ബെംഗളൂരു : ബെംഗളൂരുവിൽ ജിം പരിശീലകനെ ആക്രമിച്ച സംഭവത്തിൽ കന്നഡനടൻ ധ്രുവ് സർജയുടെ മാനേജർ അശ്വിൻ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. മേയ് 26-നാണ് അശ്വിനും മറ്റ് മൂന്നുപേരുംചേർന്ന് ധ്രുവ് സർജയുടെ ജിം പരിശീലകനായ പ്രശാന്തിനെ (32) ആക്രമിച്ചത്. രാത്രി പത്തരയോടെ ജിമ്മിൽനിന്ന് വീട്ടിലേക്കുപോകുമ്പോൾ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു.
Read MoreMonth: September 2024
“നിപുണ കർണാടക” നഗരത്തിലെ ഐ.ടി. കമ്പനികളുമായി ചേർന്ന് തൊഴിൽ പരിശീലനത്തിന് പദ്ധതി
ബെംഗളൂരു : പ്രമുഖ ഐ.ടി. കമ്പനികളുമായി സഹകരിച്ച് യുവാക്കളുടെ തൊഴിൽ പരിശീലനത്തിന് പദ്ധതിയുമായി കർണാടക. നിപുണ കർണാടക എന്ന പേരിലാണ് നടപ്പാക്കുന്നത്. ഇൻഫോസിസ്, വിപ്രോ, ടി.സി.എസ്. പോലുള്ള കമ്പനികളുമായി ചേർന്നായിരിക്കും പരിശീലനം. സംസ്ഥാന ഐ.ടി.-ബി.ടി.-ഇലക്ട്രോണിക്സ് വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. നിർമിതബുദ്ധി, ബ്ലോക്ക് ചെയിൻ ടെക്‌നോളജി, ഡേറ്റാ അനാലിസിസും പ്രോസസിങ്ങും ക്ലൗഡ് സെക്യൂരിറ്റി സർവീസ് തുടങ്ങിയവയിലായിരിക്കും പരിശീലനം. 300 കോടി രൂപ ചെലവിലാണ് നടപ്പാക്കുന്നത്. പരിശീലനം ഈ വർഷം അവസാനം തുടങ്ങിയേക്കും. ബിരുദ വിദ്യാർഥികളെയാകും ഉൾപ്പെടുത്തുക. വിവിധ കമ്പനികളുടെ സി.എസ്.ആർ.ഫണ്ട് ഉൾപ്പെടെ പദ്ധതിക്കായി കണ്ടെത്തുമെന്ന് ഐ.ടി.-ബി.ടി.-ഇലക്ട്രോണിക്സ്…
Read Moreസംസ്ഥാനത്തേക്ക് ഒരു വന്ദേഭാരത് സർവീസുകൂടി വരുന്നു; വിശദാംശങ്ങൾ
ബെംഗളൂരു : കർണാടകത്തിൽ ഒരു വന്ദേഭാരത് സർവീസുകൂടി വരുന്നു. ഹുബ്ബള്ളിയിൽനിന്ന് പുണെക്കാണ് പുതിയ വന്ദേഭാരത് സർവീസ് വരുന്നത്. സർവീസിന്റെ ഉദ്ഘാടനം സെപ്റ്റംബർ 15-ന് ത്ധാർഖണ്ഡിലെ ജംഷേദ് പുരിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെർച്വലായി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച ഇതിന്റെ പരീക്ഷണ ഓട്ടം നടക്കും. വാണിജ്യ സർവീസ് എന്നുതുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതേസമയം സമയ ക്രമം തീരുമാനിച്ചിട്ടുണ്ട്.. ഹുബ്ബള്ളിയിൽനിന്നും രാവിലെ അഞ്ചിന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30-ന് പുണെയിലെത്തിച്ചേരും. തിരിച്ച് 2.30-ന് പുണെയിൽനിന്ന് പുറപ്പെട്ട് രാത്രി 10-ന് ഹുബ്ബള്ളിയിലെത്തുമെന്ന് സെൻട്രൽ റെയിൽവേ പുണെ ഡിവിഷൻ അറിയിച്ചു.
Read Moreകേരളാ ബ്ലാസ്‌റ്റേഴ്‌സ് വക വയനാടിന് 25 ലക്ഷം സഹായം;ഐ.എസ്.എല്‍. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും
തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വക വയനാടിന് സഹായം. മുണ്ടക്കൈ, ചൂരല്‍മല ദുരന്തം ബാധിച്ചവര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നല്‍കിയത്. അടുത്ത സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കൂടാതെ ഐ.എസ്.എല്‍. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ…
Read Moreമഞ്ഞൾപൊടി പാക്കറ്റിന്റെ മറവിൽ കഞ്ചാവ് കടത്ത് യുവതിയടക്കം പിടിയിൽ
മഞ്ഞൾപൊടിയുടെ ലേബലുള്ള 10 പാക്കറ്റുകളുമായി പിടിയിലായ യുവതിയെ പരിശോധിച്ചപ്പോൾ കണ്ടെത്തിയതാവട്ടെ പാക്കറ്റുകളിലെല്ലാം കഞ്ചാവ്. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ യുവതിയെ പിടികൂടിയത്. തിരിച്ചറിയാതിരിക്കാനും സംശയം തോന്നാതിരിക്കാനുമാണ് ഇത്തരമൊരു വിദ്യ പ്രയോഗിച്ചതെന്ന് യുവതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. നേഹ ബായി എന്ന സ്ത്രീയാണ് അറസ്റ്റിലായതെന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നുണ്ട്. മഞ്ഞൾ പൊടിയുടെ പാക്കറ്റിലടച്ച കഞ്ചാവ് ശേഖരം കണ്ടെടുത്തതിന് പിന്നാലെ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസൈ എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി സൂപ്രണ്ട് തിരുപതി യാദവ്, എസ്.ഐ നാഗരാജ് എന്നിവർ അറിയിച്ചു.…
Read Moreഓണത്തിന് നാട്ടിൽ പോകാൻ വേഗം ബുക്കിംങ് ആരംഭിക്കു; വെള്ളിയാഴ്ച കൊച്ചുവേളിക്ക് പ്രത്യേക തീവണ്ടി; സീറ്റുകൾ ബാക്കി
ബെംഗളൂരു : ഓണത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളിക്ക് പ്രത്യേക സർവീസ് അനുവദിച്ച് റെയിൽവേ. 13-ന് ഹുബ്ബള്ളി – കൊച്ചുവേളി- ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷ്യൽ (07333/07334) ആണ് പ്രഖ്യാപിച്ചത്. 13-ന് രാവിലെ 6.55-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം രാവിലെ 6.45-ന് കൊച്ചുവേളിയിലെത്തും. തിരിച്ച് 14-ന് ഉച്ചയ്ക്ക് 12.50-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം ഉച്ചക്ക് 12.50-ന് ഹുബ്ബള്ളിയിലെത്തും. ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി എസ്.എം.വി.ടി. ബെംഗളൂരുവിൽ ഉച്ച കഴിഞ്ഞ് 2.15-നും കൃഷ്ണരാജപുരത്ത് 2.39-നും തീവണ്ടി എത്തും. എസ്.എം.വി.ടി. ബെംഗളൂരു, കൃഷ്ണരാജപുരം, ബംഗാരപേട്ട്, സേലം, ഈറോഡ്,…
Read More4750 കോടിയുടെ ടെൻഡർ വിളിച്ചു: സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതിക്ക് ഇനി വെക്കത്തിലാകും
ബെംഗളൂരു : ബെംഗളൂരു നഗരത്തെ ചുറ്റിയുള്ള സാറ്റലൈറ്റ് ടൗൺ റിങ് റോഡ് നിർമാണപദ്ധതിക്കായി ദേശീയപാതാ അധികൃതർ 4750 കോടി രൂപയുടെ ടെൻഡർ വിളിച്ചതോടെ പദ്ധതിക്ക് വേഗം കൈവരുന്നു. 280 കിലോമീറ്റർ നീളംവരുന്ന റോഡ് പദ്ധതിയാണിത്. ഇതിൽ 144 കിലോമീറ്റർവരുന്ന പദ്ധതിക്കുള്ള ടെൻഡറാണ് കഴിഞ്ഞ ദിവസം വിളിച്ചത്. പദ്ധതിയുടെ കുറച്ചുഭാഗം കഴിഞ്ഞ വർഷം മാർച്ചിൽ ഉദ്ഘാടനംചെയ്തിരുന്നു. ബെംഗളൂരുവിന്റെ സമീപപ്രദേശങ്ങളെയും സബർബൻ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഇൗ പദ്ധതി. തമിഴ്‌നാട്ടിലെ ഹൊസൂരിനെയും പാത ബന്ധിപ്പിക്കും. ദൊബ്ബാസ്‌പേട്ട്, ദൊഡ്ഡബെല്ലാപുര, ദേവനഹള്ളി, സുളിബെലെ, ഹൊസ്‌കോട്ടെ, ആനെക്കൽ, തട്ടെകെരെ, കനകപുര, രാമനഗര, മാഗഡി…
Read Moreക്ലാസ് മുറിയിൽ വച്ച് ബിയർ കുടിച്ച് വിദ്യാർത്ഥികൾ
റായ്പൂർ: ഛത്തീസ്ഗഡില്‍ സ്കൂളില്‍ വിദ്യാർഥികള്‍ ബിയർ കുടിക്കുന്ന വീഡിയോ പുറത്ത്. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സാമൂഹ മാധ്യമത്തിൽ വൈറലായ വീഡിയോയില് വിദ്യാർഥികള്‍ ബിയറും ശീതളപാനീയങ്ങളും കുടിക്കുന്നത് വ്യക്തമാണെന്ന് ബിലാസ്പൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) ടി ആർ സാഹു പറഞ്ഞു. ബിയർ കുടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന് മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു. സംഘം സംഭവത്തില്‍ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തി. വീഡിയോ ചിത്രീകരണത്തിനിടെ തമാശയ്ക്കാണ് ബിയർ കുപ്പികള്‍ വെച്ചതെന്നും ബിയർ കുടിച്ചില്ലെന്നും വിദ്യാർഥികള്‍ അന്വേഷണ സംഘത്തെ…
Read Moreയാത്രക്കാരിയെ അപമാനിച്ച ഓട്ടോ ഡ്രൈവറുടെ ജാമ്യത്തിന് 30000 രൂപയ്ക്ക് വേണ്ടി നാട്ടുകാരുടെ ധനസഹായം
ബെംഗളൂരു: യാത്രക്കാരിയെ അപമാനിച്ച കേസില്‍ കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഓട്ടോ ഡ്രൈവറെ ജാമ്യത്തിലിറക്കാന്‍ ധനസഹായ അഭ്യര്‍ത്ഥനയുമായി നാട്ടുകാര്‍. ആര്‍ മുത്തുരാജ് എന്ന ഓട്ടോ ഡ്രൈവറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജാമ്യത്തിലിറക്കുന്നതിന് ഏകദേശം 30000 രൂപ വേണ്ടിവരുമെന്നും അത് നല്‍കണമെന്നാഭ്യര്‍ത്ഥിച്ചാണ് ഒരു വിഭാഗം നാട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചത്. ”മാനസിക സമ്മര്‍ദ്ദമാണ് അത്തരത്തില്‍ പ്രതികരിക്കാന്‍ അയാളെ പ്രേരിപ്പിച്ചത്. നാല് ദിവസമായി അദ്ദേഹം ജയിലില്‍ കഴിയുന്നു. ജാമ്യത്തിനും മറ്റുമായി 30000 രൂപ ചെലവാകും. മുത്തുരാജിനെ ജാമ്യത്തിലിറക്കാന്‍ താല്‍പ്പര്യമുള്ള അഭിഭാഷകര്‍ ഉണ്ടോ? അദ്ദേഹത്തിനായി ഞാന്‍ 1000 രൂപ…
Read Moreഞാൻ അവന്റെ നെഞ്ചിലും തലയിലും ചവിട്ടി, പവിത്ര ചെരുപ്പുകൊണ്ട് അടിച്ചു; രേണുകാസ്വാമിയെ ആക്രമിച്ചതായി സമ്മതിച്ച് ദർശൻ
ബെംഗളൂരു: ണുകസ്വാമിയെ ആക്രമിച്ചതായി സമ്മതിച്ച് ജയിലില്‍ കഴിയുന്ന കന്നഡ നടൻ ദർശൻ തോഗുദീപ. പോലീസിന് നല്‍കിയ മൊഴിയില്‍ ഇക്കാര്യം സമ്മതിച്ചതായി കൊലക്കേസില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. നടൻ പോലീസിന് നല്‍കിയ മൊഴിയില്‍ കുറ്റസമ്മതം നടത്തിയാതായി കുറ്റപത്രത്തില്‍ ഉണ്ട്. നെഞ്ചിലും കഴുത്തിലും തലയിലും അടിച്ചെന്നും നടി പവിത്ര ഗൗഡയോട് ചെരിപ്പുകൊണ്ട് അടിക്കാൻ പോലും ആവശ്യപ്പെട്ടെന്നും ദർശൻ പോലീസിനോട് പറഞ്ഞു. ‘ഞാൻ കാണുമ്പോഴേക്കും രേണുകസ്വാമി ക്ഷീണിതനായിരുന്നു. ഇതിനകം തന്നെ ആക്രമിക്കപ്പെട്ടതായി തോന്നി. ഞാൻ അവൻ്റെ കഴുത്തിനും നെഞ്ചിനും തലയ്ക്കും സമീപം ചവിട്ടി. കൈകൊണ്ടും മരക്കൊമ്പ് കൊണ്ടും അടിച്ചു.…
Read More