ബെംഗളൂരു : കാലവർഷത്തിന്റെ സമൃദ്ധിയിൽ നിറഞ്ഞുകിടക്കുന്ന കാവേരി നദിയിലെ കൃഷ്ണരാജസാഗർ അണക്കെട്ടിൽ ബാഗിനപൂജയർപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.
പൂജാദ്രവ്യങ്ങൾ കാവേരിനദിയിലേക്ക് ഒഴുക്കിവിടുന്ന ചടങ്ങാണിത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഒപ്പമുണ്ടായിരുന്നു.
എല്ലാമഴക്കാലത്തും കാവേരിനദി ജലസമൃദ്ധമായി കൃഷ്ണരാജസാഗർ അണക്കെട്ട് നിറയുമ്പോൾ സർക്കാർ സമർപ്പിക്കുന്ന പൂജയാണ് ബാഗിന. അതതുസമയത്തെ മുഖ്യമന്ത്രിമാരാണ് പൂജയർപ്പിക്കുക.
1979-ൽ ദേവരാജ് അരശ് മുഖ്യമന്ത്രിയായിരിക്കെയാണ് ചടങ്ങുനടത്താൻ തുടങ്ങിയത്. ഇത് അഞ്ചാമത്തെത്തവണയാണ് സിദ്ധരാമയ്യ ബാഗിനപൂജ സമർപ്പിക്കുന്നത്.
കഴിഞ്ഞവർഷം കാലവർഷം മോശമായതിനാൽ ബാഗിനപൂജ നടത്താനായില്ല.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു പൂജാസമർപ്പണം. കാവേരി ദേവീപൂജയും സിദ്ധരാമയ്യ നിർവഹിച്ചു.
മന്ത്രിമാരായ എൻ. ചലുവരായസ്വാമി, എച്ച്.സി. മഹാദേവപ്പ, കെ. വെങ്കടേശ്, എം.എൽ.എ.മാരായ രമേഷ് ബന്ദിസിദ്ധഗൗഡ, തൻവീർ സേഠ്, കെ.എം. ഉദയ്, പി.എം. നരേന്ദ്രസ്വാമി, സി. പുട്ടരംഗഷെട്ടി, രവികുമാർ ഗണിക, മന്തർ ഗൗഡ, ദർശൻ ധ്രുവനാരായൺ, എച്ച്. ഹരീഷ് ഗൗഡ, ഗനേഷ് പ്രസാദ്, എ.ആർ. കൃഷ്ണമൂർത്തി, എം.എൽ.സി.മാരായ മധു ജി. മാഡെഗൗഡ, ദനേശ് ഗൂളിഗൗഡ എന്നിവർ സംബന്ധിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.