തെരുവുനായ ആക്രമണത്തിൽ നാലുവയസ്സുകാരി മരിച്ചു

ബെംഗളൂരു : റായ്ചൂരുവിൽ തെരുവുനായയുടെ ആക്രമണത്തിനിരയായ നാലുവയസ്സുകാരി മരിച്ചു. കോരവിനഹള ഗ്രാമത്തിലെ കെരലിംഗയുടെ മകൾ ലാവണ്യയാണ് ചികിത്സക്കിടെ ചൊവ്വാഴ്ച മരിച്ചത്. രണ്ടാഴ്ച മുമ്പാണ് നായയുടെ ആക്രമണമുണ്ടാത്. വീടിനുമുന്നിൽ കളിക്കുന്നതിനിടെ ലാവണ്യയുൾപ്പെടെ ഏഴുകുട്ടികളെയാണ് നായ ആക്രമിച്ചത്. ലാവണ്യയുടെ കഴുത്തിനുപിന്നിലും മറ്റുഭാഗങ്ങളിലും കടിയേറ്റു. പരിക്കേറ്റ കുട്ടികൾ ഇപ്പോഴും ചികിത്സയിലാണ്. തെരുവുനായശല്യം ഒഴിവാക്കാൻ നടപടിവേണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു. അക്രമംനടത്തിയ നായയെ സംഭവദിവസംതന്നെ ഗ്രാമവാസികൾ കൊന്നിരുന്നു.

Read More

ഹെൽമെറ്റ് ധരിച്ചിട്ടും അപകടത്തിൽ മരിക്കുന്ന ഇരുചക്രവാഹന യാത്രക്കാരുടെ എണ്ണം നഗരത്തിൽ ദിനംപ്രതി കൂടുന്നു;

ബെംഗളൂരു : ട്രാഫിക് പോലീസിന്റെ പിഴശിക്ഷയെ മറികടക്കാൻ പേരിനുമാത്രം ഹെൽമെറ്റ് ധരിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവർ സൂക്ഷിക്കുക. ബെംഗളൂരുവിൽ ഹെൽമെറ്റ് ധരിച്ചിട്ടും അപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടു വർഷത്തിനിടെ 21 ശതമാനം വർധിച്ചതായി ട്രാഫിക് പോലീസിന്റെ കണക്ക് പുറത്തുവന്നു. കഴിഞ്ഞവർഷം 369 പേരാണ് ഹെൽമെറ്റ് ധരിച്ചിട്ടും അപകടത്തിൽ മരിച്ചത്. ഹെൽമെറ്റ് ധരിക്കാതെ യാത്രചെയ്ത് അപകടത്തിൽപ്പെട്ട് മരിച്ചവർ 148 പേർ. 2021-ൽ ഹെൽമെറ്റ് ധരിച്ചിട്ടും അപകടത്തിൽ മരിച്ചത് 291 പേരായിരുന്നു. 2022-ൽ ഇത് 319 ആയി. 2023-ൽ ബെംഗളൂരുവിലുണ്ടായ വാഹനാപകടങ്ങളിൽപ്പെട്ട് മരിച്ച 70 ശതമാനം പേരുടെയും മരണകാരണം…

Read More

നെലമംഗല – തുമകൂരു പാത ഉടൻ അതിവേഗപാതയാകും

ബെംഗളൂരു : നെലമംഗല – തുമകൂരു പാത അതിവേഗപാതയാക്കാൻ ദേശീയപാതാ അതോറിറ്റി. ഇതിന്റെ മുന്നോടിയായി റോഡിന്റെ വീതി വർധിപ്പിച്ച് ഇരുവശങ്ങളിലും കമ്പിവേലികൾ സ്ഥാപിക്കും. നിശ്ചിത പ്രദേശങ്ങളിലൊഴികെ പാതയിലേക്ക് കയറാനേ ഇറങ്ങാനോ കഴിയാത്ത രീതിയിലായിരിക്കും ക്രമീകരണം. പദ്ധതി 2025 ഓഗസ്റ്റിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ദേശീയപാത 48-ന്റെ ഭാഗമാണ് നെലമംഗല- തുമകൂരു പാത. പാതയുടെ ഇരുവശത്തും കമ്പിവേലികൾ സ്ഥാപിക്കുന്നതോടെ ടോൾ നൽകാതെ ഒരു വാഹനത്തിനും കടന്നുപോകാൻ കഴിയാതെയാകും. ഇതിനുമുന്നോടിയായി പുതിയ ടോൾപ്ലാസ നിർമിക്കാനും പദ്ധതിയുണ്ട്. നിലവിലുള്ള ചെക്കനെഹള്ളിയിലേയും കുളുമെപാളയയിലേയും ടോൾ പ്ലാസകളാണ് നിർത്തുക. പകരം റായലപാളയിൽ പുതിയ…

Read More

മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു 

കോട്ടയം: മിമിക്രി താരവും നടനുമായ സോമരാജ് അന്തരിച്ചു. ഏതാനും നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കാഥികന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, സ്‌ക്രിപ്റ്റ് റൈറ്റെര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. അഞ്ചര കല്യാണം, കണ്ണകി, ഫാന്റം, ബാംബൂ ബോയ്സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദ ഭൈരവി, അണ്ണന്‍ തമ്ബി, കിംഗ് ലയര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരകഥയും സംഭാഷണവും നിര്‍വഹിച്ചത് സോമരാജാണ്. നിരവധി ടെലിവിഷന്‍ സ്‌റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തുമായിരുന്നു.

Read More

പ്രധാനമന്ത്രിക്ക് കത്തയച്ചാൽ പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ ആവില്ല; പ്രഹ്ളാദ് ജോഷി 

ബെംഗളൂരു: പ്രധാനമന്ത്രിക്ക് കത്തയച്ചാല്‍ മാത്രം പ്രജ്വല്‍ രേവണ്ണ എം.പിയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു. മുഖ്യമന്ത്രി സിദ്ധാരാമയ്യ നരേന്ദ്ര മോദിക്ക് കത്തയച്ചതിനോട് കലബുറഗിയില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. പാസ്പോർട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കോടതിയുടെ പരിഗണനയിലുണ്ട്. കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. കേന്ദ്രം കർണാടക സർക്കാറുമായി സഹകരണത്തിന് തയാറാണ്. എന്നാല്‍, കത്തയച്ചതിന് പിറകെ പാസ്പോർട്ട് റദ്ദാക്കണം എന്ന് പറഞ്ഞാല്‍ എങ്ങനെ സാധിക്കും? മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരോട് തനിക്ക് ചോദിക്കാനുള്ളത് മറ്റൊന്നാണ്. പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട…

Read More

മുൻ ഭാര്യയുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം; മുൻ ഡിജിപി അറസ്റ്റിൽ 

ചെന്നൈ: വീട്ടില്‍ അതിക്രമിച്ച്‌ കയറാൻ ശ്രമിച്ചെന്ന മുൻ ഭാര്യയുടെ പരാതിയില്‍ തമിഴ്നാട് മുൻ ഡിജിപി പിടിയില്‍. മുൻ സ്പെഷ്യല്‍ ഡിജിപി രാജേഷ് ദാസാണ് അറസ്റ്റിലായത്. ഐഎഎസ് ഉദ്യോഗസ്ഥയും ഊർജ്ജ വകുപ്പ് സെക്രട്ടറിയുമായ ബീല വെങ്കിടേഷിന്റെ പരാതിയിലാണ് അറസ്റ്റ്. ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ രാജേഷ് ദാസ് ശിക്ഷിക്കപ്പെട്ട ശേഷം ഇവർ വേർപിരിഞ്ഞിരുന്നു. കേസില്‍ ഇയാളുടെ അറസ്റ്റ് താല്‍കാലികമായി സ്റ്റേ ചെയ്തിരുന്നു.

Read More

മിൽമ ചോക്ലേറ്റിൽ പുഴു; വിപണിയിൽ നിന്ന് പിൻവലിക്കുമെന്ന് അധികൃതർ

കോഴിക്കോട്: മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നും നിറയെ പുഴുക്കളെ ലഭിച്ചതായി പരാതി. താമരശ്ശേരി സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇദ്ദേഹം താമരശ്ശേരി പഴയ സ്റ്റാന്‍ഡിന് സമീപത്തുള്ള ബേക്കറിയില്‍ നിന്ന് ചോക്ലേറ്റ് വാങ്ങിയത്. 40 രൂപയായിരുന്നു വില. പിന്നീട് കവര്‍ പൊളിച്ച്‌ അകത്തെ അലൂമിനിയം ഫോയില്‍ കവറും പൊളിച്ചപ്പോഴാണ് നിറയെ പുഴുക്കളെ കണ്ടതെന്ന് പരാതിക്കാരന്‍ പറയുന്നു. ചോക്ലേറ്റിന്റെ പാക്കിംഗ് ഡേറ്റ് 2023 ഒക്ടോബര്‍ 16 നാണ് കാണിച്ചിരിക്കുന്നത്. എക്‌സ്പയറി ഡേറ്റ് 2024 ഒക്ടോബര്‍ 15 വരെയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മില്‍മാ അധികൃതര്‍ കടയിലെ…

