ഇരുചക്രവാഹനം കാറിൽ തട്ടി; നഗരത്തിൽ യുവാവിന് നേരെ മനുഷ്യത്വരഹിതമായ ആക്രമണം;

ബെംഗളൂരു: ഇരുചക്രവാഹനത്തിൽ സ്പർശിച്ചതിന് യുവാവിനെ മനുഷ്യത്വരഹിതമായി മർദിച്ചു.

ജനുവരി ഒമ്പതിന് സുബ്രഹ്മണ്യ നഗർ പോലീസ് സ്‌റ്റേഷന് പരിധിയിലെ മിൽക്ക് കോളനി റോഡിൽ നടന്ന സംഭവം വൈകിയാണ് പുറത്തായത്.

കാർ ഡ്രൈവറടക്കം മൂന്ന് പേർ ചേർന്ന് മർദിച്ച ഭരത് (25) എന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

റിക്കവറി ഏജൻ്റായി ജോലി ചെയ്തിരുന്ന ഇയാൾ ജനുവരി ഒമ്പതിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ഇരുചക്രവാഹനം കാറിൽ ഇടിക്കുകയായിരുന്നു.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

ഇതോടെ രോഷാകുലരായ കാർ ഡ്രൈവറും കൂട്ടാളികളും ചേർന്ന് ഇയാളെ മർദിക്കുകയായിരുന്നു.

ആക്രമണത്തിൻ്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പരിക്കേറ്റയാളെ ഭാരത് വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്.

ഭരത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുബ്രഹ്മണ്യ നഗർ പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും ബംഗളൂരു നോർത്ത് ഡിവിഷൻ ഡിസിപി സെയ്ദുലു അദാവത്ത് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts