നഗരത്തിലെ മോശം നടപ്പാതകൾ; പരിഹാരമില്ലന്ന് പൊതുജനങ്ങൾ

പൊതുജനങ്ങളെ വലച്ച് നടപ്പാതകളുടെ മോശം സ്ഥിതി. അപകടകരവും പൊട്ടിപ്പൊളിഞ്ഞതുമായ നടപ്പാതകൾ കാരണം ഫുട്പാത്തുകളിലൂടെ നടന്നവർ പലവിധ അപകടങ്ങളിലാണ് പെട്ടിട്ടുള്ളത്.

നടപ്പാതകളിലെ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിച്ചത് കൊണ്ടുള്ള പ്രശ്നം പുതിയ കഥയല്ല. ജീവാണുവരെ ഭീഷണിയാകുന്ന ട്രാൻസ്‌ഫോർമാറുകൾ നടപ്പാതയിൽ സ്ഥാപിച്ചിരിക്കുന്നത് മൂലം യാത്രക്കാർക്ക് നടക്കാൻ ഭയമാണ്.

നടപ്പാതകൾ മെച്ചപ്പെടുത്തുന്നതിനായി നിരവധി പരീക്ഷണങ്ങൾ മല്ലേശ്വരം കണ്ടിട്ടുണ്ട്. പൗരന്മാർ ഈ പ്രശ്നത്തെക്കുറിച്ച് എപ്പോഴും ശബ്ദമുയർത്തിയിട്ടും ഈ പ്രശ്നം പരിഹരിക്കാൻ ആയിട്ടില്ല.

മ്യൂസിയം റോഡിനോട് ചേർന്നുള്ള റസ്റ്റ് ഹൗസ് റോഡിൻ്റെ നടപ്പാതയിൽ കരിങ്കൽ സ്ലാബുകളുടെ കൂമ്പാരം കൂട്ടി ഇട്ടിരിക്കുന്നതായി നഗരഹൃദയത്തിലെ റസ്റ്റ് ഹൗസ് റോഡിൽ താമസിക്കുന്നവർ പരാതിപ്പെടുന്നു.

ഇത് തിരക്കേറിയ റോഡിൽ കാൽനടയാത്രക്കാരെ നടക്കാൻ ഇടയാക്കുന്നു. കുറേ വർഷങ്ങളായി അതവിടെയുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. ഒരു കാർ ഡീറ്റെയ്‌ലിംഗ് വർക്ക്‌ഷോപ്പും ഇവിടെ നടപ്പാതയിലായി പ്രവർത്തിക്കുന്നുണ്ടെന്നാണ് അവർ പറയുന്നത്.

മല്ലേശ്വരം, റസ്റ്റ് ഹൗസ് റോഡ് തുടങ്ങി എലൈറ്റ് ഏരിയകളിൽ നടക്കാൻ പറ്റാത്ത നടപ്പാതകൾ ഉള്ളപ്പോൾ നഗരത്തിലെ മറ്റ് ജനത്തിരക്കേറിയ ജനവാസ കേന്ദ്രങ്ങളുടെ ദുരവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. തൂങ്ങിക്കിടക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, ഫുട്പാത്തിൽ പാർക്കിംഗ്, ഫുട്പാത്തിൽ കച്ചവടം തുടങ്ങിയവയാണ് സാധാരണ പ്രശ്നങ്ങൾ.

ഫുട്പാത്തിൽ പാർക്കിംഗ് തടയാൻ ചിലർ അവിടെ പൂന്തോട്ടങ്ങൾ സ്ഥാപിക്കുന്ന പതിവും കണ്ടുവരുന്നുണ്ട്.

നിർമാണത്തിലിരിക്കുന്ന പദ്ധതികൾക്കുമുന്നിൽ നടപ്പാതകളിൽ നിർമിച്ച ഷെഡുകളാണ് പലയിടത്തും മറ്റൊരു പ്രശ്നം. തിരക്കേറിയ വാണിജ്യ തെരുവുകളിൽ, കടകളുള്ള വിവിധ കച്ചവടക്കാർ തങ്ങളുടെ അധിക സാധനങ്ങൾ ഫുട്പാത്തിൽ വിരിക്കുകയും ചെയ്യുന്നതാണ് കണ്ടുവരുന്ന മറ്റൊരു പ്രശ്നം.

ബെംഗളൂരു ആസ്ഥാനമായുള്ള സുസ്ഥിര സംരംഭമായ സെൻസിംഗ് ലോക്കൽ ബെംഗളൂരുവിലെ 19 വാർഡുകളിൽ നടത്തിയ സാമ്പിൾ സർവേയിൽ, കാൽനടയാത്രയെ തടസ്സപ്പെടുത്തുന്ന പ്രധാന പ്രശ്‌നങ്ങൾ ഫുട്‌പാത്തിൻ്റെ അഭാവം, ഫുട്‌പാത്തിന്റെ കേടുപാടുകൾ, കടകൾ, കച്ചവടക്കാർ, പാർക്കിംഗ് എന്നിവയുടെ കയ്യേറ്റങ്ങളാണെന്ന് കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us