കുട്ടികളെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ‘അമ്മ ആത്മഹത്യ ചെയ്തു

ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അമ്മ പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു. ശിവമ്മ (24) മൂന്ന് വയസുകാരി ദുർഗമ്മ, 10 മാസം പ്രായമുള്ള ഈശ്വരി എന്നിവരാണ് മരിച്ചത്. വിജയനഗറിലെ കുസുല ഹഡഗലി താലൂക്കിലെ തിപ്പപുര ഗ്രാമത്തിലാണ് സംഭവം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. കുടുംബവഴക്കാണെന്നാണ് പോലീസ് നിഗമനം. ഭർത്താവിൻ്റെ വീട്ടുകാർ സംഭവത്തിന് ശേഷം ഒളിവിലാണ്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

പട്ടാപ്പകൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ബെംഗളൂരു: ചിത്രദുർഗയിലെ ഹൊലാൽകെരെ റോഡിലെ ജ്ഞാനഭാരതി സ്‌കൂളിന് മുന്നിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. രണ്ട് കടയുടമകൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി നിലവിളിക്കുകയായിരുന്നു. ഇതോടെ ഭയന്ന ഇരുവരും പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരിൽ ഒരാളെ പിടികൂടി മർദിച്ചു. പ്രതി തഗരുഹട്ടിയിലെ പാർത്ഥയെ നാട്ടുകാർ പിടികൂടി . സംഭവസ്ഥലത്തുണ്ടായിരുന്ന പെൺകുട്ടി ചെരിപ്പ് ഉപയോഗിച്ച് വിവേചനരഹിതമായി അടിക്കുകയും ചെയ്തു. പിന്നീട് പ്രതിയെ പോലീസിന് കൈമാറി. പ്രതികളായ ആനന്ദും പാർത്ഥയും ചേർന്നാണ് 17 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തട്ടിക്കൊണ്ടുപോകാൻ…

Read More

തക്കാളി നിറച്ച ട്രക്ക് കാറിനു മുകളിൽ വീണു; മൂന്നുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു

ബെംഗളൂരു: ചിക്കബെല്ലാപ്പൂരിൽ തക്കാളി ട്രക്ക് കാറിന് മുകളിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. തിരുപ്പതി തിമ്മപ്പ ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ചിറ്റൂർ തിരുപ്പതി ദേശീയ പാതയിലാണ് സംഭവം. കാർ ഡ്രൈവർ രമേഷ്, മഞ്ജുനാഥ്, മുനിവെങ്കടറെഡ്ഡി എന്നിവരാണ് മരിച്ചത്. റോഡരികിലെ കാറിനു മുകളിലേക്ക് ലോറി മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന ചിക്കബല്ലാപ്പൂർ കൺസ്ട്രക്ഷൻ സെൻ്റർ മാനേജർ തേജസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ ലോറിയുടെ ആഘാതത്തിൽ പരിക്കേറ്റ തേജസിനെ ചിക്കബല്ലാപ്പൂരിലെ ജീവൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തെത്തുടർന്ന് കുറച്ച് നേരം ഗതാഗത തടസ്സമുണ്ടായി. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

Read More

ഷിരൂർ തെരച്ചിൽ; ഡ്രഡ്ജർ ഇന്ന് വൈകിട്ട് ഗോവ തീരത്ത് നിന്ന് പുറപ്പെടും, നിർണായക യോ​ഗം ചൊവ്വാഴ്ച്ച

ബെം​ഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ വീണ്ടും തുടരും. ഡ്രഡ്ജർ ചൊവ്വാഴ്ച കാർവാർ തുറമുഖത്ത് എത്തിക്കാൻ തീരുമാനമായി. ഇന്ന് വൈകിട്ട് ഗോവ തീരത്ത് നിന്ന് പുറപ്പെടും. ചൊവ്വാഴ്ച കാർവാറിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ യോഗം ചേരുമെന്നാണ് റിപ്പോർട്ട്. ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, എസ്പി എം നാരായണ, സ്ഥലം എംഎൽഎ സതീഷ് സെയിൽ, ഡ്രഡ്ജർ കമ്പനി അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

Read More

ഓണത്തെ വരവേറ്റ് നഗരം

ബെംഗളൂരു : കേരളത്തനിമ ചോരാതെ ഓണം ആഘോഷിച്ച് ബെംഗളൂരു മലയാളികൾ. നാട്ടിൽ പോകാൻ സാധിക്കാത്ത മലയാളികൾ മുൻകാല നാട്ടിൻ പുറങ്ങളിലെ ഓണാഘോഷത്തിന്റെ ഗൃഹാതുരത്വമായാണ് ഓണമാഘോഷിക്കുന്നത്. ഞായറാഴ്ച ഓണസദ്യ ഒരുക്കിയും പൂക്കളമൊരുക്കിയും പരസ്പരം ഓണാശംസകൾ കൈമാറിയും തിരുവോണം കൊണ്ടാടും. സ്ഥലപരിമിതികൾക്കിടയിലും ഫ്ളാറ്റുകളിൽ പൂക്കളമൊരുക്കും. മലയാളികൾക്കൊപ്പം ഇതര ഭാഷക്കാരും ആഘോഷത്തിൽ പങ്കു ചേരും. സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ച് ഓണസദ്യ വിളമ്പുന്നവർ നിരവധിയാണ്. നഗരത്തിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിലും തിരുവോണ ദിവസം ഓണാഘോഷങ്ങളും ഓണസദ്യകളും സംഘടിപ്പിക്കുന്നുണ്ട്. തിരുവോണ ദിനത്തിൽ കേരളത്തിലേതിനു സമാനമായ ഓണപ്പരിപാടികളാകും മലയാളികൾ സംഘടിപ്പിക്കുക. സദ്യയില്ലാതെ…

Read More

പാൽ വില വർധന ഗുണം ചെയ്യുക കർഷകർക്കും കേന്ദ്രസർക്കാരിനും: മന്ത്രി കെ എന് രാജണ്ണ

ബെംഗളൂരു: പാൽ വില വർധിപ്പിച്ചതിൽ സംസ്ഥാന സർക്കാരിന് വരുമാനം ലഭിക്കില്ലെന്ന് സഹകരണ മന്ത്രി കെ.എൻ. രാജണ്ണ പറഞ്ഞു. പാലിൻ്റെ വില വർധിപ്പിക്കുന്നത് കൊണ്ട് സംസ്ഥാന സർക്കാരിന് ഗുണമില്ലെന്നും അദ്ദേഹം നഗരത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കർഷകർക്കും കേന്ദ്രസർക്കാരിനും പ്രയോജനം ലഭിക്കുമെന്നും പാലിൻ്റെ വില വർധനയുടെ നേട്ടം കർഷകൻ്റെ അക്കൗണ്ടിലേക്കാണ് എത്തുകയെന്നും സംഘടനയ്ക്കും സർക്കാരിനും ലാഭമില്ലന്നും അതുകൊണ്ടുതന്നെ കർഷകർക്ക് പണം നൽകി എല്ലാവരും ഇതിന് പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടേത് പോലെ കുറഞ്ഞ നിരക്കിൽ കർഷകരിൽ നിന്ന് പാൽ ശേഖരിക്കുന്ന മറ്റൊരു സംസ്ഥാനം രാജ്യത്ത്…

Read More

കുതിച്ചുയർന്ന് സ്വർണവില 

jewellery

കൊച്ചി: ഓണം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ സ്വർണവിലയില്‍ വർധനവ്. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54,920 രൂപയാണ്. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6865 രൂപയാണ്.

Read More

അതിജീവിതയുടെ കുടുംബത്തിന് ഭ്രഷ്ട് കൽപ്പിച്ച് ജാതി നേതാക്കൾ 

ബെംഗളൂരു: അതിജീവിതയുടെ കുടുംബത്തിനെതിരെ ക്രൂരതയുമായി ജാതി നേതാക്കള്‍. പ്രായപൂര്‍ത്തിയാകാത്ത മകള്‍ ബലാത്സംഗം ചെയ്യപ്പെട്ട് ഗര്‍ഭിണിയായെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയ കുടുംബത്തിന് സമുദായം ഭ്രഷ്ട് കല്‍പിക്കുകയായിരുന്നു. പതിനഞ്ചുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ദളിത് കുടുംബം പോലീസില്‍ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട യുവാവാണ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയത്. ഉയര്‍ന്ന ജാതി നേതാക്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും കുടുംബം നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായാണ് കുടുംബത്തിന് വിലക്കേര്‍പ്പെടുത്തിയത്. അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെ വാങ്ങുന്നതിന് പോലും കുടുംബത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് തങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന്…

Read More

സീതാറാം യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറി’

സീതാറാം യെച്ചൂരിയ്ക്ക് വിടചൊല്ലി രാജ്യം. യെച്ചൂരിയുടെ ആഗ്രഹം പോലെ തന്നെ മൃതദേഹം വൈദ്യപഠനത്തിനായി ഡൽഹി എയിംസിന് കൈമാറി. ഡൽഹിയിലെ എകെജി ഭവനിൽ നിന്നും വൻ ജനാവലിയോടെ വിലാപയാത്രയായാണ് മൃതദേഹം എയിംസിൽ എത്തിച്ചത്. പഴയ സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫിസ് പ്രവർത്തിച്ചിരുന്ന 14 അശോക റോഡിലേക്ക് നടത്തിയ വിലാപയാത്രയെ സിപിഐഎം പിബി അംഗങ്ങളും വിദ്യാർത്ഥികളും പ്രവർത്തകരും അടക്കം വൻ ജനക്കൂട്ടം അനുഗമിച്ചിരുന്നു. ഒരു ഇടതുപക്ഷ നേതാവിന് കിട്ടുന്ന ഏറ്റവും വലിയ യാത്രയയപ്പായിരുന്നു അത്.

Read More

വ്യാജ റൈഡിലൂടെ പണം തട്ടി ; ജി.എസ്.ടി. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു;അന്വേഷണം പൂർത്തിയായാൽ കൂടുതൽ നടപടി

ബെംഗളൂരു : വ്യവസായസ്ഥാപനത്തിൽ വ്യാജ പരിശോധന നടത്തി ഉടമയിൽനിന്ന് ഒന്നരക്കോടി രൂപ തട്ടിയ നാല് ജി.എസ്.ടി. ഉദ്യോഗസ്ഥരെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സി.ബി.ഐ.സി.) സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്ത ബെംഗളൂരു പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയായാൽ കൂടുതൽ നടപടികളുണ്ടാകുമെന്നും സി.ബി.ഐ.സി. വ്യക്തമാക്കി. ജി.എസ്.ടി. ബെംഗളൂരു സോണൽ യൂണിറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജി.എസ്.ടി. ഇന്റലിജൻസ് ഉദ്യോഗസ്ഥരായ അഭിഷേക്, മനോജ് സൈനി, നാഗേഷ് ബാബു, സൊണാലി സഹായ് എന്നിവരെയാണ് കഴിഞ്ഞദിവസം ബൈയപ്പനഹള്ളി പോലീസ് അറസ്റ്റുചെയ്തത്. മെക്‌സോ സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ്…

Read More
Click Here to Follow Us