേക്ക് നീട്ടി. ശനിയാഴ്ച കോടതിയിൽ ദർശനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.വി.നാഗേഷ് വാദം പൂർത്തിയാക്കി. ചൊവ്വാഴ്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രസന്ന കുമാർ എതിർവാദങ്ങൾ സമർപ്പിക്കും. കേസിലെ ഒന്നാം പ്രതിയായ നടി പവിത്രഗൗഡയുടെ ജാമ്യ ഹർജിയും ചൊവ്വാഴ്ചത്തേക്ക് മാറ്റി. ബെംഗളൂരുവിലെ 24-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കഴിഞ്ഞ ജൂൺ 11-നാണ് ദർശനും പവിത്രഗൗഡയും അറസ്റ്റിലായത്. ചിത്രദുർഗ സ്വദേശിയും ദർശന്റെ ആരാധകനുമായ രേണുകാസ്വാമിയെ ബെംഗളൂരുവിലെത്തിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.…
Read Moreനവകേരള ബസ് വീണ്ടും പൊളിച്ച് പണിയുന്നു; പാന്‍ട്രി ഉള്‍പ്പെടെ പൊളിക്കും
തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് കൈമാറിയ ‘നവകേരള’ ബസ് വീണ്ടും പൊളിച്ച് പണിയുന്നു ബസിലെ പാന്‍ട്രി ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ ഒഴിവാക്കി സീറ്റുകളുടെ എണ്ണം കൂട്ടാനാണ് പൊളിക്കുന്നത്. കൂടാതെ ബസിലെ ടോയ്!ലറ്റിനും മാറ്റം ഉണ്ടാകും. 64 ലക്ഷം രൂപയാണ് ചെലവഴിച്ചാണ് ബസിന്റെ ബോഡിയും ഉള്‍ഭാഗവും നിര്‍മ്മിച്ചത്. ഇതാണ് വീണ്ടും പൊളിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബസ് കര്‍ണ്ണാടകയിലെ സ്വകാര്യ വര്‍ക്ക്‌ഷോപ്പിലാണ്. ബസിന്റെ ബോഡിയില്‍, ഉള്‍ഭാഗത്തിന് വീണ്ടും മാറ്റം വരുത്തുകയാണ്. ബസിന്റെ സൗകര്യങ്ങള്‍ കുറച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് വര്‍ക്ക്‌ഷോപ്പില്‍ കയറ്റിയത്. ബസിന്റെ പിറകിലുള്ള പാന്‍ട്രിക്ക് പുറമെ…
Read More