ബ്യൂട്ടി പാർലറിനുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം; മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: മേട്ടുക്കടയില്‍ ബ്യൂട്ടി പാര്‍ലറിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷീലയുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടത്. റോഡുപണി നടക്കുന്നതിനാല്‍ പാര്‍ലര്‍ അടച്ചിട്ടിരിക്കുകയായിരുന്നു. മേട്ടുക്കടയിലെ ഫ്ലാറ്റിന്റെ താഴത്തെ മുറിയിലാണ് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്നത്. ഇതിന്റെ പിന്നിലുള്ള മുറിയിലാണ് ഇവര്‍ താമസിച്ചിരുന്നതും. മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് തമ്പാനൂര്‍ പോലീസ് എത്തി മുറി തള്ളിത്തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. വാതില്‍ അകത്തുനിന്നും കുറ്റിയിട്ട നിലയിലാണ് എന്നാണ് പോലീസ് പറഞ്ഞത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read More

ഒരാഴ്ച അമ്മയെ കാണാതായിട്ട് മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപം ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് സ്വദേശി കെ ഭവാനി (75) ആണ് മരിച്ചത്. മൃതദേഹ​ത്തിന്റെ മാംസഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നു. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്. വസ്ത്രവും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയും വെച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സമീപത്തെ പുരയിടത്ത് നിന്നും വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് നി​ഗമനം. മൂത്തമകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച മുതൽ ഇവർ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയമകന്റെ വീട്ടിലുണ്ടാവുമെന്ന് കരുതി വീട്ടിലുള്ളവർ അന്വേഷിച്ചില്ല. ബുധനാഴ്ച ഇളയമകൻ അമ്മയെ അന്വേഷിച്ച് സഹോദരന്റെ വീട്ടിൽ എത്തിയപ്പോഴാണ്…

Read More

ഒരുമാസത്തിനിടെ സംസ്ഥാനത്ത് ഉണ്ടായത് പത്ത് കൊലപാതകങ്ങൾ; ചോദ്യചിഹ്നമായി ക്രമസമാധാനം

death

ബെംഗളൂരു : കർണാടകത്തിൽ തുടർച്ചയായി കൊലപാതകങ്ങൾ നടക്കുന്നത് ആശങ്കയുളവാക്കുന്നു. ഒരുമാസത്തിനിടെ പത്ത് കൊലപാതകങ്ങൾ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നടന്നു. പ്രണയപ്പകയെത്തുടർന്നുള്ള കൊലപാതകങ്ങളാണ് അധികവും. ഹുബ്ബള്ളിയിൽ അടുപ്പിച്ച് രണ്ടു കൊലപാതകങ്ങളാണ് നടന്നത്. ഒരു കൊലപാതകത്തിന് പിന്നിൽ ലവ് ജിഹാദ് ആരോപിച്ച് ബി.ജെ.പി. രംഗത്തെത്തിയിരുന്നു. ബെംഗളൂരുവിലും ബെലഗാവിയിലും കുടകിലുമാണ് കഴിഞ്ഞദിവസങ്ങളിൽ കൊലപാതകങ്ങളുണ്ടായത്. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നെന്നും കോൺഗ്രസ് സർക്കാരിന്റെ കീഴിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്നും ബി.ജെ.പി. ആരോപിച്ചു. ഹുബ്ബള്ളിയിൽ കോൺഗ്രസ് കോർപ്പറേറ്റുടെ മകളെ കോളേജ് കാംപസിൽ കുത്തിക്കൊന്നതാണ് ഏറെ കോളിളക്കമുണ്ടാക്കിയത്. ബി.വി.ബി. കോളേജിൽ ഒന്നാംവർഷ എം.സി.എ. വിദ്യാർഥിനിയായ നേഹ ഹിരെമത്തിനെയാണ്…

Read More

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ കേസ്; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

ബെംഗളൂരു : ഹുബ്ബള്ളിയിൽ വിവാഹാഭ്യർഥന നിരസിച്ചയുവതിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്ന കേസുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഹുബ്ബള്ളി ബെന്ദിഗെരെ പോലീസ് സ്റ്റേഷനിലെ എസ്.ഐ.യെയും വനിതാ ഹെഡ് കോൺസ്റ്റബിളിനെയുമാണ് പോലീസ് കമ്മിഷണർ രേഖ ഹാവറഡ്ഡി സസ്പെൻഡ് ചെയ്തത്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതിനാണ് നടപടി. ഹുബ്ബള്ളി വീരപുര ഒനിയിൽ താമസിക്കുന്ന മോഹൻ അംബിഗെരെയുടെ മകൾ അഞ്ജലി അംബിഗെരെയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒട്ടോറിക്ഷാഡ്രൈവർ ഗിരീഷ് സാവന്താണ് (23) ബുധനാഴ്ച പുലർച്ചെ കൊലനടത്തിയത്. ഇയാൾ രണ്ടാഴ്ചമുമ്പ് അഞ്ജലിയെ ഭീഷണിപ്പെടുത്തിയിരുന്നു. തന്നോടൊപ്പം വന്നില്ലെങ്കിൽ, അടുത്തിടെ ഹുബ്ബള്ളിയിൽ…

Read More

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

ബെംഗളൂരു: തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്ത് മരിച്ച നിലയിൽ. വെള്ളിയാഴ്ച അൽകാപൂരിലെ വീട്ടിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഫോണിൽ വിളിച്ചിട്ടും നടൻ എടുക്കാതിരുന്നതിനെ തുടർന്ന് കുടുംബാം​ഗങ്ങൾ മുറിയുടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടന്റെ ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു നടി പവിത്ര ജയറാം വാഹാനപകടത്തിൽ മരിച്ചത്. പവിത്രയുടെ അടുത്ത സുഹൃത്തായിരുന്നു ചന്ദ്രകാന്ത്. പ്രിയസുഹൃത്തിന്റെ വേർപാട് താരത്തെ മാനസികമായി തകർത്തിരുന്നുവെന്നും നടൻ വിഷാദത്തിലായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. പവിത്ര അപകടത്തിൽപ്പെട്ട…

Read More

കേരളത്തിലെ ഈ ജില്ലകളിൽ ഇന്ന് മഴ ആഞ്ഞടിക്കാൻ സാധ്യത; രണ്ടിടത്ത് ഓറഞ്ച് അലേർട്ട്,

തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ പുലർച്ചെ മുതൽ മഴ ആരംഭിച്ചു. തെക്കു പടിഞ്ഞാറൻ മൺസൂൾ എത്താനിരിക്കെ ഇന്ന് മുതൽ സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തീവ്ര മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. കഴിഞ്ഞമാസങ്ങളിൽ കേരളത്തിൽ പൊള്ളുന്ന ചൂടായിരുന്നെങ്കിൽ നിലവിൽ താപനിലയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ചൂട് കുറയുകയും മഴ കൂടുകയുമാണിപ്പോൾ. നിലവിലെ കാലാവസ്ഥാ പ്രവചന പ്രകാരം ശനിയാഴ്ച ഏഴ്…

Read More

അറിയിപ്പ്; വേനലവധിയോടനുബന്ധിച്ച് ആരംഭിച്ച പ്രത്യേക തീവണ്ടി ജൂലായ് മൂന്നുവരെ നീട്ടി; വിശദാംശങ്ങൾ

ബെംഗളൂരു : വേനലവധിയോടനുബന്ധിച്ച് കൊച്ചുവേളിയിലേക്ക് പ്രഖ്യാപിച്ച പ്രതിവാര പ്രത്യേക തീവണ്ടി ജൂലായ് മൂന്നുവരെ നീട്ടി. നേരത്തേ മേയ് 29 വരെയായിരുന്നു പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചിരുന്നത്. എസ്.എം.വി.ടി. ബെംഗളൂരു-കൊച്ചുവേളി പ്രതിവാരസർവീസ് (06084) ജൂലായ് മൂന്നുവരെ സർവീസ് നടത്തും. കൊച്ചുവേളി- എസ്.എം.വി.ടി. ബെംഗളൂരു പ്രതിവാരസർവീസ് (06083) ജൂലായ് 2 വരെയാകും സർവീസ് നടത്തുക.

