ബെംഗളൂരു : വടക്കൻ കർണാടകത്തിലെ ഗദഗ് സ്വദേശിയായ അഞ്ചു വയസ്സുകാരൻ ധാർവാഡിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഷിറഞ്ച് ഗ്രാമവാസിയായ ചിരാഗ് ഹൊസമണിയാണ് മരിച്ചത്.
കടുത്ത പനിയെത്തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗദഗ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ ശനിയാഴ്ചയാണ് ധാർവാഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാവിലെമരിച്ചു. ഈ വർഷം ഗദഗിൽ ഡെങ്കിപ്പനി ബാധിച്ചുള്ള ആദ്യത്തെ മരണമാണ്.
പ്രതിപക്ഷ നേതാവ് ആർ. അശോക, ബി.ജെ.പി. നേതാക്കളായ കെ.സി. രാംമൂർത്തി, സോമശേഖർ എന്നിവർ ജയനഗർ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിതരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നു
സംസ്ഥാനത്ത് ഡെങ്കിപ്പനിബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ കർണാടകത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ബോധവത്കരണം ഊർജിതമാക്കണമെന്നും പ്രതിപക്ഷനേതാവ് ആർ. അശോക ആവശ്യപ്പെട്ടു.
എല്ലാതാലൂക്കിലും ദ്രുതകർമസേനയും കൺട്രോൾ റൂമും സ്ഥാപിക്കണമെന്നും സംസ്ഥാനത്തെ ജനങ്ങൾ ഭീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ വിവിധ ആശുപത്രികളിൽ ഡെങ്കിപ്പനിബാധിതരെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡെങ്കിപ്പനിപരിശോധന സൗജന്യമാക്കണമെന്നും പല സ്ഥാപനങ്ങളും 1000 രൂപ വരെ പരിശോധനയ്ക്ക് വാങ്ങുന്നത് പാവപ്പെട്ടവർക്ക് ബുദ്ധിമുട്ടാണെന്നും അശോക പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.