നഗരത്തിലെ നൈസ് റോഡിൽ ടോൾ നിരക്കിൽ 11 ശതമാനം വർധന; പുതിയ നിരക്കുകൾ ഇങ്ങനെ

NICE ROAD BAN FOR TWO WHEELERS

ബെംഗളൂരു: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ( എൻഎച്ച്എഐ ) അടുത്തിടെ നഗരത്തെ ബന്ധിപ്പിക്കുന്ന ദേശീയ പാതകളിലെ റോഡ് ടോൾ വർധിപ്പിച്ചതോടെ, നൈസ് റോഡിൻ്റെ നടത്തിപ്പുകാരായ നന്ദി ഇക്കണോമിക് കോറിഡോർ എൻ്റർപ്രൈസസ് ലിമിറ്റഡും ടോൾ ഫീ ഉയർത്തി. ഈ ടോൾ വർദ്ധനയെ തുടർന്ന് മടവറ മുതൽ ഇലക്‌ട്രോണിക്‌സ് സിറ്റി വരെയുള്ള ബസുകളുടെ നിരക്ക് വർധിപ്പിക്കാൻ ബിഎംടിസി ആലോചിക്കുന്നുണ്ട്.

ദിവസവും 170 ട്രിപ്പുകളുള്ള 21 ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. ജൂലൈ 1 മുതലാണ് പുതിയ ടോൾ പിരിച്ചു തുടങ്ങിയത്. തുമകുരു റോഡിനെ ഹൊസൂർ റോഡുമായി ബന്ധിപ്പിക്കുന്ന 44 കിലോമീറ്റർ നൈസ് റോഡിൽ ഏഴ് ടോൾ സ്‌ട്രെച്ചുകളാണുള്ളത്.

കാറുകളുടെ ടോൾ ഫീ സ്‌ട്രെച്ച് അനുസരിച്ച് 5 രൂപ മുതൽ 10 രൂപ വരെ ഉയർത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഹൊസൂർ റോഡ് മുതൽ ബന്നാർഗട്ട റോഡ് വരെയുള്ള 9 കിലോമീറ്റർ ദൈർഘ്യത്തിന് ഫീസ് 50 രൂപയിൽ നിന്ന് 60 രൂപയായി വർധിപ്പിച്ചു. ബന്നാർഘട്ട റോഡ് മുതൽ കനകപുര റോഡ് വരെയുള്ള ടോളിൽ 5 രൂപ വർധിപ്പിച്ച് 45 രൂപയാണ് പുതുക്കിയ ടോൾ,

സംസ്ഥാന സർക്കാരുമായുള്ള ഇളവിനുള്ള കരാർ അനുസരിച്ചാണ് ടോൾ ഫീസ് പരിഷ്കരിച്ചതെന്ന് NICE-ൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം ഇരുചക്ര വാഹനങ്ങളുടെ ടോളിൽ മാറ്റമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us