ഗവണ്മെന്റോ വയനാട്ടിലെ ജനങ്ങളോ ആവശ്യപ്പെടുന്ന എന്ത് സഹായം നൽകാനും തയ്യാറാണെന്ന് അറിയിച്ച് നടി ശോഭന 

ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടർന്ന് ദുരന്ത ഭൂമിയായി മാറിയ വയനാടിനുവേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സഹായമെത്തുകയാണ്.

ഇപ്പോഴിതാ വയനാടിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി ശോഭന.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താനും സംഭാവന നല്‍കിയിട്ടുണ്ടെന്നും, അതെല്ലാതെ ഗവണ്‍മെന്റിനോ അവിടുത്തെ ജനങ്ങള്‍ക്കൊ എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ ബന്ധപ്പെടാമെന്നാണ് ശോഭന സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

‘വയനാടിന് സംഭവിച്ച ദുരന്തം നമുക്ക് പെട്ടെന്ന് മറക്കാൻ സാധിക്കുന്നതോ അവരുടെ നഷ്ടങ്ങളെ വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാൻ കഴിയുന്നതോ അല്ല.

വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താനും ഒരു തുക സംഭാവന നല്‍കിയിട്ടുണ്ട്. അതിനപ്പുറം ഗവണ്‍മെൻ്റോ അവിടെത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്ന എന്ത് സഹായമാണെങ്കിലും നല്‍കാൻ ഞാനും തയ്യാറാണ്. അതിനായി തന്‍റെ നമ്പറിലോ kalarpana @gmail.com എന്ന ഇ-മെയിലായോ ബന്ധപ്പെടാം.’ ശോഭന പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts