നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിൻ അന്തരിച്ചു

കൊച്ചി: നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു.  

Read More

മഴ കനക്കുന്നു; ദക്ഷിണ കന്നഡയിൽ മഞ്ഞ അലർട്ട്

ബെംഗളൂരു :കഴിഞ്ഞ ദിവസങ്ങളിലായി 34 സെ.മീ മഴ ലഭിച്ച ദക്ഷിണ കന്നഡയിൽ ഇനിയുള്ള രണ്ടുദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ജില്ലയിൽ ശക്തമായ മഴയായിരുന്നു. അടുത്ത രണ്ടുദിവസങ്ങളിലായി ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയിൽ മതിൽ വീടിനുമുകളിലേക്ക് വീണ് നാലു പേർ മരിച്ച ദക്ഷിണ കന്നഡയിലെ ഉള്ളാളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. കുടക് ജില്ലയുടെ വിവിധഭാഗങ്ങളിൽ ബുധനാഴ്ച കനത്തമഴയാണ് പെയ്തത്. വൃഷ്ടി പ്രദേശങ്ങളിൽ മഴപെയ്തതിനെതുടർന്ന് കാവേരി നദിയിൽ വെള്ളം പൊങ്ങി. ഹാരംഗി അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ…

Read More

കോഴിക്കോട് – ബംഗളൂരു കര്‍ണാടക കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കർണാടക ആർടിസിയുടെ ബസ് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ ബെംഗളൂരു ബിദടിക്ക് സമീപമാണ് സംഭവം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരു – മൈസൂരു ദേശീയപാതയിൽ നിന്ന് ബൈപാസിലേക്ക് തിരിയുമ്പോൾ റോഡരികിലെ സൈൻ ബോർഡിൽ ബസ് ഇടിക്കുകയായിരുന്നു. ബസിന്‍റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്ന നിലയിലാണ്. രാവിലെ 3:45 ഓടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ഇന്നലെ രാത്രി 10:15ന് പുറപ്പെട്ട എസി സ്ലീപ്പർ ബസാണിത്. പുലർച്ചെ യാത്രക്കാർ…

Read More

ബെംഗളൂരു-മധുര വന്ദേ ഭാരത് എക്‌സ്പ്രസ് പ്രത്യേക ട്രെയിനായി ജൂലൈയിൽ ആരംഭിക്കും; സമയവും സ്റ്റോപ്പുകളും നിരക്കുകളും അടങ്ങുന്ന വിശദാംശങ്ങൾ

ബെംഗളൂരു: ഡിമാൻഡ് അനുസരിച്ച് പരിമിതകാലത്തേക്ക് പ്രത്യേക ട്രെയിൻ സർവീസായി ഓടാൻ കഴിയുന്ന ഏഴാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ജൂലൈ ആദ്യം ബെംഗളൂരുവിന് ലഭിക്കും. ജൂൺ ആദ്യം, SMVT ബംഗളുരുവിനും മധുരയ്ക്കും ഇടയിൽ ഈ പ്രീമിയം ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ (SR) പ്രഖ്യാപിക്കുകയും പിന്നീട് വിജയകരമായി ട്രയൽ റൺ നടത്തുകയും ചെയ്തു. ആദ്യം ജൂൺ 20 ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്നതാണെങ്കിലും, ജൂൺ 17 ന് പശ്ചിമ ബംഗാളിൽ നടന്ന മാരകമായ ട്രെയിൻ അപകടത്തെത്തുടർന്ന് സർവീസ് വൈകി. ട്രെയിൻ ആരംഭിക്കുമെന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്ന്…

Read More

മഴക്കാലത്ത് ജീവനും സ്വത്തുക്കളും നഷ്‌ടമാകാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് കർണാടക മന്ത്രി ഉദ്യോഗസ്ഥർക്ക്

ബെംഗളൂരു: മഴക്കാലത്തെ വെള്ളപ്പൊക്കം, തോടുകളിൽ മുങ്ങിമരണം, ഉരുൾപൊട്ടൽ, മറ്റ് ദുരന്തങ്ങൾ എന്നിവ മൂലമുള്ള ജീവഹാനി തടയാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബുധനാഴ്ച മംഗളൂരുവിൽ മഴക്കെടുതിയുമായി നടന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച അദ്ദേഹം ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർ എപ്പോഴും ജാഗ്രത പാലിക്കണമെന്ന് പറഞ്ഞു. ഗ്രാമപഞ്ചായത്ത് തലത്തിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അപകട സാധ്യതയുള്ള പ്രദേശങ്ങൾ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കണ്ടെത്തണം. സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ടെന്നും…

Read More

കർണാടക കോൺഗ്രസിൽ വീണ്ടും വിഭാഗീയത; മൂന്ന് ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്ന ആവശ്യം ശക്തം; ഹൈക്കമാൻഡ് തീരുമാനം അന്തിമം -സിദ്ധരാമയ്യ

ബെംഗളൂരു: കോൺഗ്രസ് കർണാടക ഘടകത്തിലെ വിഭാഗീയത ഒരിടവേളയ്ക്കുശേഷം വീണ്ടും തലപൊക്കുന്നു. സംസ്ഥാന മന്ത്രിസഭയിൽ ഡി.കെ. ശിവകുമാറിനു പുറമെ, മൂന്ന് ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്ന ആവശ്യം പാർട്ടിക്കകത്ത് ഒരുവിഭാഗം ശക്തമായി ഉയർത്തിയതോടെയാണിത്. ലിംഗായത്ത്, എസ്.സി.-എസ്.ടി., ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നും ഓരോ ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്നാണ് ആവശ്യം. മന്ത്രിമാരായ കെ.എൻ. രാജണ്ണ, സമീർ അഹമ്മദ് ഖാൻ, സതീഷ് ജാർക്കിഹോളി തുടങ്ങിയവരാണ് ആവശ്യമുന്നയിക്കുന്നവരുടെ മുൻപന്തിയിലുള്ളത്. ഇവർ സിദ്ധരാമയ്യയുമായി അടുപ്പം പുലർത്തുന്നവരാണ്. മന്ത്രി പ്രിയങ്ക് ഖാർഗെയെപ്പോലുള്ളവർ ഈ ആവശ്യത്തെ നിരസിച്ച് ശിവകുമാറിന് പിന്തുണ നൽകി രംഗത്തുണ്ട്. ശിവകുമാറിന് സർക്കാരിലും പാർട്ടിയിലുമുള്ള അധികാരബലത്തിന് തടയിടാൻ മൂന്ന്…

Read More

തീവണ്ടിയിൽ 32.88 കിലോ കഞ്ചാവുകടത്താൻ ശ്രമം റെയിൽവേ കരാർ ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു : തീവണ്ടിയിൽ കഞ്ചാവുകടത്തിക്കൊണ്ടുവന്ന റെയിൽവേ കരാർ ജീവനക്കാരൻ അറസ്റ്റിൽ. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു. ത്രിപുര ഷെപൈജൽ സ്വദേശി ദിപിൻ ദാസിനെയാണ് (20) ബൈയപ്പനഹള്ളി റെയിൽവേ പോലീസ് അറസ്റ്റുചെയ്തത്. ഇയാളിൽനിന്ന് 32.88 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇയാളുടെ കൂട്ടാളികളായ ത്രിപുര സ്വദേശി സുമൻ, ബെംഗളൂരു സ്വദേശി ബിശ്വജിത്ത് എന്നിവരാണ് ഓടിരക്ഷപ്പെട്ടത്. ബെംഗളൂരുവിലേക്കുവന്ന അഗർത്തല-എസ്.എം.വി.ടി. എക്സ്പ്രസ് തീവണ്ടിയിലാണ് കഞ്ചാവുകടത്തിക്കൊണ്ടുവന്നത്. ത്രിപുരയിൽനിന്ന് കടത്തിക്കൊണ്ടുവരുകയായിരുന്നു കഞ്ചാവെന്ന് പോലീസ് പറഞ്ഞു. ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷനിലിറങ്ങിയപ്പോൾ പോലീസിന്റെ പട്രോളിങ് സംഘംനടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇയാളുടെ ബാഗിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

Read More

രോഗി മരിച്ചു; ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിച്ച് ബന്ധുക്കൾ

ബെംഗളൂരു : റായ്ച്ചൂരുവിൽ സ്വകാര്യ ആശുത്രിയിൽ രോഗി മരിച്ചതിനെത്തുടർന്ന് ബന്ധുക്കൾ ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചു. വി.ജി. പോളിക്ലിനിക് ആൻഡ് നഴ്‌സിങ് ഹോമിലാണ് സംഭവം. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്ദ്രൂൻ ക്വില്ല സ്വദേശിയായ ഹമീദാണ് മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടൻ ഡോക്ടർമാർ ആവശ്യമായ ചികിത്സ നൽകിയിരുന്നു. ഇതിനിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന്‌ ഹമീദ് മരിച്ചു. ഇതിനുപിന്നാലെ ബന്ധുക്കൾ ആശുപത്രിയിൽ അതിക്രമിച്ചുകയറി ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ റായ്ച്ചൂരു വെസ്റ്റ് പോലീസ് കേസെടുത്തു.

Read More

വിവാദ പരാമർശം; പ്രധാനമന്ത്രിക്കെതിരെ നഗരത്തിലെ പ്രത്യേക കോടതിയിൽ പരാതി 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രത്യേക കോടതിയില്‍ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമർശത്തിനെതിരെയാണ് പരാതി നൽകിയത്. സിയാവുർ റഹ്മാൻ എന്നയാളാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുസ്‍ലിങ്ങള്‍ക്ക് നല്‍കുമെന്ന, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് എതിരെയാണ് പരാതി. ജനപ്രതിനിധികള്‍ക്കെതിരായ പരാതികള്‍ പരിഗണിക്കുന്ന കോടതി വാദം കേട്ടു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന പരാമർശങ്ങളാണ് പ്രധാനമന്ത്രി നടത്തിയതെന്നും നിയമ നടപടി സ്വീകരിക്കണമെന്നും സിയാവുർ റഹ്മാൻ ആവശ്യപ്പെട്ടു. അതേസമയം പരാതിയുമായി മുന്നോട്ട് പോവണോയെന്ന കാര്യത്തില്‍ കോടതി ഇന്ന് തീരുമാനമെടുത്തില്ല. കോണ്‍ഗ്രസ് ആദ്യ പരിഗണന നല്‍കുന്നത്…

Read More

ബഡ്ജറ്റ് 5 ലക്ഷം, ലൊക്കേഷൻ കുളു മണാലി ; സന്തോഷ്‌ പണ്ഡിറ്റിന്റെ പുതിയ ചിത്രം ഓണത്തിന് എത്തും 

ചെറിയൊരു ഇടവേളക്ക് ശേഷം പുതിയ ചിത്രവുമായി സന്തോഷ് പണ്ഡിറ്റ്. ‘കേരളാ ലൈവ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കുമെന്ന് താരം പങ്ക് വച്ചു. നൂറിലധികം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം കുളു മണാലി, കാശ്മീര്‍ എന്നിവിടങ്ങളിലായി ഇനി പാട്ടിന്റെ ചിത്രീകരണം നടക്കുമെന്ന് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. ക്യാമറ ഒഴികെ ബാക്കി വര്‍ക്കുകളെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ചെയ്യുന്നത്. വെറും 5 ലക്ഷം രൂപാ ബഡ്ജറ്റില്‍ ഒരുങ്ങുന്ന എന്റെ 12 മത്തെ സിനിമ ‘കേരളാ ലൈവ്’ രണ്ടാം ഷെഡ്യൂള്‍ ഉടനെ ആരംഭിക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ…

Read More
Click Here to Follow Us