ബെംഗളൂരു: ശിവമൊഗ്ഗ ജില്ലയില്‍ ആരോഗ്യവിഭാഗം ജീവനക്കാരൻ ഡെങ്കിപ്പനി ബാധിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച മരിച്ചു.
സാഗര താലൂക്ക് ഗവ.ആശുപത്രിയിലെ ഡയാലിസിസ് ഡിവിഷനില്‍ പ്രവർത്തിക്കുന്ന സി.എ. നാഗരാജാണ്(35) ശിവമൊഗ്ഗയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ഏതാനും ദിവസം മുമ്പ് ഡെങ്കിപ്പനി സ്ഥിരീകരിച്ച യുവാവിനെ വിദഗ്ദ്ധ ചികിത്സക്കായാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മരുന്നുകളോട് പ്രതികരിക്കാതെ മരണം സംഭവിച്ചു.
പ്രമേഹരോഗി കൂടിയായിരുന്നു എന്ന് ഡെങ്കി മരണം സ്ഥിരീകരിച്ച സാഗര താലൂക്ക് മെഡിക്കല്‍ ഓഫീസർ ഡോ. പരപ്പ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.