Read More

ലൈംഗിക പീഡനക്കേസ് : രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ വിധിപറയാൻ തിങ്കളാഴ്ച വരെ നീട്ടി

ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽ ജെ.ഡി.എസ്. നിയമസഭാംഗം എച്ച്.ഡി. രേവണ്ണയുടെ മുൻകൂർജാമ്യഹർജി തിങ്കളാഴ്ച വിധിപറയാനായി മാറ്റി. രേവണ്ണയുടെ ഇടക്കാലജാമ്യത്തിന്റെ സമയപരിധിയും തിങ്കളാഴ്ചവരെ നീട്ടി. വെള്ളിയാഴ്ച രേവണ്ണയുടെ അഭിഭാഷകന്റെയും പ്രത്യേക അന്വേഷണസംഘത്തിന്റെയും വാദം കേട്ടശേഷമാണ് ബെംഗളൂരുവിലെ 42-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്‌ കോടതി ഹർജി വിധിപറയാനായി മാറ്റിയത്. വ്യാഴാഴ്ച രേവണ്ണ മുൻകൂർജാമ്യാപേക്ഷ നൽകി കോടതിയിൽ ഹാജരായി. തുടർന്ന് വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതുവരെ (ഒരുദിവസത്തേക്ക്) ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. രേവണ്ണയുടെ വീട്ടിലെ മുൻ ജോലിക്കാരിയായ 47-കാരി നൽകിയ പരാതിയിലാണ് രേവണ്ണയുടെപേരിൽ ഹൊളെനരസിപുര പോലീസ് ലൈംഗിക പീഡനത്തിന് കേസെടുത്തത്.…

Read More

ഒരുമാസത്തിനുള്ളിൽ നഗരത്തിൽ ദുരന്തപ്രതികരണസേനാ യൂണിറ്റുകൾ വരുന്നു; വിശദാംശങ്ങൾ

ബെംഗളൂരു : നഗരത്തിലെ എട്ടുസോണുകളിലും ദുരന്തപ്രതികരണ സേനായൂണിറ്റുകൾ രൂപവത്കരിക്കാൻ ബെംഗളൂരു കോർപ്പറേഷൻ. ഒരുമാസത്തിനുള്ളിൽ യൂണിറ്റുകളുടെ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. മഴക്കാലമുന്നൊരുക്കത്തിന്റെ ഭാഗമായാണ് നടപടി. അതത് സോണൽ ഓഫീസുകളുമായി ബന്ധപ്പെട്ടായിരിക്കും ദുരന്തപ്രതികരണ സേനായൂണിറ്റുകൾ പ്രവർത്തിക്കുക. രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങളും ബോട്ടുകളും യൂണിറ്റുകളിലുണ്ടാകും. കഴിഞ്ഞ മഴക്കാലത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായിരുന്നു. കോർപ്പറേഷൻ മഴക്കെടുതി നേരിടാൻ മുന്നൊരുക്കം നടത്തിയില്ലെന്ന ആരോപണവും അന്ന് ഉയർന്നിരുന്നു. ഇത്തവണ ഇത്തരം പരാതികൾക്കിടനൽകാതിരിക്കാനുള്ള പ്രവർത്തനങ്ങളാണ് അധികൃതർ നടത്തുന്നത്. കടപുഴകുന്ന മരങ്ങൾ മുറിച്ചുനീക്കാൻ പ്രത്യേക സംഘങ്ങളെ ഇതിനോടകം കോർപ്പറേഷൻ നിയോഗിച്ചു. മരം വീണത് അറിയിക്കാൻ…

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാനിരീക്ഷണകേന്ദ്രം

ബെംഗളൂരു : കർണാടകത്തിന്റെ വിവിധ ജില്ലകളിൽ ശനിയാഴ്ച ശക്തമായ മഴയ്ക്കും മിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ബെംഗളൂരുവിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. താപനില 30 ഡിഗ്രി സെൽഷ്യസിനും 22 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും. ശിവമോഗ, ചിക്കമഗളൂരു, കുടക്, ഹാസൻ, മൈസൂരു, മാണ്ഡ്യ, ചാമരാജനഗർ, ഉഡുപ്പി, ദക്ഷിണകന്നഡ ജില്ലകളിൽ ഈമാസം 21 വരെ ശക്തമായ മഴലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ശനിയാഴ്ച കുടക്, ഹാസൻ, മൈസൂരു, മാണ്ഡ്യ, തുമകൂരു ജില്ലകളിൽ 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. ചിക്കബെല്ലാപുര, ചിത്രദുർഗ, ദാവണഗെരെ, കോലാർ, രാമനഗര, വിജയനഗര ജില്ലകളിൽ അത്ര…

Read More
Click Here to Follow Us