ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കല്ലട ബസ് കൊച്ചിയില്‍ മറിഞ്ഞു; ഒരു മരണം

കൊച്ചി: ബംഗളൂരുവില്‍ നിന്ന് വര്‍ക്കലയിലേക്ക് പോയ ബസ് കൊച്ചിയിൽ അപകടത്തില്‍പ്പെട്ടു .

പരിക്കേറ്റ ഏഴുപേരെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബൈക്ക് കണ്ട് വെട്ടിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി മാടവനയിലാണ് സംഭവം.

  ഫ്രഞ്ച് ഫ്രൈസിനും ചിപ്സിനും വിപണി കൂടുമ്പോൾ സംസ്ഥാനത്ത് നിന്ന് ഉരുളക്കിഴങ്ങ് പടിയിറങ്ങുന്നു; കൃഷി കുറഞ്ഞതിന് കാരണം ഇത്

ബസില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. വൈറ്റില ഭാഗത്ത് നിന്ന് വന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

ബസിലെ യാത്രക്കാരെ മുഴുവന്‍ പുറത്തെടുത്തു.

ശേഷം പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചില്ല് തകര്‍ത്താണ് യാത്രക്കാരെ പുറത്തെടുത്തത്.

ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു.

ബൈക്ക് യാത്രക്കാരനാണ് മരിച്ചത്.

പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിച്ചതറിയാതെ ഭാര്യ ഭർത്താവിൻ്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് പത്ത് ദിവസം; ചിക്കമഗളൂരുവിനെ നടുക്കിയ സംഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us