വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് മുഖ്യമന്ത്രി

ബെംഗളൂരു : വിജയനഗര ജില്ലയിൽ എസ്.എസ്.എൽ.സി.ഫലം മോശമായതിന് വിദ്യാഭ്യാസവകുപ്പുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ.

വിജയനഗര ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്‌ഷൻ(ഡി.ഡി.പി.ഐ.), ബ്ലോക്ക് എജുക്കേഷൻ ഓഫീസർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലാ തല അവലോകന യോഗത്തിലാണ് സംഭവം.

കഴിഞ്ഞവർഷം പത്താംസ്ഥാനത്തുണ്ടായിരുന്ന ജില്ല ഇത്തവണ 27-ാം സ്ഥാനത്തേക്ക് കൂപ്പു കുത്തിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?

വിദ്യാഭ്യാസ സെക്രട്ടറിയെ ഫോണിൽ വിളിച്ച് രണ്ട് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാൻ നിർദേശിക്കുകയായിരുന്നു.

വിജനഗര ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയക്കാനും നിർദേശിച്ചു.

ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ജില്ലയിലെ പരീക്ഷാഫലം മോശമാകാൻ കാരണമെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts