ബെംഗളൂരു: ബെംഗളൂരുവിൽ താമസിക്കുന്നവരില്‍ അധികവും വടക്കേ ഇന്ത്യക്കാരാണെന്ന പ്രസ്താവനയുമായി ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ.
കൊറമംഗലയില്‍ വെച്ച് എടുത്ത വീഡിയോയിലാണ് സുഗന്ധ് ശർമ്മ വിവാദ പ്രസ്താവന നടത്തിയത്.
വടക്കേ ഇന്ത്യക്കാർ ബെംഗളൂരു വിട്ട് പോയാല്‍ ഇവിടെ ജീവിക്കാൻ ആരും ഉണ്ടാകില്ല എന്നാണ് ഇൻഫ്ളുവൻസർ പറഞ്ഞത്.
പിജി റൂമുകളും ക്ലബ്ബുകളും അനാഥമാകും. വടക്കേ ഇന്ത്യക്കാർ പോയാല്‍ ഇവിടെ വാടകയ്ക്ക് നില്ക്കാൻ പോലും ആരുമുണ്ടാകില്ല എന്നും യുവതി വീഡിയോയില്‍ കൂട്ടിച്ചേർത്തു.
ഇത് വൈറലായതോടെ എതിർപ്പുമായി നിരവധി പേർ രംഗത്തെത്തി.
നഗരത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും അനാദരിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് യുവതി നടത്തിയത് എന്ന പ്രതികരണങ്ങളാണ് സെലിബ്രിറ്റികളില്‍ നിന്നുള്‍പ്പെടെ ലഭിച്ചത്.
ഇതോടെ യുവതി ക്ഷമ ചോദിച്ചുകൊണ്ട് രംഗത്തെത്തി.
തനിക്ക് ബംഗളൂരു വളരെ ഇഷ്ടമാണ് എന്നാണ് പുതിയ വീഡിയോയില്‍ യുവതി പറയുന്നത്. ‘എന്റെ വീഡിയോയുടെ കമന്റ് ബോക്സില്‍ മോശം പരാമർശങ്ങള്‍ നടത്തുന്നവരോടാണ് ഇത് പറയുന്നത്.
ഞാനൊരു സഞ്ചാരിയാണ്. എവിടെ പോയാലും ആ സ്ഥലത്തെ സംസ്കാരം പഠിക്കാൻ ഞാൻ ശ്രമിക്കും.
ഈ നഗരത്തെയും ഇവടുത്തെ സംസ്കാരത്തെയും ഇന്ത്യാ മഹാരാജ്യത്തെയും ഞാൻ ബഹുമാനിക്കുന്നുണ്ട്.
ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്ന് വന്നവരാണെങ്കിലും നാമെല്ലാം ഒരേ രാജ്യക്കാരാണ്, ഇന്ത്യക്കാരാണ്.’ യുവതി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.