നഗരത്തിൽ ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റ്; ടിക്കറ്റ് ബുക്കിംഗ് ഇന്ന് ആരംഭിക്കും; വില, എങ്ങനെ വാങ്ങാം എന്നിവ അറിയാൻ വായിക്കാം 

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെ ന്യൂസിലൻഡ് ടീമിനെ നേരിടാനൊരുങ്ങി ടീം ഇന്ത്യ. കിവീസിനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും.

ഒക്ടോബർ 16 മുതൽ 20 വരെയാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക. 2022ൽ ശ്രീലങ്കയ്‌ക്കെതിരെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലായിരുന്നു ടീം ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര ടെസ്റ്റ് മത്സരം.

2022ന് ശേഷം ഇതുവരെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളൊന്നും നടന്നിട്ടില്ല. ഇപ്പോഴിതാ രണ്ട് വർഷത്തിന് ശേഷം നഗരത്തിൽ ടെസ്റ്റ് മത്സരം നടക്കുന്നത് ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കിവീസിനെതിരായ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും.

ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ഇന്ന് ഒക്ടോബർ 5 ന് ആരംഭിക്കും. ഓൺലൈൻ ടിക്കറ്റ് വിൽപ്പന ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും, ടെസ്റ്റ് മത്സരത്തിനുള്ള ടിക്കറ്റുകൾ ഇൻസൈഡർ ആപ്പ് (WWW.insider.in, WWW.ksca.cricket വെബ്സൈറ്റ്) വഴി വാങ്ങാം.

ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക് ഓരോ സ്റ്റാൻഡിനും നിശ്ചയിച്ചിട്ടുണ്ട്. 600 രൂപയിൽ ആരംഭിക്കുന്ന പരമാവധി ടിക്കറ്റ് നിരക്ക് 7,500 രൂപയാണ്. എച്ച് സ്റ്റാൻഡ് ടിക്കറ്റ് നിരക്ക് 600 രൂപ, സി സ്റ്റാൻഡ് 1,200 രൂപ, ബി സ്റ്റാൻഡ് 2,000 രൂപ, ഡി കോർപ്പറേറ്റ് 2,000 രൂപ, എൻ സ്റ്റാൻഡ് 2,500 രൂപ, പി4 സ്റ്റാൻഡ് ടിക്കറ്റ് നിരക്ക് 2,000 രൂപ. പി ടെറസ് ടിക്കറ്റിന് 7500 രൂപയാണ് വില.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us