മക്കളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

ബെംഗളൂരു: കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഗംഗാദേവിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഗംഗാദേവിയെ ജാലഹള്ളി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. മക്കളായ ലക്ഷ്മി (9), ഗൗതം (7) എന്നിവരെയാണ് അമ്മ ഗംഗാദേവി കൊലപ്പെടുത്തിയത്. ഗംഗാദേവിയുടെ ഭർത്താവ് പോക്‌സോ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്. പ്രതി ഗംഗാദേവി ഒരു സ്വകാര്യ കമ്പനിയിൽ മാർക്കറ്റിംഗ് ജോലി ചെയ്തിരുന്നതായാണ് വിവരം.

Read More

ജ്യൂസ് കടയിൽ നിന്ന് വാങ്ങിയ ഐസിനുള്ളിൽ ചത്ത എലിയെ കണ്ടെത്തി 

പൂനെ: പുറത്തെ ഭക്ഷണ വിതരണ ശാലകളിലെയും വൃത്തിഹീനമായ പല കാഴ്ചകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സമൂസയ്ക്കുള്ളില്‍ നിന്നും കോണ്ടം, ഗുട്ക, കല്ല് തുടങ്ങിയവ ലഭിച്ച സംഭവം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പൂനെയില്‍ ഐസ് കട്ടയ്ക്കുള്ളില്‍ നിന്നും ചത്ത എലിയെ കണ്ടെത്തി. പൂനെ നഗരത്തിലെ ഒരു കച്ചവടക്കാരനാണ് ഐസില്‍ ചത്ത എലിയെ കണ്ടത്. കൂള്‍ബാർ നടത്തിപ്പുകാരനായ യുവാവ് ജ്യൂസ് അടിക്കാനായി വാങ്ങിയ ഐസ് പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് എലിയെ കണ്ടത്. നഗരത്തിലെ പ്രധാന ഹോട്ടലുകളിലേക്കും കൂള്‍ബാർ, വഴിയോര കടകളിലേക്കുമെല്ലാം ഐസ് വിതരണം ചെയ്യുന്ന കമ്പനിയുടേതാണ് പാക്കറ്റ്. ഐസ് പായ്ക്കറ്റിനുള്ളിലെ…

Read More

കോൺഗ്രസ്‌ നേതാവ് വീരപ്പ മൊയ്ലി രാഷ്ട്രീയ വിരമിക്കൽ പ്രഖ്യാപിച്ചു 

ബെംഗളൂരു: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വീരപ്പ മൊയ്‌ലി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. എന്നാല്‍, ചിക്കബെല്ലാപുര ലോക്‌സഭാ സ്ഥാനാർഥി രക്ഷാ രാമയ്യയ്ക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. 1992 നവംബർ മുതല്‍ 1994 ഡിസംബർ വരെ കർണാടക മുഖ്യമന്ത്രിയായിരുന്ന വീരപ്പ മൊയ്‌ലി ചിക്കബെല്ലാപുരയില്‍ വച്ചാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 84 കാരനായ കോണ്‍ഗ്രസ് നേതാവ് ചിക്കബെല്ലാപുരയില്‍ നിന്ന് ലോക്‌സഭാ സീറ്റിനായി ശ്രമിച്ചിരുന്നു. എന്നാല്‍, പാർട്ടി രക്ഷാ രാമയ്യയെയാണ് തെരഞ്ഞെടുത്തത്. ചൊവ്വാഴ്‌ച മാധ്യമപ്രവർത്തകരോട് സംസാരിച്ച അദ്ദേഹം, രാമയ്യയ്‌ക്ക് വേണ്ടി കോണ്‍ഗ്രസ് പ്രവർത്തകനായി പ്രവർത്തിക്കുമെന്ന്…

Read More

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണം; വിരൽ അറുത്ത് കാളിക്ക് നൽകി യുവാവ് 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകാൻ തന്റെ ഇടത് ചൂണ്ടുവിരല്‍ അറുത്ത് കാളി ദേവിക്ക് സമർപ്പിച്ച്‌ യുവാവ്. മോദിയോടുള്ള ആരാധന മൂത്ത് അരുണ്‍ വർണ്ണേക്കർ ആണ് മോദിഭക്തിയില്‍ വിരലറുത്തത്. വിരല്‍ മുറിച്ച ശേഷം അരുണ്‍ തൻ്റെ രക്തം ഉപയോഗിച്ച്‌ വീടിൻ്റെ ചുമരുകളില്‍ ‘കാളീ ദേവീ മോദിയെ രക്ഷിക്കൂ’ എന്നും കുറിക്കുകയും ചെയ്തതയാണ് റിപ്പോർട്ട്‌. കാർവാർ നഗരത്തിലെ വീട്ടില്‍ മോദിക്കായി ഒരു ആരാധനാലയം നിർമ്മിച്ചിട്ടുണ്ട്. പതിവായി ഇയാളിവിടെ പ്രത്യേക പ്രാർത്ഥനകളും നടത്താറുണ്ട്. അതേസമയം, പ്രാര്‍ഥനയ്ക്കായി രക്തമെടുക്കാൻ വേണ്ടി അരുണ്‍ കത്തികൊണ്ട് മുറിവുണ്ടാക്കിയപ്പോള്‍ ആവേശംകൊണ്ട്…

Read More

സിനിമാ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാളത്തിലെ ഒട്ടേറെ ക്ലാസിക് സിനിമകളുടെ നിര്‍മ്മാതാവാണ്. പഞ്ചവടിപ്പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികള്‍, സുഖമോ ദേവി, പത്താമുദയം, നൊമ്പരത്തിപ്പൂവ് തുടങ്ങിയവ ഗാന്ധിമതി ബാലന്‍ നിര്‍മ്മിച്ച സിനിമകളാണ്.  

Read More

കൊടുംവേനലിൽ കൃത്യമായ ജലസംവിധാനമില്ല; ബുദ്ധിമുട്ടി ബിഎംടിസി കണ്ടക്ടർമാരും ഡ്രൈവർമാരും

ബെംഗളൂരു: ഈ വേനലിൽ ബിഎംടിസി കണ്ടക്ടർമാരും ഡ്രൈവർമാരും ആശങ്കയിലാണ്. ദാഹമകറ്റാൻ ബിഎംടിസി ഒന്നും ഒരുക്കിയിട്ടില്ലെന്നാണ് ഇവരുടെ പരാതി. ദിവസവും നൂറുകണക്കിന് കിലോമീറ്ററുകൾ ബസ് ഓടിക്കണം. നഗരത്തിലെ ഗതാഗതം, സിഗ്നലുകളിൽ നിൽക്കുന്നത് ബുദ്ധിമുട്ടാണ്. രാവും പകലും ഡ്യൂട്ടി ചെയ്യുക. യാത്രക്കാരെ സുരക്ഷിതമായി വീട്ടിലെത്തിക്കേണ്ട ബാധ്യത തങ്ങൾക്കാണ്. കത്തുന്ന വെയിലിൽ ഡ്യൂട്ടി ചെയ്യാൻ പറ്റാത്ത അവസ്ഥ. ദാഹം ശമിപ്പിക്കാൻ പോലും ശരിയായ ജലസംവിധാനം ഒരുക്കിയിട്ടില്ലെന്ന് അവർ ആരോപിച്ചു. ഇത്തവണത്തെ വേനൽച്ചൂടിൽ ബിഎംടിസിയിലെ കണ്ടക്ടർമാരും ഡ്രൈവർമാരും വലഞ്ഞു. ബിഎംടിസിയുടെ പല ടിടിഎംസികളിലും കുഴൽക്കിണറുകൾ വറ്റിവരണ്ടു. ചില ടിടിഎംസികളിലെ കുഴൽക്കിണറുകളിൽ…

