ബെംഗളൂരു: സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പാരമ്പര്യത്തെ മാനിക്കണമെന്ന് മൈസൂരു രാജകുടുംബം. ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര വികസന അതോറിറ്റി-2024 നിയമത്തിന്‍മേല്‍ സ്റ്റേ നേടിയതിന് പിന്നാലെയാണ് രാജകുടുംബത്തിന്റെ പ്രതികരണം. ചാമുണ്ഡേശ്വരി ഹില്‍സിന്റെ നിയന്ത്രണം ലക്ഷ്യമിട്ടായിരുന്നു കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ നിയമം പാസാക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ ലഭിച്ചതായി മൈസൂരു രാജകുടുംബത്തിന്റെ പിന്‍ഗാമിയും എംപിയുമായ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വാഡിയര്‍ പറഞ്ഞു. മൈസൂരു രാജ്ഞി പ്രമോദ ദേവിയും ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. രാജകുടുംബത്തിന്റെ കുലദേവതയാണ് ചാമുണ്ഡേശ്വരി ദേവി. ചാമുണ്ഡി കുന്നിലെ…
Read MoreDay: 15 August 2024
ലോൺ അടവ് മുടങ്ങി; മൂന്നംഗ കുടുംബം ജീവനൊടുക്കി
ബെംഗളൂരു: ബാങ്കില്‍ നിന്നെടുത്ത വായ്പാ തുക തിരിച്ചടയ്‌ക്കാൻ നിർവാഹമില്ലാതെ കുടുംബം മുഴുവൻ ആത്മഹത്യ ചെയ്തു. കർണാടകയിലെ ഹേമാവതി കനാലില്‍ ചാടിയായിരുന്നു ജീവനൊടുക്കിയത്. 43-കാരനായ ശ്രീനിവാസ്, 36-കാരിയായ ശ്വേത, 13-കാരിയായ മകള്‍ എന്നിവരാണ് കനാലില്‍ ചാടിയതെന്ന് പോലീസ് അറിയിച്ചു. ക്യാബ് ഡ്രൈവറായിരുന്നു ശ്രീനിവാസ്. സ്കൂള്‍ അദ്ധ്യാപികയായിരുന്നു ഭാര്യ ശ്വേത. കുടുംബത്തെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഓഗസ്റ്റ് 11നാണ് മൂവരും വീട് വിട്ടിറങ്ങിയത്. തിരച്ചിലിനിടെ ശ്രീനിവാസിന്റെയും ശ്വേതയുടേയും മൃതദേഹം ഓഗസ്റ്റ് 13ന് കനാലില്‍ നിന്ന്…
Read Moreപോലീസിനോടുള്ള ദേഷ്യം യുവാവ് തീർത്തത് നിയമസഭാമന്ദിരത്തിന് മുന്നിൽ ബൈക്ക് കത്തിച്ച്
ബെംഗളൂരു: പോലീസിനോടുള്ള ദേഷ്യത്തില്‍ കർണാടക നിയമസഭാമന്ദിരത്തിന് മുന്നില്‍ ബൈക്ക് കത്തിച്ച് യുവാവ് . കർണാടക ചള്ളക്കരെ സ്വദേശിയായ പൃഥ്വിരാജ് എന്ന യുവാവാണ് അമ്മയെ ശകാരിച്ച പോലീസുകാരോടുള്ള ദേഷ്യത്തില്‍ വിധാൻ സൗദയ്‌ക്ക് മുന്നില്‍ ബൈക്കിന് തീ കൊളുത്തിയത്. ട്രക്കിംഗിന് പോയ പൃഥ്വിരാജിനെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് പരിഭ്രാന്തയായ മാതാവ് ചള്ളക്കെരെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തി. എന്നാല്‍ പൃഥ്വിയുടെ അമ്മയെ പോലീസ് അധിക്ഷേപിക്കുകയായിരുന്നു. ഇതില്‍ കുപിതനായ യുവാവ് ബൈക്കുമായി നിയമസഭാ മന്ദിരത്തിന് മുന്നിലെത്തില്‍ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreസാമന്ത വിവാഹിതനായ സംവിധായകനുമായി പ്രണയത്തിൽ
നടൻ നാഗചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെ വിവാഹനിശ്ചയം ദിവസങ്ങള്‍ക്ക് മുൻപായിരുന്നു. സർപ്രൈസായാണ് ഇത് നടന്റെ പിതാവായ നാഗാർജുന പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ആരാധകരുടെ ഭാഗത്ത് നിന്ന് പരിഹാസവും ആശംസയും അടക്കമുള്ള പ്രതികരണങ്ങളുണ്ടായി. ഇതിനിടെ സമാന്തയുടെ ഒരു പ്രണയവാർത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഫാമിലി മാൻ വെബ് സീരിസ് സംവിധാനം ചെയ്ത രാജ്-ഡികെ കോംബോയിലെ രാജ് നിദിമാെരുവുമായി നടി പ്രണയത്തിലെന്നാണ് സൂചന. നടി ഫാമിലി മാൻ 2വില്‍ പ്രതിനായിക കഥാപാത്രം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രണയം മൊട്ടിട്ടതെന്നാണ് സൂചന. സിറ്റാഡല്‍ എന്ന വെബ്സീരിസിന്റെ ഹിന്ദി…
Read Moreകേരളത്തിലെ ഡോക്ടർമാർ നാളെ സൂചന സമരത്തിന്
തിരുവനന്തപുരം: കൊല്‍ക്കത്തയില്‍ യുവ വനിതാ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. പിജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റെ ഡോക്ടര്‍മാരും നാളെ സൂചനാ സമരം നടത്തും. കെഎംപിജിഎയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. നാളെ ഡോക്ടര്‍മാര്‍ ഒപിയും ഡ്യൂട്ടിയും ബഹിഷ്‌കരിക്കുമെന്നു കെഎംപിജിഎ അറിയിച്ചു. അതേ സമയം അത്യാഹിത വിഭാഗത്തെ പണിമുടക്ക് ബാധിക്കില്ല. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ ഡോക്ടര്‍മാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കരിദിനമായി ആചരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്നും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ…
Read Moreഗവണ്മെന്റോ വയനാട്ടിലെ ജനങ്ങളോ ആവശ്യപ്പെടുന്ന എന്ത് സഹായം നൽകാനും തയ്യാറാണെന്ന് അറിയിച്ച് നടി ശോഭന
ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടർന്ന് ദുരന്ത ഭൂമിയായി മാറിയ വയനാടിനുവേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സഹായമെത്തുകയാണ്. ഇപ്പോഴിതാ വയനാടിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി ശോഭന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താനും സംഭാവന നല്‍കിയിട്ടുണ്ടെന്നും, അതെല്ലാതെ ഗവണ്‍മെന്റിനോ അവിടുത്തെ ജനങ്ങള്‍ക്കൊ എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ ബന്ധപ്പെടാമെന്നാണ് ശോഭന സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ‘വയനാടിന് സംഭവിച്ച ദുരന്തം നമുക്ക് പെട്ടെന്ന് മറക്കാൻ സാധിക്കുന്നതോ അവരുടെ നഷ്ടങ്ങളെ വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാൻ കഴിയുന്നതോ അല്ല. വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താനും ഒരു തുക സംഭാവന നല്‍കിയിട്ടുണ്ട്. അതിനപ്പുറം…
Read Moreഎസ്ബിഐ, പിഎൻബി എന്നിവയുമായി ഇടപാടുകൾ പാടില്ല; സംസ്ഥാന സർക്കാരിന്റെ ഉത്തരവ്
ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎൻബി) എന്നിവയുമായുള്ള എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിർത്തിവച്ച് സംസ്ഥാന സർക്കാർ. എല്ലാ വകുപ്പുകളോടും ഈ ബാങ്കുകളിലെ ഇടപാടുകള്‍ അവസാനിപ്പിക്കാനും നിക്ഷേപങ്ങള്‍ ഉടൻ പിൻവലിക്കാനും ധനകാര്യ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍, കോർപ്പറേഷനുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സർവകലാശാലകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും സമാനമായ നിർദേശം നല്‍കിയിട്ടുണ്ട്. ബാങ്കുകളില്‍ നിക്ഷേപിച്ച സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി വ്യാപക ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നിർദേശം. ബാങ്കുകള്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാത്തതിനെ തുടർന്നാണ്…
Read Moreചിക്കൻ ബർഗറില്‍ പുഴു; കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യവും ഛർദിയും
കോഴിക്കോട്: ചിക്കൻ ബർഗറില്‍ നിന്ന് ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. കോഴിക്കോട് മൂഴിക്കലിലെ ഹൈപ്പർ മാർക്കറ്റില്‍ നിന്നും വാങ്ങിയ ബർഗറിലാണ് പുഴുവിനെ കിട്ടിയത്. ബർഗർ കഴിച്ച രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ടതോടെ ഇവർ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കി.
Read Moreജെപി നഗറിൽ സ്ഫോടനം; ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു
ബെംഗളൂരു: ജെ.പി നഗറിലെ ഒരു വീട്ടില്‍ സംശയാസ്പദമായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. ജെപി നഗർ 24-ാം മെയിൻ ഉഡുപ്പി ഉപഹാറിന് സമീപമുള്ള വീട്ടില്‍ കുക്കർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു. എൻഐഎ അടക്കമുള്ള കേന്ദ്ര-സംസ്ഥാന ഏജൻസികളില്‍ നിന്നുള്ള വിദഗ്ധർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഉത്തർപ്രദേശില്‍ നിന്നുള്ള രണ്ട് യുവാക്കള്‍ക്കാണ് പരിക്കേറ്റത്. ആശുപത്രിയില്‍ എത്തിച്ച സമീർ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്. 60 ശതമാനം പൊള്ളലേറ്റ മൊഹ്‌സിൻ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. സ്‌ഫോടനത്തിന്റെ തീവ്രതയില്‍ വീട് തകരുകയും സാധനങ്ങള്‍ നാലുപാടും…
Read Moreനിക്ഷേപങ്ങൾ തിരികെ ലഭിച്ചില്ല ; രണ്ട് പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപങ്ങൾ പിൻവലിക്കാൻ നിർദേശം
ബെംഗളൂരു : നിക്ഷേപങ്ങൾ തിരികെ ലഭിക്കാത്തതിനാൽ രണ്ട് പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപങ്ങൾ പിൻവലിക്കാനും ഇടപാടുകൾ നിർത്തിവെക്കാനും വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി കർണാടക സർക്കാർ. വിവിധവകുപ്പുകൾ, പൊതുമേഖലാസ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, തദ്ദേശസ്ഥാപനങ്ങൾ, സർവകലാശാലകൾ തുടങ്ങിയവയ്ക്കാണ് നിർദേശം. രണ്ടു ബാങ്കുകളിലുമുള്ള അക്കൗണ്ടുകൾ റദ്ദാക്കി സെപ്റ്റംബർ 20-നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ധനവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു. കർണാടക ഇൻഡസ്ട്രിയൽ ഏരിയാ ഡിവലപ്മെന്റ് ബോർഡ് (കെ.ഐ.എ.ഡി.ബി.), സംസ്ഥാന മലിനീകരണനിയന്ത്രണബോർഡ് (കെ.എസ്.പി.സി.ബി.) എന്നിവയുടെ സ്ഥിരനിക്ഷേപം തിരികെ കിട്ടാത്തതിനാലും ദുരുപയോഗം ചെയ്തതിനാലുമാണ് സർക്കാർനടപടി. കെ.ഐ.എ.ഡി.ബി. 2011 സെപ്റ്റംബർ 14-ന് ഒരു ബാങ്കിന്റെ…
Read More