2 മാസമായിട്ടും മലയാളി യുവാവിനെ സൈക്ലിങ് മത്സരത്തിനിടെ ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്താനാകാതെ പോലീസ്

ബെംഗളൂരു : കർണാടകത്തിൽ സൈക്ലിങ് മത്സരത്തിനിടെ മലയാളി യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്താനാകാതെ കർണാടക പോലീസ്.

കഴിഞ്ഞ ഒക്ടോബറിലാണ് അങ്കമാലി സ്വദേശി റോണി ജോസിനെ ചിത്രദുർഗയിൽ വെച്ച് ചുവന്നനിറത്തിലുള്ള കാർ ഇടിച്ചുതെറിപ്പിച്ചത്.

അപകടത്തിൽ വലതുകാലിന് ഗുരുതരമായി പരിക്കേറ്റ റോണി രണ്ടു മാസമായി ബെംഗളൂരുവിൽ ചികിത്സയിലാണ്.

ചിത്രദുർഗ റൂറൽ പോലീസിൽ പരാതി കൊടുത്തിട്ടും കാർ കണ്ടെത്താൻ പോലീസ് താത്പര്യം കാട്ടുന്നില്ലെന്നാണ് ആരോപണം.

ഹുബ്ബള്ളി സൈക്ലിങ് ക്ലബ് സംഘടിപ്പിച്ച 1,000 കിലോമീറ്റർ സൈക്ലിങ് മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു എറണാകുളത്ത് ഐ.ടി. ജീവനക്കാരനായ റോണി ജോസ്.

  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ

ഹുബ്ബള്ളി- ദാവണഗെരെ- തുമകൂരു- മൈസൂരു ദേശീയ പാതയാണ് മത്സരത്തിനു നിശ്ചയിച്ച റൂട്ട്. ആകെ 11 പേരായിരുന്നു മത്സരാർഥികൾ. 17-ന് രാവിലെ ആറിന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 3.45-ഓടെ ചിത്രദുർഗയിലെത്തി.

മേൽപ്പാലത്തിൽ സൈക്കിൾ പാതയിലൂടെ സഞ്ചരിച്ചപ്പോൾ പിന്നിൽനിന്ന് അതിവേഗമെത്തിയ കാർ റോണിയെ ഇടിച്ചിട്ടശേഷം കടന്നുപോയി.

കാലിന് ഗുരുതരമായി പരിക്കേറ്റ റോണിയെ ആദ്യം ചിത്രദുർഗയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തിച്ചു.

വൈറ്റ്ഫീൽഡിൽ ആശുപത്രിക്ക് സമീപം വീട് വാടകയ്ക്കെടുത്താണ് ചികിത്സ. 10 ലക്ഷം രൂപയോളം ചെലവഴിച്ചിട്ടും പരിക്കു പൂർണമായി ഭേദമായില്ല. ചലനശേഷി ലഭിക്കാൻ ഫിസിയോതെറാപ്പിയും ചെയ്യേണ്ടതുണ്ട്.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

ഇടിച്ച കാറിന്റെ സി.സി.ടി.വി. ദൃശ്യമടക്കം ലഭിച്ചിട്ടും കാറുടമയെ കണ്ടെത്തിയിട്ടില്ല. ചിത്രദുർഗ എസ്.പി.ക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts