തിരുവനന്തപുരം-ബെംഗളൂരു വിമാനം ചെന്നൈ തിരുച്ചിറപ്പള്ളിയിൽ ഇറക്കി

ചെന്നൈ : സാങ്കേതികത്തകരാറിനെത്തുടർന്ന് തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ ഇറക്കി. ശനിയാഴ്ച രാവിലെ 8.40-ന് തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ എയർ കംപ്രസറിൽ സാങ്കേതികത്തകരാർ സംഭവിക്കുകയായിരുന്നു. ഇതുമൂലം യാത്രക്കാരിൽ ചിലർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്നാണ് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. വിമാനത്തിൽ 137 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തിരുച്ചിറപ്പള്ളിയിലെത്തിയ ഉടൻ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. മറ്റൊരു വിമാനത്തിൽ വൈകീട്ട് യാത്രക്കാരെ തിരുച്ചിറപ്പള്ളിയിൽനിന്ന് ബെംഗളൂരുവിലേക്ക് യാത്രയാക്കി.

Read More

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊന്ന കേസ്; പ്രതി തീവണ്ടിയിൽനിന്ന് ചാടി പരിക്കേറ്റനിലയിൽ

ബെംഗളൂരു : ഹുബ്ബള്ളിയിൽ വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്ന കേസിൽ രക്ഷപ്പെട്ട പ്രതിയെ തീവണ്ടിയിൽനിന്ന് ചാടി പരിക്കേറ്റനിലയിൽ കണ്ടെത്തി. ഹുബ്ബള്ളി വീരാപുര ഒനി സ്വദേശിയായ ഗിരീഷ് സാവന്തിനെയാണ് (22) ദാവണഗെരെയിൽ സാരമായ പരിക്കുകളോടെ കണ്ടെത്തിയത്. തലയ്ക്കും മുഖത്തും പരിക്കേറ്റ ഇയാളെ റെയിൽവേ പോലീസ് ദാവണഗെരെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇയാളെ ഹുബ്ബള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് ഹുബ്ബള്ളി കിംസ് ആശുപത്രിയിലേക്ക് മാറ്റി. തീവണ്ടിയിൽനിന്ന് ഒരു സ്ത്രീയെ ആക്രമിച്ച ഇയാൾ രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയതാണെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. കത്തികൊണ്ട് ആക്രമിക്കാനടുത്തപ്പോൾ സ്ത്രീ കരഞ്ഞതോടെ…

Read More

സുഹൃത്തുക്കൾക്കൊപ്പം നായാട്ടിനുപോയ യുവാവ് വെടിയേറ്റു മരിച്ചു

ബെംഗളൂരു : ചിക്കമഗളൂരുവിൽ സുഹൃത്തുക്കൾക്കൊപ്പം നായാട്ടിനുപോയ യുവാവ് വെടിയേറ്റു മരിച്ചു. കെരെമക്കി സ്വദേശി സഞ്ജുവാണ് (33) മരിച്ചത്. വ്യാഴാഴ്ച രാത്രി ഉലുവാഗിലു ഗ്രാമത്തിലായിരുന്നു സംഭവം. സുഹൃത്തുക്കളായ നിസർഗ, സുമൻ എന്നിവർക്കൊപ്പം നായാട്ടിനുപോയ സഞ്ജുവിന് വെടിയേൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സഞ്ജു സംഭവസ്ഥലത്തുതന്നെ മരിച്ചു. അതേസമയം, മരണത്തിൽ ദുരൂഹതയുള്ളതിനാൽ നിസർഗ, സുമൻ എന്നിവരെ മല്ലന്ദൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പുസമയത്ത് തോക്കുകൾ പോലീസ്‌സ്‌റ്റേഷനിൽ സമർപ്പിക്കണം. എന്നാൽ, മൂന്നുപേരുടെ കൈവശവും തോക്കുണ്ടായിരുന്നത് സംശയം ജനിപ്പിക്കുന്നുണ്ട്.

Read More

‘മഴദൈവങ്ങളെ’ പ്രീതിപ്പെടുത്തുമെന്ന വിചിത്ര ആചാരം; മഴ പെയ്യിക്കാൻ സംസ്‌കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത് കത്തിച്ചു

ബെംഗളൂരു : മഴ പെയ്യാനായി സംസ്കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത് കത്തിച്ച് ഗ്രാമവാസികൾ. ‘മഴദൈവങ്ങളെ’ പ്രീതിപ്പെടുത്തുമെന്ന വിശ്വാസത്തിൽ ചിക്കമഗളൂരുവിലെ അജ്ജംപുര താലൂക്ക് പരിധിയിലെ രണ്ട് ഗ്രാമങ്ങളിലാണ് വിചിത്ര ആചാരം നടന്നത്. രണ്ടാഴ്ചയ്ക്കിടെ അഞ്ച് മൃതദേഹങ്ങൾ ഇങ്ങനെ പുറത്തെടുത്ത് കത്തിച്ചു. ജലധിഹള്ളി ഗ്രാമത്തിൽ ഒറ്റരാത്രിയാണ് നാല് മൃതദേഹങ്ങൾ പുറത്തെടുക്കുകയും കത്തിക്കുകയും ചെയ്തതെന്ന് ഗ്രാമവാസികൾ പറഞ്ഞു. ശിവാനി ഗ്രാമത്തിൽ ഏതാനും മാസംമുമ്പ് മരിച്ച ഒരു സ്ത്രീയുടെ മൃതദേഹം വ്യാഴാഴ്ചയാണ് പുറത്തെടുത്ത് കത്തിച്ചത്. ഒട്ടേറെയാളുകൾ ഇതിന് സാക്ഷ്യംവഹിക്കാനെത്തിയിരുന്നു. അന്ന് പ്രദേശത്ത് മഴപെയ്യുകയും ചെയ്തു. അതേസമയം, മൃതദേഹങ്ങൾ പുറത്തെടുക്കുകയും കത്തിക്കുകയുംചെയ്തകാര്യം റെവന്യു…

Read More

ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു:

ബം​ഗളൂരു: ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ ഐ എക്സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. പൂണെ-ബംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ബംഗളൂരുവില്‍ യാത്രക്കാരെ ഇറക്കിയ ശേഷം പറന്ന് ഉയരുന്നതിന് ഇടയിൽ എന്‍ജിനില്‍ നിന്നും തീ പടരുക ആയിരുന്നു. ഇന്നലെ രാത്രി 11നാണ് സംഭവം. എമർജൻസി വാതിലിലൂടെ മാറ്റുന്നതിന് ഇടയിൽ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാരിൽ ചിലർക്ക് പരുക്കേറ്റു. പിന്നീട് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ തീ അണച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി 7.40ന് പുണെയിൽ…

Read More

ദേവഗൗഡയുടെ 92-ാം ജന്മദിനം; ആഘോഷങ്ങൾ ഒഴിവാക്കി ദേവഗൗഡ; ആശംസനേർന്ന് മോദി

devagowda

ബെംഗളൂരു : ആഘോഷങ്ങൾ ഒഴിവാക്കി മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ 92-ാം ജന്മദിനം. ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ദേവഗൗഡ പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. ജന്മദിനത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ അദ്ദേഹം ക്ഷേത്രദർശനം നടത്തി. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി എച്ച്.ഡി. ദേവഗൗഡയ്ക്ക് ആശംസകൾ നേർന്നു. രാജ്യത്തിന് നൽകിയ സംഭാവനകളെ മുൻനിർത്തി രാഷ്ട്രീയവ്യത്യാസമില്ലാതെ എല്ലാവരും ബഹുമാനിക്കുന്ന നേതാവാണ് ദേവഗൗഡയെന്ന് മോദി എക്സിൽ കുറിച്ചു.

Read More

പ്രജ്ജ്വലിനെ തള്ളി ദേവഗൗഡ

prajwal

ബെംഗളൂരു: പ്രജ്ജ്വലിനെ തള്ളി ദേവഗൗഡ. പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ സാധ്യമായ നിയമനടപടികൾ സ്വീകരിക്കേണ്ടതാണെന്നും തനിക്ക് എതിർപ്പില്ലെന്നും ദേവഗൗഡ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രജ്ജ്വലിനെ തിരിച്ചെത്തിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും വ്യക്തമാക്കി. അതേസമയം, എച്ച്.ഡി. രേവണ്ണയുടെ പേരിലുള്ള കേസുകൾ അദ്ദേഹത്തെ അറസ്റ്റുചെയ്യാനായി കെട്ടിച്ചമച്ചതാണെന്ന് ദേവഗൗഡ ആരോപിച്ചു. അശ്ലീലവീഡിയോ കേസിൽ ഒട്ടേറെപ്പേർ ഉൾപ്പെട്ടിട്ടുണ്ട്. ആരുടെയും പേര് പറയാനുദ്ദേശിക്കുന്നില്ല. അവരുടെയെല്ലാംപേരിൽ കേസെടുക്കണമെന്നും ലൈംഗിക പീഡനത്തിനിരയായ സ്ത്രീകൾക്ക് നീതിലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

