ബെംഗളൂരു: ഡിജെ ഹള്ളിയിലെ ചായക്കടയിലെ ജോലിക്കാരനായിരുന്ന യുവാവാണ് പരിക്കേറ്റ നിലയില്‍ പോലീസിനെ സമീപിച്ചത്. ചായക്കടയില്‍ സ്ഥിരമായി എത്തിയിരുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇക്കഴിഞ്ഞ ജൂലൈ 12ന് ഇയാളെ ഇവിടെ നിന്നും തട്ടികൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിച്ച് ഭിക്ഷാടനത്തിന് ഇറക്കി. 2000 രൂപയാണ് ആദ്യദിനം ലഭിച്ചത്. ഇതോടെ ഇയാളെ സ്ത്രീയാക്കാൻ സംഘം ശ്രമം തുടങ്ങി. രാത്രി പരാതിക്കാരൻ്റെ താമസസ്ഥലത്ത് എത്തിയ ട്രാന്‍സ്‌ജെൻഡറുകള്‍ സമ്മർദ്ദം തുടങ്ങി. പുരുഷനായിട്ടും 2000 രൂപ ലഭിച്ചെങ്കില്‍ സ്ത്രീയായാല്‍ കൂടുതല്‍ പണം ഉണ്ടാക്കാമെന്ന് പറഞ്ഞ് പ്രലോഭിച്ചു. ഇത് എതിര്‍ത്തതോടെ ബലമായി മരുന്ന് കുത്തിവച്ച് മയക്കി എന്നാണ്…
Read MoreDay: 20 August 2024
ആംബുലൻസിന് വഴികൊടുക്കാൻ കാർ വെട്ടിച്ചു; ഫ്ലൈ ഓവറിൽ ഡിവൈഡറിൽ ഇടിച്ച് അപകടം
ബെംഗളൂരു: രോഗിയുമായി എത്തിയ ആംബുലൻസിന് വഴികൊടുന്നതിനിടെ കാർ നിയന്ത്രണം വിട്ട് അപകടം. ഇലക്‌ട്രോണിക് സിറ്റി ഫ്‌ളൈ ഓവറില്‍ തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെ ദാരുണമായ അപകടം സംഭവിച്ചത്. രോഗിയുമായി എത്തിയ ആംബുലൻസിന് സൈഡ് കൊടുക്കാനായി വെട്ടിത്തിരിച്ച കാർ നിയന്ത്രണം വിട്ട് ഫ്ലൈ ഓവറിന്‍റെ കൈവരിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിന്‍റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഫ്ലൈ ഓവറില്‍ ഇടത് വശം ചേർന്ന് വരികയായിരുന്ന കാർ. പിന്നില്‍ നിന്നും സൈറണ്‍ മുഴക്കി അമിത വേഗതിയിലെത്തിയ ആംബുലൻസിന് സൈഡ് നല്‍കാനായി കാർ…
Read Moreസിദ്ധരാമയ്യയ്ക്കെതിരെ 29 വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദേശം
ബെംഗളൂരു: മൈസൂരു വികസന അതോറിട്ടി ഭൂമി കുംഭകോണ കേസില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് താത്കാലികാശ്വാസം. കേസില്‍ ഈ മാസം 29 വരെ സിദ്ധരാമയ്യയ്ക്കെതിരെ നടപടി പാടില്ലെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. വിചാരണക്കോടതിക്കാണ് നിർദ്ദേശം നല്‍കിയത്. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി നല്‍കിയ ഹർജി 29ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഗവർണറുടെ നടപടി നിയമവിരുദ്ധവും തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുമെന്നാണ് സിദ്ധരാമയ്യയുടെ വാദം. പ്രോസിക്യൂഷൻ അനുമതി തേടി ജൂലായ് 26ന് കിട്ടിയ…
Read Moreകേരളത്തിലും നാളെ ഹർത്താൽ നടത്തും
