സിദ്ധരാമയ്യയ്ക്കെതിരെ 29 വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദേശം 

ബെംഗളൂരു: മൈസൂരു വികസന അതോറിട്ടി ഭൂമി കുംഭകോണ കേസില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് താത്കാലികാശ്വാസം.

കേസില്‍ ഈ മാസം 29 വരെ സിദ്ധരാമയ്യയ്ക്കെതിരെ നടപടി പാടില്ലെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു.

വിചാരണക്കോടതിക്കാണ് നിർദ്ദേശം നല്‍കിയത്.

സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

ഇതിനെതിരെ മുഖ്യമന്ത്രി നല്‍കിയ ഹർജി 29ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ഗവർണറുടെ നടപടി നിയമവിരുദ്ധവും തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുമെന്നാണ് സിദ്ധരാമയ്യയുടെ വാദം.

പ്രോസിക്യൂഷൻ അനുമതി തേടി ജൂലായ് 26ന് കിട്ടിയ പരാതിയില്‍ ഗവർണർ അമിത തിടുക്കം കാട്ടിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts