ബെംഗളൂരു: കൊലക്കേസില്‍ വിചാരണ നേരിടുന്ന കന്നഡ നടൻ ദർശന് ജയിലില്‍ 32 ഇഞ്ച് ടിവി അനുവദിച്ച് അധികൃതർ.
തന്‍റെ കേസുമായി ബന്ധപ്പെട്ട വാർത്തകള്‍ അറിയാനാണ് താരം ടിവി ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ ആഴ്ചയില്‍ നല്‍കിയ അപേക്ഷ പ്രകാരം ശനിയാഴ്ചയാണ് അധികൃതർ ടിവി അനുവദിച്ചിരിക്കുന്നത്.
ജയിലിനുള്ളില്‍ താരത്തിന് സമ്പൂർണ സ്വാതന്ത്ര്യം അനുവദിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
കുപ്രസിദ്ധ കുറ്റവാളികള്‍ക്കൊപ്പം സെല്ലിനു പുറത്തിരുന്ന് താരം സിഗരറ്റ് വലിക്കുന്നതും, കാപ്പി കുടിക്കുന്നതും വിഡിയോ കോള്‍ ചെയ്യുന്നതുമായ ഫോട്ടോകള്‍ പുറത്തു വന്നതിനെത്തുടർന്നാണ് ദർശനെ ബല്ലാരി ജയിലിലേക്ക് മാറ്റിയത്.
രേണുകാസ്വാമിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ദർശൻ അടക്കെ 16 പേർക്കെതിരേ ബെംഗളൂരു പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
3991 പേജുള്ള കുറ്റപത്രം അഡീഷണല്‍ ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചിരിക്കുന്നത്.
ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍, തെളിവു നശിപ്പിക്കല്‍, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് താരത്തിനെതിരേ ചുമത്തിയിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.