നാളെ കൊച്ചുവേളിയിൽ നിന്ന്‌ മംഗളൂരുവിലേക്ക്‌ വന്ദേഭാരത് സ്പെഷ്യൽ; റിസർവേഷൻ ആരംഭിച്ചു

vandhe

തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന്‌ മംഗളൂരുവിലേക്ക്‌ (06001) തിങ്കളാഴ്ച വന്ദേഭാരത്‌ പ്രത്യേക സർവീസ്‌ നടത്തും. രാവിലെ 10.45ന്‌ കൊച്ചുവേളിയിൽനിന്ന്‌ പുറപ്പെടുന്ന ട്രെയിൻ രാത്രി പത്തിന്‌ മംഗളൂരു സെൻട്രലിൽ എത്തും. യാത്രാസമയം 11.15 മണിക്കൂറാണ്‌. യാത്രക്കാരുടെ തിരക്ക്‌ കണക്കിലെടുത്താണ്‌ സർവീസെന്ന്‌ റെയിൽവേ അറിയിച്ചു. എട്ട്‌ കോച്ചുകളാണുള്ളത്‌. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌ എന്നിവിടങ്ങളിലാണ്‌ സ്‌റ്റോപ്പ്‌. റിസർവേഷൻ ആരംഭിച്ചതായും റെയിൽവേ അറിയിച്ചു.

Read More

സംസ്ഥാനത്ത് നാല് ഇലക്‌ട്രോണിക്സ് നിർമാണ ക്ലസ്റ്ററുകൾ സ്ഥാപിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു : കർണാടകത്തിൽ നാല് ഇലക്‌ട്രോണിക്സ് നിർമാണ ക്ലസ്റ്ററുകൾ സ്ഥാപിക്കാനൊരുങ്ങി സർക്കാർ. ബെംഗളൂരു റൂറലിലെ ആദിനാരായണ ഹൊസഹള്ളി, മൈസൂരുവിലെ കൊച്ചനഹള്ളി, തുമകൂരുവിലെ വസന്തനരസപുര, ധാർവാഡിലെ കൊട്ടുർ-ബെലൂർ എന്നിവിടങ്ങളിലാണ് ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നത്. ഇതിൽ ധാർവാഡിലെ പദ്ധതിക്ക് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. ബാക്കി സ്ഥലങ്ങളിലെ പദ്ധതികൾക്കുള്ള അനുമതിതേടി കർണാടക ഐ.ടി. വകുപ്പുമന്ത്രി പ്രിയങ്ക് ഖാർഗെ കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 300-ലധികം കയറ്റുമതിയധിഷ്ഠിത നിർമാണയൂണിറ്റുകൾ നിലവിലുണ്ട്.

Read More

നഗരത്തിലെ സ്വകാര്യ നഴ്‌സിങ് കോളേജിന്റെ അഞ്ചു ബസുകൾക്ക് തീപിടിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ സ്വകാര്യ നഴ്‌സിങ് കോളേജിന്റെ അഞ്ചുബസുകൾക്ക് തീപിടിച്ചു. ബെംഗളൂരു ഹെഗ്ഗനഹള്ളി ക്രോസിലെ കോളേജിനുമുമ്പിൽ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരിക്കുകയായിരുന്ന ബസുകളാണ് തീകത്തിനശിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.40-നാണ് തീപ്പിടിത്തമുണ്ടായത്. ബസുകളിൽ ആരുമുണ്ടായിരുന്നില്ല. ബസുകൾ അടുത്തടുത്തായി പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഒരു ബസിന് ആദ്യം തീപിടിച്ചു. പിന്നീട് മറ്റു ബസുകളിലേക്ക് പടരുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കോളേജ് അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. അപ്പോഴേക്കും അഞ്ചുബസുകളും കത്തിനശിച്ചിരുന്നു. തൊട്ടടുത്തായി രണ്ടു ബസുകൾ കൂടിയുണ്ടായിരുന്നെങ്കിലും അവയിലേക്ക് തീപടരാതെ സംരക്ഷിക്കാനായി. രാജഗോപാൽ നഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Read More

ഹെജ്ജാള – ചാമരാജനഗർ റെയിൽ പാതാപദ്ധതി അടുത്ത കേന്ദ്രബജറ്റിൽ ഇടംപിടിച്ചേക്കും

ബെംഗളൂരു : ഹെജ്ജാള-ചാമരാജനഗർ റെയിൽപാതാപദ്ധതി അടുത്ത കേന്ദ്രബജറ്റിൽ ഇടംപിടിച്ചേക്കും. ഇതുസംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയതായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. കനകപുര, മലവള്ളി, കൊല്ലഗൽ മേഖലകളിലൂടെ കടന്നുപോകുന്ന 140 കിലോമീറ്റർ നിർദിഷ്ടപാതയാണിത്. പാത യാഥാർഥ്യമായാൽ ചാമരാജനഗറിൽനിന്ന് മൈസൂരുവിലെത്താതെ നേരേ ബെംഗളൂരുവിലെത്താനാകും. നേരത്തേ തയ്യാറാക്കിയ ബെംഗളൂരു-സത്യമംഗലം പാതയുടെ ഭാഗമാണിത്.

Read More

രേണുകാസ്വാമി കൊലക്കേസ്: മർദനത്തിന് ഉപയോഗിച്ചത് ദർശന്റെ വീട്ടിൽ സൂക്ഷി ലാത്തിയും

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ കൊലപാതകത്തിന് പോലീസിന്റെ ലാത്തിയും ഉപയോഗിച്ചതായി കണ്ടെത്തി. ലാത്തി നടൻ ദർശന്റെ വീട്ടിൽ സൂക്ഷിച്ചതായിരുന്നെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ലാത്തിപോലുള്ളവകൊണ്ട് രേണുകാസ്വാമിക്ക് മർദനമേറ്റതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. തുടർന്നാണ് ലാത്തിയെപ്പറ്റി പോലീസ് അന്വേഷണം നടത്തിയത്. ബെംഗളൂരു ആർ.ആർ. നഗറിലെ ദർശന്റെ വീട്ടിലെ സുരക്ഷാ ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ചിരുന്നതാണ് ലാത്തിയെന്ന് കണ്ടെത്തി. ദർശന്റെ ജന്മദിനാഘോഷത്തിനിടെ വീടിനുമുന്നിലെത്തിയ ആരാധകരെ നിയന്ത്രിക്കാൻ പോലീസ് എത്തിയിരുന്നു. ഈ സമയം പോലീസിന്റെ കൈയിൽനിന്ന് കളഞ്ഞുപോയതാണ് ലാത്തിയെന്നു കരുതുന്നു. വീടിനുമുന്നിൽനിന്നു കിട്ടിയ ലാത്തി സുരക്ഷാജീവനക്കാരന്റെ മുറിയിൽ എടുത്തുവെച്ചു. പട്ടണഗെരെയിലെ ഷെഡ്ഡിൽവെച്ച് ദർശന്റെ…

Read More

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉള്ള ഈ പുതിയ നീല വലയം എന്താണ്?

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കഴിഞ്ഞ ദിവസങ്ങളിലായി ഒരു നീല വളയം കിടന്നു കറങ്ങുന്നു. എന്നാല്‍ എന്താണ് സംഭവം എന്ന് പലർക്കും പിടികിട്ടിയിട്ടില്ല. സത്യത്തില്‍ ഈ നീല വളയം സൂചിപ്പിക്കുന്നത് മെറ്റയുടെ എഐ ചാറ്റ് ബോട്ടിനെ ആണ്. ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഉപയോഗിക്കാനാകുന്ന ഏറ്റവും ബുദ്ധിമാനായ എഐ അസിസ്റ്റന്റ് ആണ് മെറ്റ പുറത്തിറക്കിയിരിക്കുന്ന ഈ നീല വളയത്തിനുള്ളില്‍ ഉള്ളത്. ഇന്ത്യയില്‍ വാട്സ്‌ആപ്പ്, ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവയിലെല്ലാം ഇനി മെറ്റ എഐ ഉപയോഗിക്കാൻ കഴിയുന്നതാണ്. രണ്ടുമാസം മുൻപാണ് മെറ്റ എഐ ചാറ്റ്ബോട്ട് പുറത്തിറക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം മുതലാണ് ഇന്ത്യയിലെ…

