എസ്ബിഐ, പിഎൻബി എന്നിവയുമായി ഇടപാടുകൾ പാടില്ല; സംസ്ഥാന സർക്കാരിന്റെ ഉത്തരവ് 

ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎൻബി) എന്നിവയുമായുള്ള എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിർത്തിവച്ച്‌ സംസ്ഥാന സർക്കാർ.

എല്ലാ വകുപ്പുകളോടും ഈ ബാങ്കുകളിലെ ഇടപാടുകള്‍ അവസാനിപ്പിക്കാനും നിക്ഷേപങ്ങള്‍ ഉടൻ പിൻവലിക്കാനും ധനകാര്യ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

പൊതുമേഖലാ സ്ഥാപനങ്ങള്‍, കോർപ്പറേഷനുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സർവകലാശാലകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും സമാനമായ നിർദേശം നല്‍കിയിട്ടുണ്ട്.

ബാങ്കുകളില്‍ നിക്ഷേപിച്ച സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി വ്യാപക ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നിർദേശം.

ബാങ്കുകള്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാത്തതിനെ തുടർന്നാണ് കടുത്ത നടപടിയിലേക്ക് സർക്കാർ കടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts