ബെംഗളൂരു: ലഹരിമരുന്നു പാര്‍ട്ടിയില്‍ നടി ഹേമ പങ്കെടുത്തിരുന്നെന്നു സ്ഥിരീകരിച്ച് പോലീസ്. റേവ് പാര്‍ട്ടിയില്‍ പോലീസ് റെയ്ഡ് നടന്നതിനു പിന്നാലെ ഹേമയുടെ പേര് പുറത്തുവന്നെങ്കിലും ഇതു നിഷേധിച്ചു നടി രംഗത്തുവന്നിരുന്നു. പോലീസ് റെയ്ഡ് ചെയ്ത റേവ് പാര്‍ട്ടിയില്‍ നടി ഹേമ ഉണ്ടായിരുന്നെന്ന് പോലീസ് കമ്മിഷണര്‍ ബി ദായനന്ദ പറഞ്ഞു. താന്‍ ഹൈദരാബാദിലെ ഫാം ഹൗസിലാണെന്ന് അവകാശപ്പെട്ട് ഹേമ വിഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ദയാനന്ദ മാധ്യമങ്ങളോടു പറഞ്ഞു. തിങ്കളാഴ്ചയാണ് ഫാംഹൗസില്‍ നടന്ന റേവ് പാര്‍ട്ടിയില്‍ പോലീസ് റെയ്ഡ് നടത്തിയത്. ചലച്ചിത്ര, രാഷ്ട്രീയ രംഗങ്ങളിലെ ഒട്ടേറെ…
Read MoreDay: 21 May 2024
കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യ വിഷബാധ
കോഴിക്കോട്: കൂണ്‍ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. വരിക്കോളി സ്വദേശികളായ പൊക്കൻ (88), സുനില്‍ (48), ഭാര്യ റീജ (40), മകൻ ഭഗത് സൂര്യ (13) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വീടിന് സമീപത്ത് നിന്നും ലഭിച്ച കൂണ്‍ കഴിച്ച ഇവർക്ക് ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു. ഇതേത്തുടർന്ന് നാലുപേരും കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
Read Moreഎലി വിഷം കൊണ്ട് പല്ല് തേച്ചു; യുവതിക്ക് ദാരുണാന്ത്യം
ചെന്നൈ: ടൂത്ത് പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ടു പല്ല് തേച്ച യുവതി മരിച്ചു. തിരിച്ചിറപ്പള്ളിയിലാണ് ദാരുണ സംഭവം. കെകെ നഗർ സ്വദേശി രേവതി (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് ടൂത്ത് പേസ്റ്റാണെന്നു തെറ്റിദ്ധരിച്ച് രേവതി എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന പേസ്റ്റ് എടുത്തു പല്ല് തേച്ചത്. പിന്നീട് യുവതി ജോലിക്ക് പോകുകയും ചെയ്തു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയ രേവതി നിരവധി തവണ ഛർദ്ദിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കി. പിന്നാലെ ബന്ധുക്കള്‍ യുവതിയെ തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കെകെ നഗർ പോലീസ്…
Read Moreലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച 12 കാരിക്ക് വയറ്റിൽ ദ്വാരം
ബെംഗളൂരു: ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച പെണ്‍കുട്ടിക്കു വയറ്റില്‍ ദ്വാരം. പെർഫോറേഷൻ പെരിറ്റോണിറ്റിസ് എന്ന അവസ്ഥയാണുണ്ടായത്. ബെംഗളൂരു സ്വദേശിയായ ഒരു പെണ്‍കുട്ടിക്കു ആണ് ദാരുണമായ അവസ്ഥ ഉണ്ടായിരിക്കുന്നത്. ഒരു വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തപ്പോള്‍ ആണ് കുട്ടി ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ചത്. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 12 വയസ്സുള്ള പെണ്‍കുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു. വായിലിടുമ്പോള്‍ പുക വരുന്ന പാൻ ഒന്ന് പരീക്ഷിക്കാൻ താല്പര്യം തോന്നിയ പലരും അത് അവിടെ ഉപയോഗിച്ചിരുന്നതായി , പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ മറ്റാർക്കും…
Read Moreഅമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 5 വയസുകാരി മരിച്ചു
കോഴിക്കോട്: അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി ഫദ്‌വയാണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരുന്നു. മൂന്നിയൂറിലെ കുളത്തില്‍ കുളിച്ചതിനെ തുടർന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂർച്ഛിക്കുകയും ചെയ്തത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ വച്ചാണ് ഫദ്‌വയ്ക്ക് അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. പല മരുന്നുകള്‍ നല്‍കി…
Read Moreസിപ്പ്‌ലൈനിൽ സഞ്ചരിക്കുന്നതിനിടെ കേബിൾ പൊട്ടിവീണ് യുവതിക്ക് ദാരുണാന്ത്യം; റിസോർട്ട് ജീവനക്കാർക്കെതിരെ കേസെടുത്തു
ബെംഗളൂരു : സിപ്പ്‌ലൈനിൽ സഞ്ചരിക്കുന്നതിനിടെ കേബിൾ പൊട്ടിവീണ് യുവതിക്ക് ദാരുണാന്ത്യം. അത്തിബല്ലെ സ്വദേശിയും സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമായ രഞ്ജിത (35) ആണ് മരിച്ചത്. രാമനഗരയിലെ സ്വകാര്യ റിസോർട്ടിൽ ആണ് അപകടമുണ്ടായത്. സിപ്പ്‌ലൈനിലൂടെ സഞ്ചരിക്കുന്നതിനിടെ കേബിൾ പൊട്ടി രഞ്ജിത നിലത്തേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജിതയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ റിസോർട്ട് ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്തു. സഹപ്രവർത്തകരായ 18 അംഗസംഘത്തിനൊപ്പമാണ് രഞ്ജിത റിസോർട്ടിലെത്തിയത്. സിപ്പ്‌ലൈനുകളും ഊഞ്ഞാലുമുൾപ്പെടെ സാഹസിക വിനോദത്തിനുള്ള ഒട്ടേറെ സംവിധാനങ്ങൾ റിസോർട്ടിലുണ്ടായിരുന്നു. എന്നാൽ ഇവയിൽ കയറുന്നവർക്ക് ഹെൽമെറ്റോ മറ്റ്…
Read Moreതോക്കുമായി രണ്ട് മലയാളികൾ പിടിയിൽ
ബെംഗളൂരു: അനധികൃതമായി തോക്ക് കൈവശം വെച്ചതിന് രണ്ടു മലയാളികള്‍ അറസ്റ്റില്‍. ഉള്ളാലിലെ തലപ്പാടിയില്‍ വെച്ചാണ് പിസ്റ്റളുമായി കാറില്‍ വരുമ്പോള്‍ രണ്ടുപേരെയും പോലീസ് പിടികൂടിയത്. മഞ്ചേശ്വരം കടമ്പാര്‍ സ്വദേശി മുഹമ്മദ് അസ്ഗര്‍, ഉടമ്പയില്‍ സ്വദേശി അബ്ദുള്‍ നിസാര്‍ എന്നിവരാണ് പിടിയിലായത്. തോക്കിന് ലൈസന്‍സോ, ഇവര്‍ സഞ്ചരിച്ച കാറിന് മതിയായ രേഖകളോ ഉണ്ടായിരുന്നില്ല. പിസ്റ്റളിനൊപ്പം തിരകള്‍, ഇവരുടെ മൊബൈല്‍ ഫോണുകള്‍, ഇവര്‍ സഞ്ചരിച്ച കാര്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ഇവരെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. മുഹമ്മദ് അസ്ഗറിനെതിരെ നേരത്തെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍…
Read Moreചോർന്നൊലിച്ച് മെട്രോ സ്റ്റേഷനുകൾ; യാത്രക്കാർക്ക് അവിടെയും ദുരിതം
ബെംഗളൂരു: കനത്ത മഴയിൽ മെട്രോ സ്റ്റേഷനുകൾ ചോർന്നൊലിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. മിക്ക സ്റ്റേഷനുകളിലെയും മേൽക്കൂരകൾ ചോർന്നൊലിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. വെള്ളം ഇറങ്ങുന്നതിനാൽ പ്ലാറ്റ്ഫോമിൽ ഉൾപ്പെടെ വഴുക്കൽ രൂപപ്പെട്ടതും അപകടഭീഷണിയാകുന്നു. കഴിഞ്ഞ വർഷവും മഴക്കാലത്ത് സമാനമായ പരാതി ഉയർന്നിരുന്നു. എന്നാൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ ബിഎംആർസി തയാറാകാത്തതാണ് ചോർച്ച ആവർത്തിക്കാൻ കാരണമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി.
Read Moreസംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ ഒരു വർഷം തികയുന്നു
ബെംഗളൂരു : കർണാടകത്തിൽ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ വാഗ്ദാനപദ്ധതികളുടെ ഗുണം ജനങ്ങളുടെ വീട്ടിലെത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. വാഗ്ദാനപദ്ധതികൾ നടപ്പാക്കുമ്പോൾത്തന്നെ വികസനപ്രവൃത്തികൾക്കുള്ള പണം നീക്കിവെക്കാനായെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ അധികാരമേറ്റ് ഒരുവർഷം തികയുന്നതിനോടനുബന്ധിച്ച് ബെംഗളൂരു പ്രസ്‌ക്ലബ്ബിൽ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയിലാണ് സിദ്ധരാമയ്യ അവകാശമുന്നയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം വാഗ്ദാനപദ്ധതികൾ നിർത്തലാക്കുമെന്ന ബി.ജെ.പി.യുടെ പ്രചാരണത്തെ തള്ളിക്കളഞ്ഞ അദ്ദേഹം പദ്ധതികൾ തുടരുമെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ജനങ്ങൾക്കുമുമ്പിൽ വെച്ച അഞ്ച് വാഗ്ദാനപദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി, എല്ലാ വീടുകളിലും മാസം…
Read Moreസ്വകാര്യ റിസോർട്ടിലെ സിപ്പ്‌ലൈനിന്റെ കേബിൾ പൊട്ടിവീണ് യുവതിക്ക് മരിച്ചു
ബെംഗളൂരു : സിപ്പ്‌ലൈനിൽ സഞ്ചരിക്കുന്നതിനിടെ കേബിൾ പൊട്ടിവീണ് യുവതിക്ക് ദാരുണാന്ത്യം. ബെംഗളൂരു അത്തിബല്ലെ സ്വദേശിയും സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമായ രഞ്ജിത (35) ആണ് മരിച്ചത്. രാമനഗരയിലെ സ്വകാര്യ റിസോർട്ടിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. സിപ്പ്‌ലൈനിലൂടെ സഞ്ചരിക്കുന്നതിനിടെ കേബിൾ പൊട്ടി രഞ്ജിത നിലത്തേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജിതയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ റിസോർട്ട് ഉടമയ്ക്കും ജീവനക്കാർക്കുമെതിരേ പോലീസ് കേസെടുത്തു. സഹപ്രവർത്തകരായ 18 അംഗസംഘത്തിനൊപ്പമാണ് രഞ്ജിത റിസോർട്ടിലെത്തിയത്. സിപ്പ്‌ലൈനുകളും ഊഞ്ഞാലുമുൾപ്പെടെ സാഹസിക വിനോദത്തിനുള്ള ഒട്ടേറെ സംവിധാനങ്ങൾ റിസോർട്ടിലുണ്ടായിരുന്നു. എന്നാൽ ഇവയിൽ കയറുന്നവർക്ക് ഹെൽമെറ്റോ…
Read More