തിരുവനന്തപുരം: ഭാരത് ബന്ദിന്റെ ഭാഗമായി നാളെ കേരളത്തിലും ഹർത്താല്‍ നടത്തും. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളെ വേർതിരിച്ച് സംവരണാനുകൂല്യത്തില്‍ നിന്നും ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരായിട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭീം ആർമിയും വിവിധ ദളിത്-ബഹുജന്‍ പ്രസ്ഥാനങ്ങളും ചേർന്നാണ് ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ വിവിധ സംഘടനകളും ഈ പ്രതിഷേധത്തിനായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയെ ഹർത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലയഅരയ സംരക്ഷണസമിതി, ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ,…
Read Moreസീതാറാം യെച്ചൂരി ആശുപത്രിയിൽ
ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡല്‍ഹി ‘എയിംസി’ല്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. പതിവ് ചികിത്സക്കായി എത്തിയപ്പോഴാണ് ന്യുമോണിയ ബാധ സ്ഥിരീകരിച്ചത്. തുടർന്ന് എയിംസിലെ അത്യാഹിത വിഭാഗത്തിലെ റെഡ്സോണില്‍ പ്രവേശിപ്പിക്കുകയാണ്. കടുത്ത പനിയും ഉണ്ടെന്നാണ് റിപ്പോർട്ട്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. യെച്ചൂരി അടുത്തിടെയാണ് തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
Read Moreമണ്ണിടിച്ചിലുണ്ടായ ബെംഗളൂരു-മംഗളൂരു റെയിൽപ്പാത ഗതാഗതയോഗ്യമാക്കി; കണ്ണൂർ എക്സ്‌പ്രസ് ഇന്നുമുതൽ വീണ്ടുമോടും
ബെംഗളൂരു : മണ്ണിടിച്ചിലുണ്ടായ ബെംഗളൂരു-മംഗളൂരു റെയിൽപ്പാത ഗതാഗതയോഗ്യമാക്കി. ഇതോടെ, കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസിന്റെയും (16511) കണ്ണൂർ-കെ.എസ്.ആർ. ബെംഗളൂരു എക്സ്‌പ്രസിന്റെയും (16512) സർവീസ് ചൊവ്വാഴ്ച പുനരാരംഭിക്കും. ഹാസനിലെ സകലേശപുര-ബല്ലുപേട്ട് സ്റ്റേഷനുകൾക്കിടയിൽ വെള്ളിയാഴ്ചയാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണത്. തുടർന്ന് ഈ റൂട്ടിലെ തീവണ്ടിസർവീസുകളെല്ലാം റദ്ദാക്കിയിരുന്നു. പാളത്തിൽനിന്ന് മണ്ണുനീക്കി സുരക്ഷ ഉറപ്പുവരുത്തിയാണ് ഗതാഗതയോഗ്യമാക്കിയതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
Read Moreഒരിക്കൽ എംഎൽഎ പിന്നെ എംപി; ഒരേ ഗ്രാമപഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്തത് രണ്ടുതവണ
ബെംഗളൂരു : കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ ചേരിപ്പോരിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് കെട്ടിടം രണ്ട് തവണ അലങ്കരിച്ച് ഉദ്ഘാടനം ചെയ്തതായി ആരോപണം. ബിജെപി എംഎൽഎ ശശികല ജോളിയും എംപി പ്രിയങ്ക ജാരക്കിഹോളിയും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് രണ്ട് തവണയാണ് ഗ്രാമവാസികൾ കെട്ടിട ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ബെൽഗാം ജില്ലയിലെ നിപ്പാനി താലൂക്കിലെ യരണാല ഗ്രാമപഞ്ചായത്ത് കെട്ടിടം തങ്ങളുടെ അഭിമാനവേദിയാക്കി രണ്ട് രാഷ്ട്രീയ നേതാക്കൾ ഉദ്ഘാടനം ചെയ്തു. നാല് ദിവസം മുമ്പ് പ്രാദേശിക ബിജെപി എംഎൽഎ ശശികല കെട്ടിടം ഉദ്ഘാടനം ചെയ്തിരുന്നു. ഈ സമയം കോൺഗ്രസ്…
