ബെംഗളൂരു: സർഗ്ഗധാര സാംസ്‌കാരിക സമിതിയുടെ പ്രഥമ സാഹിത്യ പുരസ്‌കാരചടങ്ങ് പ്രസിഡന്റ് ശാന്തമേനോന്റെ അദ്ധ്യക്ഷതയിൽ നടന്നു .
ജോയിന്റ് സെക്രട്ടറി കൃഷ്ണപ്രസാദ് സ്വാഗതവും, കൺവീനർ പി . എൽ. പ്രസാദ് പരിപാടിയെക്കുറിച്ച് വിവരണം നടത്തി.
പി . കൃഷ്ണകുമാർ വിഷ്ണുമംഗലം കുമാറിനേയും, പി . ശ്രീജേഷ് ചന്ദ്രശേഖരൻ തിക്കോടിയേയും സദസ്സിന് പരിചയപ്പെടുത്തി.
മനോജ് മുഖ്യാതിഥിയെ പൊന്നാടയണിയിച്ച് ആദരിച്ചു.വിജയൻ ഗാനങ്ങൾ ആലപിച്ചു.ഷാജി അക്കിത്തടം പരിപാടിയുടെ അവതാരകനായി.
പ്രശസ്ത എഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനുമായ വിഷ്ണുമംഗലം കുമാറിന് പുരസ്കാരം സമ്മാനിച്ചുകൊണ്ട്, മുഖ്യാതിഥി ചന്ദ്രശേഖരൻ തിക്കോടി പ്രഭാഷണം നടത്തി.സർഗ്ഗധാര അംഗങ്ങൾ പൊന്നാടയണിയിച്ചു.
സുധാകരൻ രാമന്തളി, കെ കെ ഗംഗാധരൻ, സത്യൻ പുത്തൂർ, ഐവൻ നിഗ്ലി, എസ് കെ നായർ, മധു കലമാനൂർ, എം കെ രാജേന്ദ്രൻ, സന്തോഷ് കുമാർ,സി. ഡി തോമസ്, ടോമി തുടങ്ങി ബാംഗ്ലൂരിലെ സാംസ്കാരിക, സാമൂഹ്യരംഗത്തെ പ്രമുഖരും, സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
സർഗ്ഗധാര ചെറുകഥ മത്സരത്തിൽ യഥാക്രമം 1’2’3 സമ്മാനങ്ങൾ നേടിയ നവീൻ, രമ പിഷാരടി, വിന്നി എന്നിവർക്ക് ക്യാഷ് അവാർഡും മോമെന്റൊയും സമ്മാനിച്ചു. ശ്രീലത, റെജിമോൻ എന്നിവർക്ക് സേതുനാഥൻ, പ്രോത്സാഹന സമ്മാനം നൽകി.
പ്രശസ്ത എഴുത്തുകാരൻ സുധാകരൻ രാമന്തളി, ചെറുകഥകളെക്കുറിച്ച് വിശകലനം ചെയ്ത് സംസാരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.