സംസ്ഥാനത്തിന് നിരാശ ഏകി കേന്ദ്ര ബജറ്റ്:

ബെംഗളൂരു : മൂന്നാം മോദിസർക്കാരിന്റെ ആദ്യ ബജറ്റിൽ കർണാടകത്തിന് നിരാശ. സംസ്ഥാനം പ്രതീക്ഷിച്ചപോലെ ഗ്രാന്റുകളും പദ്ധതികളും ലഭിച്ചില്ല.

സംസ്ഥാനത്തുനിന്ന് അഞ്ച് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും അതിനനുസരിച്ചുള്ള ആനുകൂല്യം ബജറ്റിൽ ലഭിച്ചില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.

മെട്രോ, സബർബൻ റെയിൽ പദ്ധതി തുടങ്ങിയവയ്ക്ക് എന്തെങ്കിലും ലഭിക്കുമെന്ന് സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു. ഹൈദരാബാദ്-ബെംഗളൂരു സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കർണാടകത്തിന് മാത്രമായി വലിയ പ്രഖ്യാപനങ്ങളൊന്നുമില്ല.

ഈവർഷം ആദ്യംഅവതരിപ്പിച്ച ബജറ്റിൽ റെയിൽവേ വികസനത്തിനായി 7524 കോടിരൂപ അനുവദിച്ചിരുന്നു.

11 പാതകൾ പുതുതായി നിർമിക്കാനും ഒൻപത്പാതകൾ ഇരട്ടിപ്പിക്കാനും തുക വകയിരുത്തിയിരുന്നു. കന്റോൺമെന്റ്മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള റെയിൽപ്പാത നാലുവരിയാക്കാൻ 260 കോടി രൂപയും വകയിരുത്തിയിരുന്നു.

നിരാശ -സിദ്ധരാമയ്യ ‘കർണാടകത്തിൽനിന്നാണ് നിർമല സീതാരാമൻ രാജ്യസഭയിലെത്തിയത്. അതിനാൽ സംസ്ഥാനത്തോട് നീതികാട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ജനങ്ങളെ നിരാശപ്പെടുത്തി.’

വഞ്ചന – ശിവകുമാർ ‘ഇന്ത്യ മുന്നണിയുടെ സർക്കാരുകൾക്ക് ഒന്നും കിട്ടിയില്ല. പതിവുപോലെ കർണാടകത്തോട് ചിറ്റമ്മനയമാണ് കേന്ദ്രസർക്കാർ കാട്ടിയത്. ഒറ്റവാക്കിൽ പറഞ്ഞാൽ കന്നഡിഗരോടുള്ള വലിയ വഞ്ചനയാണ് ബജറ്റ്.’

ദീർഘവീക്ഷണം -കുമാരസ്വാമി ‘ദീർഘവീക്ഷണമുള്ള ബജറ്റാണിത്. കൃഷി, വ്യവസായം, അടിസ്ഥാനസൗകര്യം, തൊഴിലവസരം എന്നിവയ്ക്ക് ഊന്നൽനൽകി.’

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us