ജോലിഭാരം മൂലം കുഴഞ്ഞുവീണ് മരിച്ച മലയാളി പെൺകുട്ടി അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം;

മുംബൈ: കമ്പനിയില്‍ ചേര്‍ന്ന് നാല് മാസത്തിനുള്ളില്‍ തന്റെ മകള്‍ അന്ന സെബാസ്റ്റ്യന്‍ അമിത ജോലി ഭാരം കാരണം മരിച്ചു എന്ന അമ്മയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയില്‍ ജോലിയിലിരിക്കെ ജൂലൈ 20ന് താമസസ്ഥലത്ത് വച്ച് അന്ന സെബാസ്റ്റ്യന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അന്നയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രാലയം അറിയിച്ചു. ‘അന്ന സെബാസ്റ്റ്യന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യുന്നതുമായ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തും. നീതി ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’-…

Read More

ശ്രദ്ധിക്കുക നഗാരത്തിലെ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ അധികവും ഇരയാകുന്നവരിൽ മലയാളികൾ

ബെംഗളൂരു : ബെംഗളൂരുവിൽ ജോലി വാഗ്ദാനംചെയ്തു പണംതട്ടുന്ന സംഭവങ്ങൾ കൂടിവരുന്നു. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങൾകണ്ട് ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കാതെ ജോലിലഭിക്കുമെന്ന് വിചാരിച്ച് ഇറങ്ങിത്തിരിക്കുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. കബളിപ്പിക്കപ്പെടുന്നതിൽ നല്ലൊരു ശതമാനവും മലയാളികളാണ്. സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടിങ് ജോലി ഉണ്ടെന്ന പരസ്യംകണ്ട് ബെംഗളൂരുവിലെത്തിയ പാലക്കാട് മണ്ണാർക്കാട് സ്വദേശിയും സുഹൃത്തുക്കളുമാണ് ഏറ്റവും ഒടുവിൽ കബളിപ്പിക്കപ്പെട്ടത്. കോവിഡിനുശേഷമാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ കൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 27-നാണ് മണ്ണാർക്കാട് സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ ഇന്റർവ്യൂവിനെത്തിയത്. നഗർഭാവിയിലെ ലോജിസ്റ്റിക് സ്ഥാപനത്തിൽ അക്കൗണ്ടിങ് ജോലിക്കായിട്ടായിരുന്നു ഇന്റർവ്യൂ. മലയാളം സംസാരിക്കുന്നവരായിരുന്നു ഓഫീസിലുണ്ടായിരുന്നത്. ഇന്റർവ്യൂ പാസായെന്ന് അറിയിച്ച്…

Read More

ക്ഷേത്രങ്ങളിൽ പ്രസാദം തയ്യാറാക്കാൻ നന്ദിനി നെയ്യ്‌ മാത്രം; ഉത്തരവിറക്കി കർണാടക സർക്കാർ

ബെംഗളൂരു : കർണാടകത്തിൽ ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രസാദം തയ്യാറാക്കാൻ കർണാടക കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന നന്ദിനി നെയ്യ്‌മാത്രമേ ഉപയോഗിക്കാവൂവെന്ന് ഉത്തരവിറക്കി കർണാടക സർക്കാർ. തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിൽ വിതരണംചെയ്ത പ്രസാദ ലഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഉത്തരവ്. നിലവാരമുള്ള പ്രസാദം തയ്യാറാക്കി ഭക്തർക്ക് നൽകണമെന്ന് ദേവസ്വംവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു. നിലവിൽ ഭൂരിഭാഗം അമ്പലങ്ങളിലും പ്രസാദം തയ്യാറാക്കാൻ നന്ദിനി നെയ്യ് തന്നെയാണ് ഉപയോഗിക്കുന്നതെന്ന് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഭക്തർക്ക് ആശങ്കയുണ്ടാകാതിരിക്കാനാണ്…

Read More

ഞങ്ങൾക്ക് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ആവശ്യമില്ല; സിദ്ധരാമയ്യ പറഞ്ഞു

ബെംഗളൂരു: കേന്ദ്രസർക്കാരിൻ്റെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ (ഒഎൻഒഇ) നിർദ്ദേശത്തിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് “ഫെഡറൽ ഘടനക്ക് എതിരാണ്” എന്നും “പ്രായോഗികമായി നടപ്പിലാക്കാൻ അസാധ്യമാണ്” എന്നും സിദ്ധരാമയ്യ ഒരു പ്രസ്താവനയിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻഗണനകളെക്കുറിച്ച് അടിസ്ഥാന അറിവ് പോലുമില്ലെന്ന് സിദ്ധരാമയ്യ ആഞ്ഞടിച്ചു. “രാജ്യത്തുടനീളം തൊഴിലില്ലായ്മ രൂക്ഷമാണ്, പണപ്പെരുപ്പം സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നു, അവശ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുന്നു. രാജ്യവ്യാപകമായി ക്രമസമാധാനം തകർന്നു, ദലിതർക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ ഭയാനകമായ തലത്തിലെത്തിയതായും,” സിദ്ധരാമയ്യ…

Read More
Click Here to Follow Us