Read More

ചാലൂക്യ എക്‌സ്‌പ്രസിലെ ട്രെയിൻ ജീവനക്കാരനെ കുത്തിക്കൊന്ന പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

ബെംഗളൂരു : ചാലൂക്യ എക്സ്‌പ്രസ് തീവണ്ടിയിൽ ടിക്കറ്റ് പരിശോധകനെ (ടി.ടി.ഇ) ആക്രമിക്കുന്നതിനിടെ റെയിൽവേ കാറ്ററിങ് ജീവനക്കാരനെ കുത്തിക്കൊന്ന കേസിലെ പ്രതിയുടെ രേഖാചിത്രം റെയിൽവേ പോലീസ് പുറത്തിറക്കി. മധ്യപ്രദേശ് ഝാൻസി സ്വദേശി ദേവർഷി വർമയാണ് (23) കൊല്ലപ്പെട്ടത്. കൊല നടത്തിയശേഷം തീവണ്ടിയിൽനിന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ വീഡിയോദൃശ്യവും പുറത്തുവിട്ടു. 40-42 വയസ്സുതോന്നിക്കുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. വെള്ള ഷർട്ടും കറുത്ത പാന്റ്സും ധരിച്ചയാളാണ് വീഡിയോദൃശ്യത്തിലുള്ളത്. പരിശോധകൻ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ഇയാൾ ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് തീവണ്ടി ബെലഗാവിക്കടുത്തെത്തിയപ്പോഴാണ് സംഭവം നടന്നത്. ടിക്കറ്റ് പരിശോധകൻ അഷ്‌റഫ് അലിക്കും…

Read More

നാലുകുട്ടികൾ തടാകത്തിൽ മുങ്ങിമരിച്ചു

ബെംഗളൂരു : ഹാസൻ ജില്ലയിലെ ആലൂരിൽ നാലു കുട്ടികൾ തടാകത്തിൽ മുങ്ങിമരിച്ചു. മുട്ടിഗെ ഗ്രാമത്തിലെ തടാകത്തിലാണ് സംഭവം. പ്രദേശവാസികളായ ജീവൻ (13), വിശ്വ (12), പൃഥ്വി (12), സാത്വിക് (11) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ നാലുപേരും വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തടാകത്തിലെത്തിയത്. നീന്തുന്നതിനിടെ ഒരു കുട്ടി മുങ്ങിപ്പോയി. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബാക്കി മൂന്നു പേരും മുങ്ങിപ്പോയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസും അഗ്നിരക്ഷാ സേനയും എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Read More

ബസും ട്രാക്ടറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു

ബെംഗളൂരു : ദേശീയപാത 50ൽ കൊപ്പള താലൂക്കിലെ ഹൊസ്ലിങ്കാപുരിന് സമീപം വെള്ളിയാഴ്ച രാത്രി ട്രാക്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. പിന്നിൽ നിന്ന് വന്ന സ്വകാര്യ ബസ് ട്രാക്ടറിൽ ഇടിച്ചാണ് അപകടം. ട്രാക്ടറിലുണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്തും ഒരു സ്ത്രീ ആശുപത്രിയിലുമാണ് മരിച്ചത്. 18ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബസവരാജ (22), തേജസ് (22), കൊപ്പൽ ജില്ലയിലെ യലബുർഗ താലൂക്കിലെ കരമുടി ഗ്രാമത്തിലെ ദുരുഗമ്മ (65), ഗദഗ് ജില്ലയിലെ തിമ്മപുര ഗ്രാമത്തിലെ കൊണ്ടപ്പ (60) എന്നിവരാണ് മരിച്ചത്. കരമുടി ഗ്രാമത്തിൽ…

Read More
Click Here to Follow Us