Read More

‘ഊട്ടി, കൊടൈക്കനാൽ യാത്ര: ഇ-പാസ് സംവിധാനം നീട്ടി

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്ന വിനോദസഞ്ചാരികൾക്കുള്ള ഇ-പാസ് സംവിധാനം നീട്ടി നിശ്ചയിച്ചു. സെപ്റ്റംബർ 30 വരെ നീട്ടി മദ്രാസ് ഹൈകോടതി ഉത്തരവിടുകയായിരുന്നു. മെയ് മാസത്തിലാരംഭിച്ച ഇ- പാസ് സംവിധാനത്തിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് കോടതിയുടെ പുതിയ ഉത്തരവ്. ഇ-പാസ് സംവിധാനം മൂന്ന് മാസത്തേക്ക് കൂടി നീട്ടാമെന്ന സംസ്ഥാന സർക്കാറിന്‍റെ നിർദേശം കോടതി കണക്കിലെടുത്തു. ഒരേ സമയത്ത് കുടുതൽ വിനോദസഞ്ചാരികൾ എത്തുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇ- പാസ് ഏർപ്പെടുത്തിയത്. ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും എത്തുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് മദ്രാസ് ഐ.ഐ.ടിയും ബംഗളുരു ഐ.ഐ.എമ്മും നടത്തുന്നുണ്ട്.

Read More

കേന്ദ്രമന്ത്രിമാരുടെയും എം.പി.മാരുടെയും യോഗം വിളിച്ച് സിദ്ധരാമയ്യ

ബെംഗളൂരു : കേന്ദ്ര സർക്കാരിൽനിന്ന് കർണാടകത്തിന് അനുവദിച്ചുകിട്ടേണ്ട പദ്ധതികളെപ്പറ്റി ചർച്ച നടത്താൻ സംസ്ഥാനത്തുനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട പുതിയ കേന്ദ്രമന്ത്രിമാരുടെയും എം.പി. മാരുടെയും യോഗം ഡൽഹിയിൽ വിളിച്ചു ചേർത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവിൽ കുടിവെള്ളമെത്തിക്കാനുള്ള മേക്കേദാട്ടു പദ്ധതി, കലശബന്ധൂരി പദ്ധതി ഉൾപ്പെടെ ചർച്ചയായി. രായ്ച്ചൂരിൽ എയിംസ് അനുവദിക്കുക, മൈസൂരുവിലോ ഹാസനിലോ ഐ.ഐ.ടി. അനുവദിക്കുക, തുടങ്ങിയ പദ്ധതികളും ചർച്ചയായി. പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയാൻ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, എച്ച്.ഡി. കുമാരസ്വാമി, വി. സോമണ്ണ, ശോഭാ കരന്തലജെ, രാജ്യസഭാംഗം സുധാമൂർത്തി തുടങ്ങിയവരും സംസ്ഥാനത്തുനിന്നുള്ള ലോക്‌സഭാംഗങ്ങളും…

Read More

ടീം ഇന്ത്യ!!! വീണ്ടും ലോക ചാമ്പ്യന്‍മാര്‍

ബാര്‍ബഡോസ്: 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടി20 ലോക കിരീടത്തില്‍ മുത്തമിട്ടു. ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ അവിശ്വസനീയ പോരാട്ടം വീര്യം പുറത്തെടുത്തു ഇന്ത്യ തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് 7 റണ്‍സിന്റെ നടകീയ ജയം. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനു ഒടുവില്‍ ലോക കിരീട നേട്ടത്തിന്റെ അഭിമാനവുമായി പടിയിറങ്ങാം. ക്യാപ്റ്റന്‍ രോഹിതിനും അവിസ്മരണീയ മുഹൂര്‍ത്തം. അപരാജിത മുന്നേറ്റത്തില്‍ ബാര്‍ബഡോസില്‍ പുത്തന്‍…

Read More

ലൈംഗികാതിക്രമക്കേസ്; പ്രജ്വൽ രേവണ്ണ ജൂലൈ എട്ട് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ബംഗളൂരു: മുൻ എംപിയ്‌ക്കെതിരായ ബലാത്സംഗം, ലൈംഗിക പീഡനം, അതിക്രമം എന്നീ കുറ്റങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) കസ്റ്റഡി അവസാനിച്ചതിനാൽ മജിസ്‌ട്രേറ്റ് ശനിയാഴ്ച പ്രജ്വൽ രേവണ്ണയെ ജൂലൈ 8 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ കസ്റ്റഡി നീട്ടാൻ എസ്ഐടി ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനാൽ മജിസ്‌ട്രേറ്റ് പ്രജ്വലിനെ (33) ജയിലിലേക്ക് അയച്ചതായും കേസുമായി പരിചയമുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് മുൻ എംപിയെ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. അതേസമയം, മുൻ എംപിക്ക് സുഖമില്ലെന്നും കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശം നൽകണമെന്നും…

Read More
Click Here to Follow Us