ബ്രോ ഡാഡിയുടെ സെറ്റില്‍ വച്ച് പീഡനത്തിനിരയായതായി യുവനടി 

കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാല്‍ ചിത്രം ബ്രോ ഡാഡിയുടെ സെറ്റില്‍ വച്ച്‌ പീഡനത്തിനിരയായതായി യുവനടി. സഹസംവിധായകനായ മൻസൂർ റഷീദിനെതിരെയാണ് പരാതി. ബലാത്സംഗം ചെയ്ത് ദൃശ്യങ്ങളും പകർത്തിയെന്ന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാൻ ഹൈദരാബാദ് പോലീസ് ഓച്ചിറയില്‍ എത്തിയെങ്കിലും രാഷ്രീയ നേതാവ് ഇടപെട്ട് മൻസൂറിനെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. ഹൈദരാബാദിലെ ബ്രോ ഡാഡിയുടെ സെറ്റില്‍ മയക്കുമരുന്ന് കലർത്തിയ പാനീയവും ചോക്ലേറ്റും നല്‍കി മയക്കിയാണ് ബലാത്സംഗത്തിനിരയാക്കിയത്. ഏഴ് മണിക്കൂറിന് ശേഷം ബോധം വന്നപ്പോഴാണ് ലൈംഗികപീഡനത്തിനിരയാക്കിയതെന്ന് വ്യക്തമായത്. പിന്നാലെ റഷീദ് മലയാളി കൂടിയായ നടിയ്ക്ക് നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് പണം…

Read More

10 വയസുകാരിയുടെ മൃതദേഹം തല തകർത്ത നിലയിൽ

ന്യൂഡൽഹി : നരേല മേഖലയിൽ 10 വയസുകാരിയുടെ മൃതദേഹം തല തകർത്ത നിലയിൽ കണ്ടെത്തി. പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാണ് എന്നാണ് പോലീസിന്‍റെ നിഗമനം. സംഭവത്തില്‍ അയല്‍വാസികളായ രാഹുൽ (20), ദേവദത്ത് (30) എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്. ഇന്ന് പുലര്‍ച്ചെ 12:29-ന് ആണ് നരേല പോലീസ് സ്‌റ്റേഷനിൽ പെൺകുട്ടിയെ കാണാതായതായി റിപ്പോർട്ട് ചെയ്‌തത്. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ചേതനയറ്റ ശരീരം സമീപത്തെ പ്ലോട്ടിൽ നിന്ന് കണ്ടെത്തിയത്. അത്താഴം കഴിഞ്ഞ് രാത്രി 9:45 ഓടെ മകൾ കളിക്കാൻ പോയതായിരുന്നു എന്ന് കുട്ടിയുടെ പിതാവ്…

Read More

3 വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു

തിരുവനന്തപുരം: മൂന്ന് വയസ്സുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച്‌ മുത്തച്ഛന്റെ ക്രൂരത. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ എസ്‌എടി ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. അമ്മയുടെ രണ്ടാനച്ഛനാണ് ഈ ക്രൂരത ചെയ്തത്. മാതാപിതാക്കൾ കുഞ്ഞിനെ മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കയ്യിൽ നോക്കാൻ ഏല്പിച്ച്‌ പോയതായിരുന്നുവെന്നാണ് വിവരം. പൊള്ളലേറ്റ് പിടയുന്ന കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും ഇവർ തയ്യാറായില്ല. കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ മാതാപിതാക്കൾ തന്നെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ മണ്ണന്തല പോലിസ് കേസെടുത്ത് അന്വേഷണം…

Read More

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 13 കാരൻ ഗുരുതരാവസ്ഥയിൽ 

കോഴിക്കോട്: ഫറോക്കില്‍ പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പൊതുകുളത്തില്‍ കുളിച്ചതാണ് രോഗം പിടിപെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. പൊതുകുളത്തില്‍ കുളിച്ച്‌ ആറ് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പനി, ഛര്‍ദ്ദി, തലവേദന, ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്ന കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പന്ത്രണ്ടുകാരന് രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജലാശയങ്ങളില്‍ ക്ലോറിനേഷന്‍ ഉള്‍പ്പെട നടത്തി ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്‍ കാണുകകയും വളരെ പെട്ടന്നുതന്നെ…

Read More

ചായ, കാപ്പി വില കൂട്ടില്ലെന്ന് ഹോട്ടൽ ഉടമകൾ 

ബെംഗളൂരു: നന്ദിനി പാലിന്റെ വില വർദ്ധിച്ചെങ്കിലും ചായയുടെയും കാപ്പിയുടെയും നിരക്കിൽ മാറ്റം ഉണ്ടാകില്ലെന്ന് ഹോട്ടൽ ഉടമകൾ. ലിറ്ററിന് 2 രൂപ ഉയർത്തിയ നടപടി കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തിൽ വന്നത്.

Read More

നടി ഹിന ഖാന് സ്തനാര്‍ബുദം സ്ഥിരീകരിച്ചു

ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ഹിന ഖാന് സ്തനാര്‍ബുദം സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ നടി തന്നെയാണ് രോഗവിവരം പങ്കുവച്ചത്. മൂന്നാം സ്റ്റേജിലാണ് അര്‍ബുദമെന്നും ചികിത്സ ആരംഭിച്ചുവെന്നും താരം വ്യക്തമാക്കി. എന്നെ സ്‌നേഹിക്കുന്ന എല്ലാവരേയും പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കുകയാണ്. എനിക്ക് തേര്‍ഡ് സ്റ്റേജ് സ്തനാര്‍ബുദം സ്ഥിരീകരിച്ചു. വെല്ലുവിളി നിറഞ്ഞ ഈ സമയത്തും ഞാന്‍ മികച്ച രീതിയില്‍ ഇരിക്കുന്നതായി നിങ്ങളെ അറിയിക്കുകയാണ്. കരുത്തോടെയും നിശ്ചയദാര്‍ഢ്വത്തോടെയും ഈ രോഗത്തെ മറികടക്കാനുള്ള തീരുമാനത്തിലാണ് ഞാന്‍. എന്റെ ചികിത്സ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഇതില്‍ നിന്ന് കൂടുതല്‍ ശക്തമായി…

Read More

ബൈജൂസിനെതിരെ പരാതിയുമായി മൊബൈൽ കമ്പനി ഓപ്പോ

ബെംഗളൂരു: ബൈജൂസിനെതിരെ  ട്രിബ്യൂണലിനെ സമീപിച്ച്‌ മൊബൈല്‍ കമ്പനി ഒപ്പോ. ഫോണ്‍ വാങ്ങുമ്പോൾ തന്നെ ബൈജൂസ് ആപ്പ് പ്രീ ഇൻസ്റ്റാള്‍ ചെയ്ത കരാറില്‍ 13 കോടി രൂപ തരാൻ ഉണ്ടെന്ന് ഒപ്പോ ആരോപിച്ചു. ബൈജൂസ് മേധാവി ബൈജു രവീന്ദ്രൻ ‘ഒളിവില്‍’ ആണെന്നും ബന്ധപ്പെടാൻ ആകുന്നില്ലെന്നും ഒപ്പോയുടെ ഹർജിയില്‍ പറയുന്നു. കേസ് എൻസിഎല്‍ടി ജൂലൈ 3-ലേക്ക് മാറ്റി. ജൂലൈ 3 ‘ബൈജൂസ് ഡേ’ ആയിരിക്കുമെന്ന് എൻസിഎല്‍ടി പറഞ്ഞു. ഈ ദിവസം എൻസിഎല്‍ടിക്ക് മുന്നില്‍ മാത്രം 10 ഹർജികള്‍ ആണ് പരിഗണനയ്ക്ക് വരുന്നത്. ജൂണ്‍ 2-ന് ബൈജൂസിന്റെ കേസില്‍…

Read More

ചായ ഉണ്ടാക്കി നൽകിയില്ല, മരുമകളെ അമ്മായിയമ്മ കഴുത്ത് ഞെരിച്ച് കൊന്നു 

ഹൈദരാബാദ്: ചായ ഉണ്ടാക്കി നല്‍കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ മകന്റെ ഭാര്യയെ അമ്മായിയമ്മ കഴുത്ത്ഞെരിച്ച്‌ കൊലപ്പെടുത്തി. അത്താപൂരിന് സമീപം ഹസൻ നഗറില്‍ താമസിക്കുന്ന അജ്മീരി ബീഗം എന്ന 28 കാരിയെയാണ് ഭർതൃമാതാവ് ഫർസാന ക്രൂരമായി കൊലപ്പെടുത്തിയത്. ഫർസാന, അജ്മീരിയോട് ചായ ഉണ്ടാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വഴക്കും കൈയാങ്കളിയുമായി. തുടർന്ന് ഫർസാന യുവതിയെ സ്കാർഫ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Read More

ഹൊസൂരിനു സമീപം അന്താരാഷ്ട്ര വിമാനത്താവളം: ബെംഗളൂരുവിലെ ടെക് ഹബ്ബായ ഇലക്‌ട്രോണിക്‌സ് സിറ്റിക്കും സമീപ പ്രദേശങ്ങൾക്കും

ബെoഗളൂരു : കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനു സമീപം അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം ടെക് ഹബ്ബായ ഇലക്‌ട്രോണിക്‌ സിറ്റി ഉൾപ്പെടുന്ന തെക്കൻ ബെംഗളൂരുവിനും പ്രയോജനമാകും. 2,000 ഏക്കർ സ്ഥലത്താണ് വിമാനത്താവളം നിർമിക്കാൻ തമിഴ്‌നാട് തീരുമാനിച്ചിട്ടുള്ളത്. കൃത്യമായ സ്ഥലം നിശ്ചയിച്ചിട്ടില്ലെങ്കിലും ഹൊസൂരിനോടുചേർന്ന പ്രദേശങ്ങളിലാകുമെന്നാണ് സൂചന. കർണാടകത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തിയായതിനാൽ ബെംഗളൂരുവിന്റെഭാഗമായ ചന്ദാപുര, അത്തിബെലെ എന്നിവിടങ്ങളിലെ ജനങ്ങൾക്കും ഹൊസൂർ റോഡ്, ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും വിമാനത്താവളം ഗുണകരമാകും. ഇലക്‌ട്രോണിക്‌ സിറ്റിയിൽ ഏകദേശം മൂന്നുലക്ഷം ആളുകൾ ജോലിചെയ്യുന്നുണ്ടെന്നാണ്…

Read More

നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ചു കയറി; കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ഹാവേരിയില്‍ വാഹനാപകടത്തില്‍ രണ്ട് കുട്ടികളടക്കം പതിമൂന്ന് പേർക്ക് ദാരുണാന്ത്യം. നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച്‌ കയറിയാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. 9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഹാവേരിയിലെ ബ്യാദ്‍ഗി താലൂക്കില്‍ ഗുണ്ടനഹള്ളി ക്രോസിലാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ശിവമൊഗ്ഗയിലെ ഭദ്രാവതി സ്വദേശികളാണെന്ന് പോലീസ് അറിയിച്ചു. വിവിധ ക്ഷേത്രങ്ങളില്‍ തീർത്ഥാടനത്തിന് പോയി വരുന്നവരായിരുന്നു അപകടത്തില്‍പ്പെട്ടതെന്നും റിപ്പോർട്ട്‌ ഉണ്ട്.

Read More
Click Here to Follow Us