ഫോൺ നശിപ്പിച്ചു; പ്രജ്വലിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി ചുമത്തും 

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പകർത്തിയ ഫോണ്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. പ്രജ്വലിന്റെ കയ്യിൽ നിന്ന് ഇന്നലെ രണ്ട് ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഈ ഫോണുകളില്‍ നിന്നല്ല ദൃശ്യങ്ങള്‍ പകർത്തിയതെന്നും ദൃശ്യങ്ങള്‍ പകർത്തിയ ഫോണ്‍ നശിപ്പിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നു. അതേസമയം, ഡിവൈസ് നശിപ്പിച്ചതായി തെളിഞ്ഞാല്‍ പ്രജ്വലിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി ചുമത്താനാണ് എസ്‌ഐടിയുടെ നീക്കം. പ്രജ്വലില്‍ നിന്ന് പാസ്പോർട്ടുകളും എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും ടിക്കറ്റടക്കം മറ്റ് യാത്രാ രേഖകളും എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട്. പ്രജ്വലിന്റെ ഇ- മെയില്‍, ക്ലൌഡ് അക്കൗണ്ടുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ്…

Read More

ക്ഷേത്രങ്ങളെയും പൂജാരികളെയും കേന്ദ്രീകരിച്ച് അന്വേഷണം; മൃഗബലി നടന്നതിനു തെളിവില്ല 

കണ്ണൂർ: കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തില്‍ മൃഗബലി നടത്തിയെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ ആരോപണം തള്ളി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്. മൃഗബലി നടന്നതിന് തെളിവില്ലെന്ന് സ്പെഷല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നല്‍കി. ക്ഷേത്രങ്ങളെയും പൂജാരികളെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം റിപ്പോർട്ട്‌ സ്പെഷല്‍ ബ്രാഞ്ച് നല്‍കി. കണ്ണൂർ ജില്ലയിലെ ചില പൂജാരിമാരുടെ വീടുകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയാണ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട് കൈമാറിയത്. കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച്‌ ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി…

Read More

കേരളത്തിൽ എലിപ്പനി പടരുന്നു; ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 തുടങ്ങിയ പകർച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാൽ എലിപ്പനിയ്‌ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. ഫീൽഡ്തല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി. ജില്ലകൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം…

Read More

പഴയ കാമുകിയെ സഹോദരൻ വിവാഹം കഴിച്ചു; മൂന്ന് പേരെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: ഹോസലിങ്കപുരത്തിലെ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. ഹോസ്‌പെറ്റിലെ ആസിഫ് എന്ന യുവാവാണ് അറസ്റ്റിലായത്. 28കാരിയായ വസന്ത, മാതാവ് 50കാരിയായ രാജേശ്വരി, അഞ്ചുവയസുകാരനായ മകന്‍ സായി എന്നിവരാണ് മരണപ്പെട്ടത്. ആന്ധ്രാപ്രദേശുകാരിയാണ് വസന്ത. ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തി അമ്മയ്‌ക്കൊപ്പം താമസിക്കുകയായിരുന്നു. ആറുമാസം മുന്‍പാണ് യുവതി ആരിഫ് എന്ന യുവാവിനെ വിവാഹം കഴിച്ചത്. ആസിഫിന്റെ സഹോദരനാണ് ആരിഫ്. ആസിഫിന് വസന്തയുമായി മുന്നെ ബന്ധം ഉണ്ടായിരുന്നു. ആരിഫുമായുള്ള വിവാഹത്തിന് ഇയാള്‍ക്ക് ഇഷ്ടമില്ലായിരുന്നു. ഇയാള്‍ വീട്ടിലെത്തുകയും മാതാവിനെയും കുഞ്ഞിനെയും ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. ഈ സമയം വസന്ത…

Read More

ശത്രുസംഹാര പൂജ; വാക്കുകളിൽ വ്യക്തത വരുത്തി ഡികെ ശിവകുമാർ 

ബെംഗളൂരു: കോണ്‍ഗ്രസ് സർക്കാരിനും തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെ കേരളത്തില്‍ മന്ത്രവാദവും മൃഗബലിയും നടന്നുവെന്ന ആരോപണത്തില്‍ കൂടുതൽ വ്യക്തമാക്കി ഡി.കെ.ശിവകുമാർ. ശത്രുസംഹാരപൂജ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ നടന്നുവെന്നല്ല താൻ പറഞ്ഞത്, മറിച്ച്‌ ക്ഷേത്രത്തിന് 15 കിലോമീറ്ററോളം അകലെയുള്ള സ്വകാര്യ സ്ഥലത്താണ് പൂജ നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവി രാജരാജേശ്വരിയുടെ വലിയ ഭക്തനാണ് ഞാൻ. ‘ശത്രുസംഹാരപൂജ’ നടന്നത് രാജരാജേശ്വരക്ഷേത്രത്തില്‍ അല്ല എന്ന് എനിക്കറിയാം. എന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. അതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്ന്…

Read More

ജൂൺ 4 മുതൽ പല രാജ്യങ്ങളിലും ഗൂഗിൾ പേ സേവനം അവസാനിക്കുന്നു, ഇന്ത്യയിൽ തുടരുമോ?

ന്യൂഡൽഹി : ലോകം ഇപ്പോൾ ഡിജിറ്റൽ ആയി. പണമടയ്ക്കൽ സംവിധാനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ ആണ്. യുപിഐ വഴിയുള്ള ഈസി പേയ്‌മെൻ്റ് സംവിധാനം ഇപ്പോൾ ആളുകളുടെ ജീവിതം എളുപ്പമാക്കി. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും ഗൂഗിൾ പേ സേവനം ലഭ്യമാണ്. യുപിഐ പേയ്‌മെൻ്റ്, റീചാർജ് ഉൾപ്പെടെ നിരവധി സേവനങ്ങൾ ജി പേ വഴി ഉപയോഗിക്കുന്നു. എന്നാൽ ജൂൺ 4 മുതൽ അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും ഗൂഗിൾ പേ സേവനം താൽക്കാലികമായി നിർത്തിവയ്ക്കുകയാണ്. പകരം ഗൂഗിൾ വാലറ്റ് എന്ന ഒരു പുതിയ ആപ്പ് സേവനം ആരംഭിക്കും. ഈ…

Read More

മണ്‍സൂണ്‍; ട്രെയിനുകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം: മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. മാറ്റിയ സമയക്രമം ഇങ്ങനെ: രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം – പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക. എറണാകുളം -ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം – പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക. എറണാകുളം- പൂനെ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് രാവിലെ 9.10ന പകരം പുലര്‍ച്ചെ 4.50നാകും പുറപ്പെടുക. എറണാകുളം…

Read More

പ്രധാനമന്ത്രിയുടെ 45 മണിക്കൂർ നീളുന്ന ധ്യാനം നാളെ അവസാനിക്കും

കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 45 മണിക്കൂർ നീളുന്ന ധ്യാനം ഇന്നലെ രാത്രി ഏഴരയോടെ ആരംഭിച്ചു. ജൂണ്‍ ഒന്നുവരെ ധ്യാനത്തിലിരിക്കും. ധ്യാനമണ്ഡപത്തില്‍ നിലത്താണ് അദ്ദേഹം വിശ്രമിച്ചത്. പ്രധാനമന്ത്രിക്കായി പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല. സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്. തുടർച്ചയായ ധ്യാനത്തിലല്ല പ്രധാനമന്ത്രി, പകരം ഇന്ന് പുലർ‌ച്ചെ സൂര്യോദയം കാണാൻ അദ്ദേഹം പുറത്തിറങ്ങിയിരുന്നു. ഇന്നലെ വിവേകാനന്ദപ്പാറയിലെത്തിയ പ്രധാനമന്ത്രി തിരുവള്ളൂർ പ്രതിമയില്‍ പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു. നാളെ ഉച്ചയോടെ ധ്യാനം അവസാനിപ്പിച്ച്‌ അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും.  

Read More

പ്രജ്വലിനെ 7 ദിവസത്തെ എസ്ഐറ്റി കസ്റ്റഡിയിൽ വിട്ടു 

ബെംഗളുരു: പ്രജ്വല്‍ രേവണ്ണയെ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ജൂണ്‍ 6 വരെ കസ്റ്റഡി അനുവദിച്ച്‌ ബെംഗളുരുവിലെ ജനപ്രതിനിധികളുടെ കോടതിയാണ് ഉത്തരവിട്ടത്. മൂന്നു കേസുകളിലുമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി 15 ദിവസത്തേക്ക് അന്വേഷണ സംഘം കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ഒറ്റദിവസത്തെ കസ്റ്റഡി നല്‍കിയാല്‍ മതിയെന്നായിരുന്നു പ്രജ്വലിന്റെ അഭിഭാഷകന്റെ വാദം. പ്രജ്വലിനെതിരെയുള്ള എല്ലാ കേസുകളും കെട്ടിച്ചമച്ചതാണെന്നും മാധ്യമ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Read More

ആരാണ് പൂജ ചെയ്തതെന്ന് കാലം തെളിയിക്കും; ഡികെ ശിവകുമാർ 

ബെംഗളൂരു: കോണ്‍ഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ മൃഗബലി നടന്നുവെന്ന പരാമർശത്തില്‍ ഉറച്ച്‌ ഡികെ ശിവകുമാർ. ആരാണ് പൂജ ചെയ്തതെന്ന് കാലം തെളിയിക്കുമെന്ന് ഡികെ ശിവകുമാർ പറഞ്ഞു. ജനങ്ങള്‍ തന്നെ അനുഗ്രഹിക്കാൻ ഉണ്ട്. അവരുടെ പ്രാർത്ഥന കൂടെയുണ്ടെന്നും ശിവകുമാർ പ്രതികരിച്ചു. ഡികെ ശിവകുമാറിന്റെ മൃഗബലി ആരോപണം തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വവും ദേവസ്വം മന്ത്രിയും രംഗത്തെത്തിയിരുന്നു. മൃഗബലി ആരോപണം വസ്തുതാവിരുദ്ധമെന്ന് ടിടികെ ദേവസ്വം പ്രതികരിച്ചു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മൃഗബലി പൂജയുള്ള ക്ഷേത്രമല്ല. ക്ഷേത്ര പരിസരത്തും മൃഗബലി പൂജകള്‍ നടന്നിട്ടില്ല. ക്ഷേത്രത്തെ…

Read More
Click Here to Follow Us