ബിഗ് ബോസിൽ ഇനി അവതാരകനായി ഇനി മോഹൻലാൽ ഉണ
നിരവധി ആരാധകർ ഉള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.
2018 ലായിരുന്നു മലയാളത്തില്‍ ബിഗ് ബോസ് ഷോ ആദ്യമായി വരുന്നത്.
കൊണ്ടും കൊടുത്തും മികച്ച പ്രകടനം കാഴ്ചവെച്ച് മത്സരാർത്ഥികളും ഒപ്പം സൂപ്പർ താരം മോഹൻലാലിന്റെ അവതരണം കൂടി ആയതോടെ ഷോ മലയാളികള്‍ ഏറ്റെടുത്തു.
മലയാളത്തില്‍ ഇതുവരെ ആറ് സീസണുകളാണ് കഴിഞ്ഞത്.
സാബുമോൻ, മണിക്കുട്ടൻ, ദില്‍ഷ പ്രസന്നൻ, അഖില്‍ മാരാർ, ജിന്റോ എന്നിവരാണ് ഓരോ സീസണിലിലും കിരീടം ചൂടിയവർ.
കൊവിഡിനെ തുടർന്ന് സീസണ്‍ 2 പകുതിക്ക് വെച്ച് അവസാനിപ്പിച്ചതിനാല്‍ ആ സീസണില്‍ വിജയി ഉണ്ടായിരുന്നില്ല.
ഓരോ സീസീസണുകളും മത്സരാർത്ഥികളുടെ പ്രകടനം കൊണ്ട് ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നുവെങ്കിലും മലയാളത്തില്‍ ഇതുവരെ ഉണ്ടായ സീസണുകളില്‍ ഏറ്റവും കൂടുതല്‍ ടിആർപി നേടിയത് ആറാം സീസണായിരുന്നു.
കേരളത്തില്‍ 2.7 കോടിയിലധികം ആളുകള്‍ ബിഗ് ബോസ് സീസണ്‍ 6 കണ്ടിട്ടുണ്ടെന്നാണ് ബാർക്ക് കണക്കുകള്‍ വ്യക്തമാക്കിയത്.
മറ്റ് സീസണുകളെ അപേക്ഷിച്ച് ഈ സീസണില്‍ ഒടിടിയിലെ കാണികളും വർധിച്ചു.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെ പ്രേക്ഷകരുടെ എണ്ണത്തില്‍ 55 ശതമാനമായിരുന്ന വർധന.
ഇപ്പോഴിതാ ഏഴാം സീസണ്‍ മുതല്‍ മോഹൻലാലിന് പകരം മറ്റൊരാള്‍ അവതാരകയായി എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്.
നടി മംമ്ത മോഹൻദാസിന്റെ പേരാണ് ചർച്ചകളില്‍ നിറയുന്നത്.
എന്നാല്‍ അതിന് യാതൊരു സാധ്യതയുമില്ലെന്ന് പ്രേക്ഷകരില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
മുൻപും മോഹൻലാലിന് പകരക്കാരനായി സുരേഷ് ഗോപി അടക്കമുള്ളവർ വരുമെന്ന് ചർച്ചകള്‍ ഉണ്ടായിരുന്നുവെന്നും ഇതിനൊന്നും അടിസ്ഥാനമില്ലെന്നുമാണ് ഇവർ പറയുന്നത്.
മാത്രമല്ല ബിഗ് ബോസ് ഷോയുടെ വിജയത്തില്‍ നിർണായകമാണ് മോഹൻലാല്‍ എന്ന സൂപ്പർ താരമെന്നും അതുകൊണ്ട് തന്നെ സീസണ്‍ 7 ലും അദ്ദേഹം തന്നെ ഷോയുടെ അവതാരകനായി എത്തുമെന്നുമാണ് ഇവർ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.