ബെംഗളൂരു: മാടവനയില്‍ ‘കല്ലട’ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയില്‍പെട്ട ബൈക്ക് യാത്രികന്‍ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യ(33)നാണ് മരിച്ചത്. ഇടപ്പള്ളി- അരൂര്‍ ദേശീയ പാത ബൈപ്പാസില്‍ വച്ച് ബസ് സിഗ്‌നല്‍ പോസ്റ്റിലിടിച്ച് ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു. ജിജോ സിഗ്‌നല്‍ കാത്തുനില്‍ക്കുകയായിരുന്നു. ബസ് സിഗ്‌നലില്‍ വെച്ച് പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 42 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്നും വിവരമുണ്ട്. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പറയുന്നുണ്ട്. ക്രെയിനുപയോഗിച്ചാണ് ബസ് ഉയര്‍ത്തിയത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കല്ലടയുടെ സ്ലീപ്പര്‍ ബസ്.
Read MoreMonth: June 2024
നഗരത്തിൽ ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത!
ബെംഗളൂരു : നഗരത്തിൽ ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇടിയും കാറ്റിനോടും കൂടിയ കനത്ത മഴയുണ്ടാകും. അതേസമയം ഇപ്പോൾ നഗരത്തിൽ ഉള്ള ചൂടിന് ശമനമൊന്നും ഉണ്ടാവില്ല എന്നും പ്രവചനമുണ്ട്.
Read Moreഗർഭിണിയായ യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മക്കളെയും ഭർത്താവിനെയും കാണാനില്ല
പാലക്കാട്: കരിമ്പയിൽ ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിതയാണ് (26) മരിച്ചത്. ഇന്ന് രാവിലെയാണ് സജിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മക്കളെയും ഭർത്താവിനെയും കാണാനില്ലെന്ന് പരാതിയുണ്ട്. ഇരുവരും ഇന്നലെ രാത്രി വഴക്കു കൂടിയതായും രണ്ടു കുട്ടികളുമായി ഭർത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായി സംശമുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. ഭർത്താവ് സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പോലീസും വിരലടയാള വിദഗ്തരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreബെംഗളൂരു സബർബൻ റെയിൽ പദ്ധതി നിർമാണം വേഗത്തിലാകും; 7438 കോടിയുടെ വിദേശവായ്പ അനുവദിച്ചു
ബെംഗളൂരു : ബെംഗളൂരുവിലെ സബർബൻ റെയിൽപദ്ധതിക്ക് വിദേശബാങ്കുകളിൽനിന്ന് 800 ദശലക്ഷം യൂറോ (ഏകദേശം 7438 കോടിരൂപ) വായ്പ അനുവദിച്ചതോടെ നിർമാണപ്രവൃത്തികൾ വേഗത്തിലാകുമെന്ന് പ്രതീക്ഷ. യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽനിന്ന് 300 ദശലക്ഷം യൂറോയും ജർമൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽനിന്ന് 500 ദശലക്ഷം യൂറോയുമാണ് അനുവദിച്ചത്. രണ്ട് ബാങ്കുകളുമായും സബർബൻ പദ്ധതിയുടെ നിർമാണം നടത്തുന്ന കർണാടക റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് കമ്പനി (കെ.റൈഡ്) കരാറിൽ ഒപ്പുവെച്ചു. പദ്ധതിയുടെ കോറിഡോർ ഒന്നിലെ (കെ.എസ്.ആർ. ബെംഗളൂരു-യെലഹങ്ക-ദേവനഹള്ളി ലൈൻ) പ്രവൃത്തികൾക്കായാണ് യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽനിന്നുള്ള വായ്പ ഉപയോഗിക്കുക. പ്രവൃത്തികൾ പൂർത്തിയാകുന്നതിന്റെ അടിസ്ഥാനത്തിലാണ് തുക…
Read Moreബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കല്ലട ബസ് കൊച്ചിയില്‍ മറിഞ്ഞു; ഒരു മരണം
കൊച്ചി: ബംഗളൂരുവില്‍ നിന്ന് വര്‍ക്കലയിലേക്ക് പോയ ബസ് കൊച്ചിയിൽ അപകടത്തില്‍പ്പെട്ടു . പരിക്കേറ്റ ഏഴുപേരെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് കണ്ട് വെട്ടിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി മാടവനയിലാണ് സംഭവം. ബസില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. വൈറ്റില ഭാഗത്ത് നിന്ന് വന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസിലെ യാത്രക്കാരെ മുഴുവന്‍ പുറത്തെടുത്തു. ശേഷം പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചില്ല് തകര്‍ത്താണ് യാത്രക്കാരെ പുറത്തെടുത്തത്. ബസ് ബൈക്കിന് മുകളിലേക്ക്…
Read Moreസൂരജ് രേവണ്ണ അറസ്റ്റിൽ
ബെംഗളൂരു: ജെഡി(എസ്) പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണ അറസ്റ്റിൽ. സൂരജ് ഫാം ഹൗസിൽ വച്ചാണ് യുവാവിനെ മർദ്ദിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ജൂൺ 16ന് ചന്നപട്ടണ താലൂക്കിലെ ഗന്നിക്കടയിലുള്ള ഫാമിലി ഫാം ഹൗസിൽ വെച്ചാണ് സൂരജ് ഇയാളെ ആക്രമിച്ചത്. 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 342 (തെറ്റായ തടവ്) എന്നീ വകുപ്പുകൾ പ്രകാരമാണ് ഹാസൻ പോലീസ് കേസെടുത്തിരിക്കുന്നത്.
Read Moreകേരളത്തിൽ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാനാണ് സാധ്യത. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.…
Read Moreവിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് മുഖ്യമന്ത്രി
ബെംഗളൂരു : വിജയനഗര ജില്ലയിൽ എസ്.എസ്.എൽ.സി.ഫലം മോശമായതിന് വിദ്യാഭ്യാസവകുപ്പുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. വിജയനഗര ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്‌ഷൻ(ഡി.ഡി.പി.ഐ.), ബ്ലോക്ക് എജുക്കേഷൻ ഓഫീസർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലാ തല അവലോകന യോഗത്തിലാണ് സംഭവം. കഴിഞ്ഞവർഷം പത്താംസ്ഥാനത്തുണ്ടായിരുന്ന ജില്ല ഇത്തവണ 27-ാം സ്ഥാനത്തേക്ക് കൂപ്പു കുത്തിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. വിദ്യാഭ്യാസ സെക്രട്ടറിയെ ഫോണിൽ വിളിച്ച് രണ്ട് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാൻ നിർദേശിക്കുകയായിരുന്നു. വിജനഗര ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയക്കാനും നിർദേശിച്ചു. ഉദ്യോഗസ്ഥരുടെ അലംഭാവമാണ്…
Read Moreനഗരത്തിൽ പച്ചക്കറിവില കുതിച്ചുയരുന്നു
ബെംഗളൂരു : ബെംഗളൂരുവിൽ പച്ചക്കറിവില വീണ്ടും കുതിക്കുന്നു. ഒരുകിലോ തക്കാളിയുടെ വില നൂറുരൂപയ്ക്ക് മുകളിലെത്തി. ബീൻസിന് 220 രൂപവരെയെത്തി. വഴുതനയ്ക്ക് 100 രൂപയും സവാളയ്ക്ക് 58 രൂപയും ഉരുളക്കിഴങ്ങിന് 56 രൂപയുമാണ് വില. കാരറ്റിന് 60 രൂപയും ബീറ്റ്‌റൂട്ടിന് 52 രൂപയുമായി. നിത്യോപയോഗസാധനങ്ങൾക്ക് ഉയർന്നവിലയീടാക്കുന്ന ബെംഗളൂരുവിൽ പച്ചക്കറിയുടെ വിലകൂടി ഉയർന്നതോടെ ജീവിതച്ചെലവ് താളംതെറ്റുന്നതായി. കർണാടകത്തിലെ പച്ചക്കറി ഉത്പാദനമേഖലകളിൽ അടുത്തിടെയുണ്ടായ കനത്തമഴയിൽ പച്ചക്കറികൾ വേണ്ടരീതിയിൽ വിളവെടുക്കാൻകഴിയാതിരുന്നതാണ് വിലകൂടാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. കോലാർ, ചിക്കമഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ബെംഗളൂരുവിലേക്ക് പച്ചക്കറികളെത്തുന്നത്. വേനലിലെ കടുത്ത വരൾച്ചയിൽ വേണ്ടരീതിയിൽ…
Read Moreസാമൂഹികമാധ്യമത്തിൽ പാക് അനുകൂല സന്ദേശം പങ്കുവെച്ച കശ്മീർ സ്വദേശി അറസ്റ്റിൽ
ബെംഗളൂരു : സാമൂഹികമാധ്യമത്തിൽ പാക് അനുകൂല സന്ദേശം പങ്കുവെച്ച കശ്മീർ സ്വദേശി അറസ്റ്റിൽ. ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ജോലിചെയ്യുന്ന ഫഹീം ഫർദൗസ് ഖുറേഷിയാണ് (30) അറസ്റ്റിലായത്. സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടുകൾ സഹിതം എക്സിബിഷൻ സെന്റർ അധികൃതർ അയച്ചുകൊടുത്ത ഇ-മെയിൽ കണക്കിലെടുത്ത് മാദനായകനഹള്ളി പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്. കശ്മീർപ്രശ്നത്തെ സൂചിപ്പിച്ച് ഇന്ത്യയെ അവസാനിപ്പിക്കണമെന്നാണ് ഒരു സന്ദേശം. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താനുമായുള്ള മത്സരത്തിൽ ഇന്ത്യ വിജയിക്കുന്നത് താങ്ങാനാവില്ലെന്നാണ് മറ്റൊരു സന്ദേശം. ജൂൺ 12-നാണ് സന്ദേശങ്ങൾ പോസ്റ്റുചെയ്തത്. ഇയാളെ പോലീസ് കസ്റ്റഡിയിൽവാങ്ങി ചോദ്യംചെയ്തുവരുന്നു. പതിനൊന്നുമാസമായി…
Read More