Read More

മൈസൂരിൽ നിന്നും കണ്ണൂരേക്കുള്ള ബസിൽ പരിശോധന; എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ 

ബെംഗളൂരു: കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റില്‍ രണ്ടു വിദ്യാർത്ഥികള്‍ മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയില്‍. തളിപ്പറമ്പ് സ്വദേശികളായ അല്‍ത്താഫ് ( 21), ഷമ്മാസ് (21) എന്നിവരാണ് അറസ്റ്റിലായത്. മൈസൂരില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക സ്റ്റേറ്റിന്റെ ബസ്സില്‍ നിന്നാണ് 9.2 ഗ്രാം എംഡിഎംഎ സഹിതം ഇവരെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ നിസർ ഒ, അഷ്റഫ് മലപ്പട്ടം, രത്നാകരൻ കെ, ഷാജി കെ കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പ്രദീപ്കുമാർ, ഹരികൃഷ്ണൻ, സിവില്‍ എക്സൈസ് ഓഫീസറായ മജീദ് കെ…

Read More

13 കാരിയെ ക്ലാസ്സ്‌ മുറിയിൽ വച്ച് 15 കാരൻ ബലാത്സംഗം ചെയ്തു; സുഹൃത്തുക്കൾ മൊബൈലിൽ പകർത്തി 

അമരാവതി: പതിമൂന്നുകാരിയെ ക്ലാസ് മുറിയില്‍ വച്ച്‌ ബലാത്സംഗത്തിനിരയാക്കിയ പത്താം ക്ലാസുകാരന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് ഏലൂർ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. പ്രതിക്കൊപ്പം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി കുറ്റകൃത്യം മൊബൈലില്‍ പകര്‍ത്തിയ നാലുപേരെ പേരെയും പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ രണ്ട് ലക്ഷം രൂപ നല്‍കാത്തതിനെത്തുടർന്ന് പ്രതികള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. മേയ് 15നാണ് സംഭവം. ഏഴാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ് വാങ്ങാന്‍ സ്കൂളിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും നാലു യുവാക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ക്ലാസ്…

Read More

വിവാഹചടങ്ങിനിടെ വരൻ വധുവിനെ ചുംബിച്ചു; ബന്ധുക്കൾ തമ്മിൽ തല്ല് 

വിവാഹച്ചടങ്ങുകളില്‍ ബന്ധുക്കള്‍ തമ്മിലുള്ള കൂട്ടത്തല്ല് ഒരു പുതിയ സംഭവമല്ല. ഭക്ഷണത്തെ ചൊല്ലിയും സ്ത്രീധനത്തെ ചൊല്ലിയും എന്തിനേറെ പറയുന്നു കറിക്ക് ഉപ്പില്ലെന്ന് തുടങ്ങി നിസാര കാര്യങ്ങള്‍ക്ക്‌ പോലും വധുവരന്മാരുടെ വീട്ടുകാര്‍ പരസ്പരം തമ്മില്‍തല്ലുന്നത് സ്ഥിരം കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും അടക്കം നാം കണ്ടിട്ടുണ്ടാകും. ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് അങ്ങ് മീററ്റിലും നടന്നിരിക്കുന്നത്. വരമാല ചടങ്ങിനിടെ വരന്‍ വധുവിനെ ചുംബിച്ചതാണ് ബന്ധുക്കള്‍ തമ്മിലുള്ള തല്ലിന് കാരണമായത്. രണ്ട് സഹോദരിമാരുടെ വിവാഹമായിരുന്നു ഹാപൂരിലെ അശോക് നഗര്‍ ഏരിയയില്‍ നടന്നത്. മൂത്ത സഹോദരിയുടെ വിവാഹം ശാന്തമായി…

Read More
Click Here to Follow Us