നമ്മ മെട്രോയ്ക്ക് വീണ്ടും അപമാനം; ഷർട്ടിൽ ബട്ടണില്ലാത്തതിനാൽ ജീവനക്കാർ യുവാവിന് പ്രവേശനം നൽകിയില്ല!

ബെംഗളൂരു: ധരിച്ച വസ്ത്രം വൃത്തിയില്ലാത്തതിനാൽ കർഷകന് മെട്രോയിൽ കയറാൻ പ്രവേശനം നിഷേധിച്ച മെട്രോ ജീവനക്കാർക്ക് ബെംഗളുരുവിൽ മറ്റൊരു അബദ്ധം കൂടി.

സംഭവം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഇത്തവണ ധരിച്ചിരുന്ന വസ്ത്രത്തിൽ ബട്ടണില്ലാത്തതിനാലാണ് തൊഴിലാളിയായ യുവാവിനെ പ്രവേശിപ്പിക്കാതിരുന്നതെന്ന ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

ദൊഡ്ഡകൽസാന്ദ്ര മെട്രോ സ്‌റ്റേഷനിലാണ് സംഭവം. കർഷകനായ വയോധികനെ അപമാനിച്ച കേസ് കെട്ടടങ്ങും മുമ്പേ മറ്റൊരു അപമാനം കൂടി നമ്മ മെട്രോയ്ക്ക് ഉണ്ടാക്കി വെച്ചിരിക്കുകയാണ് ജീവനക്കാർ.

സോഷ്യൽ മീഡിയയിൽ പൊതുജനാഭിപ്രായം ഉയരുകയും മെട്രോ ജീവനക്കാർ എക്‌സിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കൂടാതെ എംപി തേജസ്വി സൂര്യയെ ടാഗ് ചെയ്ത് നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts