അയാളുമായി യാതൊരു ബന്ധവും ഇല്ല; അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്: വിവാദ തുറന്ന് പറച്ചിലുമായി നടി ഉർഫി ജാവേദ്

വേറിട്ട വസ്ത്രധാരണ രീതികൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളിൽ നിറയുന്ന താരമാണ് ഉര്‍ഫി ജാവേദ്.

മുൻ ബിഗ് ബോസ് താരം കൂടിയായ ഉർഫി ഇപ്പോഴിതാ പിതാവുമായി ഒരു തരത്തിലുള്ള ബന്ധവും സൂക്ഷിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.

ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും അച്ഛനുണ്ടെന്നും അയാളുമായി യാതൊരു ബന്ധവും തനിക്ക് ഇപ്പോഴില്ലെന്നും ഉർഫി ഒരു അഭിമുഖത്തിൽ പറഞ്ഞു.

അച്ഛനുമായി പത്ത് വർഷമായി മിണ്ടാറില്ല. അയാള്‍ പലപ്പോഴും ഞങ്ങളോട് മിണ്ടാൻ ശ്രമം നടത്തിയിട്ടുണ്ട്. അതുപോലെ അയാള്‍ വേറെ വിവാഹം കഴിച്ചു.

അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്. അയാള്‍ അയാളുടെ കുടുംബവുമായി സന്തോഷത്തോടെ കഴിയുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.

ഞാൻ ഒരിക്കലും എന്റെ പിതാവുമായി അറ്റാച്ച്‌ഡായിരുന്നില്ല. അയാളില്‍ നിന്നും ദൂരെ മാറിപോകാനെ എന്നും ശ്രമിച്ചിട്ടുള്ളു.

അതുകൊണ്ട് എനിക്ക് കുറ്റബോധമില്ല. ടോക്സിക്കായിട്ടുള്ള മനുഷ്യന്മാരെ നമ്മള്‍ ജീവിതത്തില്‍ നിന്നും കളയണം. അത് രക്ത ബന്ധമാണെങ്കില്‍ പോലും.

നിങ്ങള്‍ക്ക് നല്ലതല്ലെങ്കില്‍ അകറ്റി നിർത്തണം. എനിക്ക് അയാളുമായി ബന്ധമുണ്ടാക്കാനും താല്‍പര്യമില്ല’- ഉർഫി പങ്കുവച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us