Read Moreഡാബയിൽ നിന്ന് നാടൻ മദ്യം മോഷ്ടിക്കുന്നയാളുടെ മുഖം സിസിടിവിയിൽ കുടുങ്ങി
ബെംഗളൂരു : ഡാബ കുത്തിത്തുറന്ന് ദിവസവും നാടൻ മദ്യം മോഷ്ടിക്കുന്നയാളുടെ മുഖം സിസിടിവി ക്യാമറയിൽ പതിഞ്ഞു. പ്രതികൾക്കെതിരെ ധാബ ഉടമ മുദ്ഗൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. മദ്യം മോഹിക്കാൻ വന്ന യുവാവ് മുഖം മരിച്ചിരുന്നില്ല. ഇതോടെ പ്രതികളെ കണ്ടെത്താൻ പൊലീസിന് എളുപ്പമാകുകയായിരുന്നു. പ്രതി കടയിൽ കയറി നാടൻ മദ്യം മോഷ്ടിക്കാൻ തുടങ്ങി. പണമുണ്ടെങ്കിൽ പോലും ഭക്ഷണ സദനനഗലും നാടൻ മദ്യവും മാത്രം എടുത്ത് ഓടിപ്പോവുകയാണ് പതിവ്. സംഭവം സ്ഥിരമായതോടെ ലിംഗസഗുരു താലൂക്കിലെ മകപുര വില്ലേജിലെ ദാബയുടെ ഉടമ ഇതോടെ മടുത്തു. പ്രതിയെ…
Read Moreകോറമംഗലയിൽ പാർട്ടി കഴിഞ്ഞ് പോകവേ പീഡനം; പ്രതി അറസ്റ്റിൽ
ബെംഗളൂരു : താമസസ്ഥലത്തെത്തിക്കാമെന്നു പറഞ്ഞ് വിദ്യാർഥിനിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ബെംഗളൂരുവിൽ നൃത്തസംവിധായകനായ ആഡുഗോഡി എസ്.ആർ. നഗർ സ്വദേശി മുകേശ്വരൻ എന്ന മുകേഷ് (24) ആണ് അറസ്റ്റിലായത്. യുവതി നൽകിയ സൂചനകളുടെയും സംഭവസ്ഥലത്തുനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയ പോലീസ് താമസസ്ഥലത്തുനിന്നാണ് ഇയാളെ അറസ്റ്റുചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സാറാ ഫാത്തിമ പറഞ്ഞു. അവസാനവർഷ ബിരുദവിദ്യാർഥിനിയായ 21-കാരിയാണ് ഞായറാഴ്ച പുലർച്ചെ പീഡനത്തിനിരയായത്. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൃത്തുക്കളോടൊപ്പം നഗരത്തിലെ കോറമംഗലയിൽ ഒരുപാർട്ടിയിൽ പങ്കെടുത്ത് തിരികെവരുകെയായിരുന്നു യുവതി. സുഹൃത്തിന്റെ…
Read Moreതക്കാളി വിലത്തകർച്ച നേരിട്ട് സംസ്ഥാനത്തെ കർഷകർ
ബെംഗളൂരു : ബംഗ്ലാദേശിലെ രാഷ്ട്രീയ അശാന്തി കോലാറിലെ കർഷകരെ ബാധിച്ചു, പശ്ചിമ ബംഗാളിലെ വ്യാപാരികൾക്ക് ബംഗ്ലാദേശിലേക്ക് കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ തക്കാളി വില തകർന്നു. ബംഗ്ലാദേശിൽ കലാപം ആരംഭിക്കുന്നതിന് മുമ്പ് 1,100 മുതൽ 1,200 രൂപ വരെ വിറ്റിരുന്ന തക്കാളി (ഏകദേശം 15 കിലോഗ്രാം തൂക്കം) ഒരു പെട്ടി ഇപ്പോൾ 350 രൂപ മുതൽ 480 രൂപ വരെയാണ് വിൽക്കുന്നത്. കോലാർ എപിഎംസിയിൽ രണ്ടാഴ്ച മുമ്പ് കിലോഗ്രാമിന് 40 രൂപയുണ്ടായിരുന്ന തക്കാളി വില 12 രൂപയായി കുറഞ്ഞു. (കോലാർ എപിഎംസിയിലെ മൊത്തവില ഒരു പെട്ടിക്ക്…
Read More