ബെംഗളൂരു: 20 വയസ്സുള്ള കോളേജ് വിദ്യാർത്ഥിയുടെ സ്വർണ്ണ മാലയും മോതിരവും കവർന്ന ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തു.
പ്രതിയെ പിടികൂടാൻ നിർണായക സിസിടിവി ദൃശ്യങ്ങൾ നയിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കുട്ടി വീട്ടിൽ നിന്ന് ഓടിപ്പോയ സമയത്താണ് ഈ കൊള്ളയടിക്കൽ നേരിടേണ്ടിവന്നതെന്നാണ് സൂചന.
സംഭവുമായി ബന്ധപ്പെട്ട് വടക്കുകിഴക്കൻ ബെംഗളൂരുവിലെ എംഎസ് പാളയയിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ സാദിഖ് എന്ന അനിൽ എന്നയാളെ എച്ച്എഎൽ പൊലീസ് അറസ്റ്റ് ചെയ്തു.
സാദിഖ് വിദ്യാർത്ഥിയുടെ ബാഗ് മോഷ്ടിക്കുകയും ബസ് സ്റ്റാൻഡിലേക്ക് ഉള്ള പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.
സുഹൃത്തുക്കളോടൊപ്പം കൂടുതൽ സമയം ചിലവഴിച്ചതിന് വഴക്ക് പറഞ്ഞതോടെ മകൻ വീട്ടിൽ നിന്ന് ഓടിപ്പോയതായി ഏപ്രിൽ 4 ന് വിദ്യാർത്ഥിയുടെ അമ്മ എച്ച്എഎൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പോലീസ് അന്വേഷണം ആരംഭിച്ച് ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് കുട്ടിയെ കണ്ടെത്തി.
വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മാലയും മോതിരവും നഷ്ടപ്പെട്ടതായി മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
ദൊഡ്ഡനെകുണ്ടിക്കടുത്തുള്ള ബസവനഗറിൽ നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന ഓട്ടോറിക്ഷ ഡ്രൈവർ മജസ്റ്റിക്കിലേക്കുള്ള വഴിയിൽ കുട്ടിയെ ഉപേക്ഷിച്ച് ബാഗ് എടുത്തുകൊണ്ടുപോയി എന്നാരോപിച്ച് അവർ മറ്റൊരു പരാതി കൂടി പോലീസിൽ നൽകി.
ഓട്ടോ ഡ്രൈവർ എ ടി എമ്മിൽ നിന്നും പണം പിൻവലിക്കാൻ സഹായിച്ചതായി കുട്ടി പറഞ്ഞതിനെ തുടർന്ന് രമേഷ് നഗറിന് സമീപമുള്ള എടിഎമ്മിൽ നിന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
തുടർന്ന് വഴിയിലെ എല്ലാ സിസിടിവികളിൽ നിന്നും ദൃശ്യങ്ങൾ ശേഖരിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു.
ഇയാളുടെ വാഹനം തിരിച്ചറിഞ്ഞതിനെ തുടർന്ന് എംഎസ് പാളയയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്ന് ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു
ഭാര്യയുടെ പേരിൽ സ്വകാര്യ ഫിനാൻസ് കമ്പനിയിൽ സാദിഖ് കുട്ടിയുടെ സ്വർണം പണയപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. “പ്രതി കവർച്ച ചെയ്ത സ്വർണം കണ്ടെടുത്തതായും” ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.