Read More

മണ്ഡ്യ തെരുവിൽ ഗുണ്ടയെ വെട്ടിക്കൊന്നു

ബംഗളുരു : അർദ്ധരാത്രിയിൽ ഗുണ്ടയെ തെരുവിൽ ക്രൂരമായി വെട്ടിക്കൊന്നു. മണ്ഡ്യ നഗറിലെ സ്വർണ സാന്ദ്രയിലാണ് സംഭവം, പഴയ പകയുടെ പശ്ചാത്തലത്തിലാകാം ഈ പ്രവൃത്തി നടന്നതെന്നാണ് സംശയിക്കുന്നത്. അക്ഷയ് (24) ആണ് കൊല്ലപ്പെട്ടത്. ഫോണിൽ വിളിച്ച് വരുത്തി നടുറോഡിൽ ഇട്ട് വെട്ടിക്കൊല്ലുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അക്ഷയ്. പണ്ട് കൂടെയുണ്ടായിരുന്ന പല സുഹൃത്തുക്കളും ഇപ്പോൾ ശത്രുക്കളായതിനാൽ വൈരാഗ്യത്തിൻ്റെ പശ്ചാത്തലത്തിൽ കൊലപാതകം നടത്തിയതാകാനാണ് സാധ്യത എന്നാണ് പോലീസ് സംശയിക്കുന്നത്. മണ്ഡ്യ ഈസ്റ്റ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് കേസ് നടന്നത്, പോലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.

Read More

ചെറിയ പെരുന്നാള്‍ നിറവില്‍ കേരളം ; ഉത്തരേന്ത്യയില്‍ നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങി. പൊന്നാനി കടപ്പുറത്താണ് മാസപ്പിറ കണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ശവ്വാല്‍ ഒന്ന് ബുധനാഴ്ചയായിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. വിവിധ ഖാസിമാരും ഇക്കാര്യം വ്യക്തമാക്കി. ഒമാനിലും ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. അതേസമയം ഉത്തരേന്ത്യയിലും ഡല്‍ഹിയിലും നാളെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

Read More

വീടിന് മുന്നിൽ മാലിന്യം തള്ളിയെന്നാരോപിച്ച് ബംഗളൂരു സ്വദേശി മൂന്ന് പേരെ മർദിച്ചു

ബംഗളുരു : വീടിനു മുന്നിൽ മാലിന്യം വലിച്ചെറിഞ്ഞെന്നാരോപിച്ച് മധ്യവയസ്‌കനായ ഒരാൾ മൂന്ന് പുരുഷന്മാരെ മർദിക്കുന്ന വീഡിയോ വൈറലാകുന്നു. വിവരം ലഭിച്ചതനുസരിച്ച് ജനുവരിയിലാണ് സംഭവം നടന്നതെങ്കിലും സിസിടിവി ദൃശ്യങ്ങൾ അടുത്തിടെ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. ഇപ്പോൾ ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ, ഷർട്ടിടാത്തയാൾ  മറ്റൊരാളെ ദീർഘനേരം നിരന്തരം ആക്രമിക്കുകയായിരുന്നു. തർക്കം രൂക്ഷമായതോടെ, ഒന്നിലധികം അയൽവാസികൾ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചു, എന്നിരുന്നാലും അയാൾ അവരോട് മോശമായാണ് പെരുമാറിയത്.

Read More

നമ്മ മെട്രോയ്ക്ക് വീണ്ടും അപമാനം; ഷർട്ടിൽ ബട്ടണില്ലാത്തതിനാൽ ജീവനക്കാർ യുവാവിന് പ്രവേശനം നൽകിയില്ല!

ബെംഗളൂരു: ധരിച്ച വസ്ത്രം വൃത്തിയില്ലാത്തതിനാൽ കർഷകന് മെട്രോയിൽ കയറാൻ പ്രവേശനം നിഷേധിച്ച മെട്രോ ജീവനക്കാർക്ക് ബെംഗളുരുവിൽ മറ്റൊരു അബദ്ധം കൂടി. സംഭവം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇത്തവണ ധരിച്ചിരുന്ന വസ്ത്രത്തിൽ ബട്ടണില്ലാത്തതിനാലാണ് തൊഴിലാളിയായ യുവാവിനെ പ്രവേശിപ്പിക്കാതിരുന്നതെന്ന ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്. ദൊഡ്ഡകൽസാന്ദ്ര മെട്രോ സ്‌റ്റേഷനിലാണ് സംഭവം. കർഷകനായ വയോധികനെ അപമാനിച്ച കേസ് കെട്ടടങ്ങും മുമ്പേ മറ്റൊരു അപമാനം കൂടി നമ്മ മെട്രോയ്ക്ക് ഉണ്ടാക്കി വെച്ചിരിക്കുകയാണ് ജീവനക്കാർ. സോഷ്യൽ മീഡിയയിൽ പൊതുജനാഭിപ്രായം ഉയരുകയും മെട്രോ ജീവനക്കാർ എക്‌സിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കൂടാതെ…

Read More
Click Here to Follow Us