കോറമംഗലയിൽ പാർട്ടി കഴിഞ്ഞ് പോകവേ പീഡനം; പ്രതി അറസ്റ്റിൽ

ബെംഗളൂരു : താമസസ്ഥലത്തെത്തിക്കാമെന്നു പറഞ്ഞ് വിദ്യാർഥിനിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

ബെംഗളൂരുവിൽ നൃത്തസംവിധായകനായ ആഡുഗോഡി എസ്.ആർ. നഗർ സ്വദേശി മുകേശ്വരൻ എന്ന മുകേഷ് (24) ആണ് അറസ്റ്റിലായത്.

യുവതി നൽകിയ സൂചനകളുടെയും സംഭവസ്ഥലത്തുനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയ പോലീസ് താമസസ്ഥലത്തുനിന്നാണ് ഇയാളെ അറസ്റ്റുചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സാറാ ഫാത്തിമ പറഞ്ഞു.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

അവസാനവർഷ ബിരുദവിദ്യാർഥിനിയായ 21-കാരിയാണ് ഞായറാഴ്ച പുലർച്ചെ പീഡനത്തിനിരയായത്. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

സുഹൃത്തുക്കളോടൊപ്പം നഗരത്തിലെ കോറമംഗലയിൽ ഒരുപാർട്ടിയിൽ പങ്കെടുത്ത് തിരികെവരുകെയായിരുന്നു യുവതി. സുഹൃത്തിന്റെ കാറിലായിരുന്നു പുറപ്പെട്ടത്.

യാത്രയ്ക്കിടെ കാർ ഒരു ഓട്ടോറിക്ഷയിൽ തട്ടി. ഇതോടെ ചുറ്റുംകൂടിയ ഓട്ടോറിക്ഷാ ഡ്രൈവർമാരോട് സുഹൃത്ത് സംസാരിക്കുന്നതിനിടെ യുവതി കാറിൽനിന്നിറങ്ങി മുന്നോട്ടുനടന്നു.

ഈ സമയത്ത് അതുവഴിവന്ന മുകേഷ് വിദ്യാർഥിനിയെ വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് ബൈക്കിൽ കയറ്റി. തുടർന്ന് ഹൊസൂർ മെയിൻറോഡിനു സമീപമുള്ള ഗോഡൗണിനുമുമ്പിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts