ആരോഗ്യ നില മോശമായി ; എൽകെ അദ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

ന്യൂഡല്‍ഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന നേതാവുമായ എല്‍.കെ. അദ്വാനി(96)യെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. രാത്രി ഒമ്പത് മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു. ഡോ. വിനിത് സുരിയുടെ മേല്‍നോട്ടത്തിലാണ് ചികിത്സ. അദ്വാനി നിലവില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.

Read More

വിദ്യാർത്ഥിനി കോളേജിലെ ശുചിമുറിയിൽ പ്രസവിച്ചു; ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റിൽ 

ബെംഗളൂരു: കോലാറിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ പിയുസിക്ക് പഠിക്കുന്ന വിദ്യാർത്ഥിനി കോളേജിലെ ശുചിമുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകി. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോളേജിലെ ടോയ്‌ലറ്റിൽ പതിനേഴുകാരിയായ വിദ്യാർത്ഥിനിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച രാവിലെ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി ടോയ്‌ലറ്റിൽ പോയിരുന്നു. ഇതിനിടയിൽ പ്രസവവേദന ഉണ്ടാവുകയും ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് കോളേജ് അധ്യാപകരും ജീവനക്കാരും സ്ഥലത്തെത്തി. വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചതു കണ്ട അമ്മയെയും കുഞ്ഞിനെയും ഉടൻ സമീപത്തെ ആർഎൽ ജലപ്പ ആശുപത്രിയിൽ…

Read More

‘ഇനി റാപ്പിഡോ ബുക്ക്‌ ചെയ്യില്ല’ ദുരനുഭവം പങ്കുവച്ച് യുവതി

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ഇവിടുത്തെ ജനജീവിതവും ഗതാഗതകുരുക്കുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. മാത്രമല്ല ഇവിടുത്തെ ട്രാഫിക് ബ്ലോക്കില്‍ നിന്ന് രക്ഷപ്പെടാനായി പലരും റാപ്പിഡോ ടാക്‌സി ബൈക്കുകകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, താന്‍ ഇനി ഒരിക്കലും റാപ്പിഡോയെ ആശ്രയിക്കില്ല എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഗൂഗിളിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആയ അമീഷ അഗര്‍വാള്‍ എന്ന യുവതി. ടാക്‌സി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കാലുകള്‍ക്ക് ഗുരുതരമായി പരിക്കു പറ്റിയതോടെയാണ് അമീഷയുടെ ഈ തീരുമാനം. എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് യുവതി തന്റെ…

Read More

കാണാതായ മലയാളി ദമ്പതികൾ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ 

തൃശൂർ: കാണാതായ മലയാളി ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂർ കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു, ജെസി എന്നിവരാണ് മരിച്ചത്. വിഷം കുത്തിവച്ചാണ് മരണമെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഒൻപത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. തുടർന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കൊരട്ടി പോലീസ് തിരോധാന കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന വിവരം ലഭിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാല്‍ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ. മരണത്തിലേക്ക് നയിക്കാനുള്ള കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്കും അറിവില്ല. സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Read More

മദ്യപിച്ച് കോളേജിൽ എത്തിയ വിദ്യാർത്ഥി കോളേജ് സുരക്ഷ ജീവനക്കാരനെ കൊലപ്പെടുത്തി 

ബെംഗളൂരു: കെംപാപൂരിലെ സിന്ധി കോളേജിൽ കോളേജ് സുരക്ഷാ ജീവനക്കാരനെ വിദ്യാർത്ഥി കൊലപ്പെടുത്തി. മദ്യപിച്ചാണ് വിദ്യാർത്ഥി കോളേജിലെത്തിയത്. അതിനാൽ സെക്യൂരിറ്റി ഗാർഡ് ജയ് കിഷോർ റോയ് അവനെ കോളേജിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ല. ഇതേച്ചൊല്ലി വഴക്കിട്ട വിദ്യാർഥിയാണ് ജീവനക്കാരനെ കൊലപ്പെടുത്തിയത്. അമൃതല്ലി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. അമൃതല്ലി പോലീസ് സ്ഥലത്തെത്തി കേസെടുത്തു. കൊലപാതകം നടത്തിയ യുവാവിനെ ഉടൻ കസ്റ്റഡിയിലെടുത്തു.

Read More

ആമസോൺ പ്രൈം ഡേ സെയിൽ ഉടൻ ; ഓഫറുകൾ എന്തെല്ലാം അറിയാം 

ബെംഗളൂരു: ഈ വർഷത്തെ ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 20, ജൂലൈ 21 തീയതികളിൽ നടക്കും. ബിഗ് സെയിൽ ഓഫർ ജൂലൈ 20 ന് അർദ്ധരാത്രി 12 മുതൽ ആരംഭിക്കും. പ്രൈം ഡേ സെയിലിൽ ഇത്തവണ നിരവധി ഡിസ്‌കൗണ്ടുകൾ ലഭിക്കും. ഇലക്ട്രോണിക്സ്, ഫർണിച്ചർ, വസ്ത്രങ്ങൾ തുടങ്ങി എല്ലാത്തരം ഉൽപ്പന്നങ്ങൾക്കും വൻ വിലക്കിഴിവും ഇഎംഐ സൗകര്യവും ആകർഷകമായ ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ആമസോൺ അവകാശപ്പെടുന്നു. ആമസോൺ എക്കോ ഉപകരണങ്ങൾ വൻ വിലക്കുറവിൽ ലഭ്യമാണ്. Intel, Samsung, OnePlus, Iqoo, Honor, Sony, Asus തുടങ്ങിയ…

Read More

മലയാളി കൂട്ടായ്മ ‘കേളി ബെംഗളൂരു’ സംഘടന നിലവിൽ വന്നു 

ബെംഗളൂരു: യശ്വന്ത്പുരം മലയാളി കൂട്ടായ്മയായി കേളി ബെംഗളൂരു എന്ന പേരിൽ സംഘടന നിലവിൽ വന്നു. സംഘടന എം.എ ബേബി ഉദ്ഘാടനം ചെയ്തു. ലോക കേരള സഭാഗം ശശിധരൻ , കെ കെ ടി എഫ് സെക്രടറി ആചാരി, ജാഷിർ പൊന്ന്യം. ഷിബു പന്ന്യന്നൂർ, സജിത്ത് നാലാം മൈൽ. എന്നിവർ സംസാരിച്ചു.

Read More

കലയെ കൊലപ്പെടുത്തിയത് ഭർത്താവും ബന്ധുക്കളും ചേർന്ന്; മൂന്ന് പേർ അറസ്റ്റിൽ 

ആലപ്പുഴ: മാന്നാറിലെ കല കൊലക്കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമൻ, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോയി. മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ നാല് പ്രതികളെന്ന് പോലീസ് കണ്ടെത്തല്‍. ഭർത്താവ് അനില്‍ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവർ നാലുപേരും ചേർന്ന്…

Read More

വിശ്വാസികൾക്ക് നവ്വ്യാനുഭവമായി ജാലഹള്ളി വലിയപള്ളി മദ്ഹബാഹ

ബെംഗളൂരു : ജാലഹള്ളി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിലെ വിശുദ്ധ മദ്ബഹായുടെ പുനഃശുദ്ധീകരണവും, അഭിവന്ദ്യ പിതാക്കന്മാർക്ക് സ്വീകരണവും, വിശുദ്ധ മൂന്നിൻമേൽ കുർബാനയും ജൂൺ 29, 30(ശനി, ഞായർ) തീയതികളിൽ നടന്നു. ഈ വിശുദ്ധ കൂദാശാ കർമം അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് (കൊച്ചി ഭദ്രാസനം), അഭി. ഡോ. എബ്രാഹം മാർ സെറാഫിം (തുമ്പമൺ ഭദ്രാസനം), അഭി. ഗീവർഗീസ് മാർ ഫിലക്‌സിനോസ് (ബാംഗ്ലൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്ത) എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി Rev.Fr സന്തോഷ് സാമുവേൽ ഇടവകയുടെ മുൻവികാരിമാർ ബെംഗളൂരു…

Read More

വിസ്ഡം ഫാമിലി കോൺഫറൻസിന്റെ തസ്‌ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

ബെംഗളൂരു : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ബെംഗളൂരു ജൂലൈ 21 ന് ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ട് മൈതാനത്ത്, നാലപ്പാട് പാവലിയനിൽ “വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന് മുന്നോടിയായി നോർത്ത് ബെംഗളൂരുവിലെ മലയാളികൾക്കായി തസ്‌ഫിയ ഫാമിലി മീറ്റ് ഹെഗ്‌ഡെ നഗറിലെ എസ്കെഎഫ് ഹാളിൽ സംഘടിപ്പിച്ചു. വിസ്ഡം സംസ്ഥാന സെക്രട്ടറി ഹാരിസ് കായകൊടി ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്തു. മത രാഹിത്യത്തിലൂടെ അരാജകത്വത്തിന്റെ കെട്ടുകൾ അഴിച്ചുവിടാനുള്ള ശ്രമങ്ങൾ കെട്ടുറപ്പുള്ള കുടുംബങ്ങളുടെ തകർച്ചയിലാണ് പര്യവസാനിക്കുക. മതപരമായ അറിവും ബോധവും ഉള്ള സമൂഹത്തിന്…

Read More
Click Here to Follow Us