ബെംഗളൂരു: സുഹൃത്തുക്കൾക്ക് ഒപ്പം ഗോവയിൽ പോകുന്നതിന് പണം നൽകാത്തതിന്റെ ദേഷ്യത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അമ്മയുടെ സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തി. ആന്ധ്രായിലെ വിജയവാഡയിൽ എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർഥിയായ ജസ്വന്ത് റെഡ്ഢി( 20 ) ആണ് ഇലക്ട്രോണിക് സിറ്റിയിൽ താമസിക്കുന്ന സുകന്യ (40) യെ കൊലപ്പെടുത്തിയത്. ഫെബ്രുവരി 12 മുതലാണ് സുകന്യയെ കാണാതായത്. ദിവസങ്ങൾക്കു ശേഷം മൃതദേഹം ബെന്നാർഘട്ടെക്ക് സമീപം കതികരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇലക്ട്രോണിക് സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് അറിഞ്ഞത്. ഗോവ യാത്രയ്ക്ക് പണം ചോദിക്കുന്നതിനായാണ് ജസ്വന്ത് 12ന്…
Read MoreMonth: March 2024
ശുചി പദ്ധതി പുനരാരംഭിച്ച് സർക്കാർ; ഇനി സ്കൂൾ കോളേജ് വിദ്യാർഥിനികൾക്ക് സാനിറ്ററി പാടുകൾ സൗജന്യമായി ലഭിക്കും; വിശദാംശങ്ങൾ
ബെംഗളൂരു : സർക്കാർ, ഐഡഡ് സ്കൂൾ, കോളേജ് വിദ്യാർഥിനികൾക്ക് ശുചി പദ്ധതിയുടെ ഭാഗമായി 19 ലക്ഷം സാനിറ്ററി പാഡുകൾ സൗജന്യമായി വിതരണം ചെയ്യുന്നതിന് തുടക്കമായി. 10-18 വയസ്സ് വരെയുള്ള ഓരോ വിദ്യാർത്ഥിനികൾക്ക് 10 പാഡുകൾ അടങ്ങിയ പക്കാറ്റാണ് നൽകുന്നത്. 47 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നതെന്നാണ് പദ്ധതി ഉദ്ഘടനം ചെയ്ത ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. വിദ്യാർഥിനികൾ ആർത്തവ ദിനങ്ങളിൽ സ്കൂളിൽ വരാത്ത സാഹചര്യമുണ്ടെന്നും ഇതിന് പരിഹാരമായി ശുചി പദ്ധതി അവിഷ്‌ക്കരിച്ചതെന്നും മന്ത്രി പറഞ്ഞു. 2013ൽ സിദ്ധാരമയ്യ സർക്കാർ ആരംഭിച്ച പദ്ധതി ഇടക്കാലത്ത്…
Read Moreബിബിഎംപി ബജറ്റ് 2024: ടണൽ റോഡുകൾ ഉൾപ്പെടെയുള്ള ‘ബ്രാൻഡ് ബെംഗളൂരു’ പദ്ധതികൾക്ക് 1,580 കോടി അനുവദിച്ചു
ബെംഗളൂരു: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള 12,371.63 കോടി രൂപയുടെ ബജറ്റ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉദ്യോഗസ്ഥർ അവതരിപ്പിച്ചു. ‘ബ്രാൻഡ് ബെംഗളൂരു’ പദ്ധതിക്ക് ബജറ്റിൽ ബിബിഎംപി പ്രാധാന്യം നൽകിയിട്ടുണ്ട്. പുതിയ മാർഗ്ഗനിർദ്ദേശ മൂല്യാധിഷ്ഠിത വസ്തുനികുതി സംവിധാനം നിർദ്ദേശിച്ചിട്ടുണ്ട്. ഇത് നാലാം വർഷമാണ് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലിൻ്റെ അഭാവത്തിൽ ബിബിഎംപി ഉദ്യോഗസ്ഥർ ബജറ്റ് അവതരിപ്പിക്കുന്നത്. 2020 സെപ്‌റ്റംബർ മുതൽ ബിബിഎംപി തിരഞ്ഞെടുപ്പ് ശേഷിക്കുന്നുണ്ട് . വ്യാഴാഴ്ച ടൗൺ ഹാളിൽ സ്‌പെഷ്യൽ കമ്മീഷണർ (ഫിനാൻസ്) ശിവാനന്ദ് എച്ച് കലക്കേരിയാണ് ബിബിഎംപി ബജറ്റ് അവതരിപ്പിച്ചത്. ബെംഗളൂരു ബ്രാൻഡിന് 1,580…
Read Moreസംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം ശക്തം;
ബെംഗളൂരു : ബെലഗാവി, കലബുറഗി ജില്ലകളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉണ്ടായ തെരുവുനായകളുടെ ആക്രമണത്തിൽ ആറുകുട്ടികൾക്ക് പരിക്ക്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് ആക്രമണമുണ്ടായത്. ബെലഗാവിയിലെ മഹന്തേഷ് നഗറിൽ വഴിയരികിയിൽ കളിച്ചുകൊണ്ടിരുന്ന നാലു കുട്ടികളെയാണ് തെരുവുനായക്കൂട്ടം ആക്രമിച്ചത്. നിലവിളികേട്ടെത്തിയ പ്രദേശവാസികൾ നായകളെ ഓടിച്ചെങ്കിലും കുട്ടികളുടെ മുഖത്തും കൈകാലുകളിലും കടിയേറ്റു. ഇവരെ ബെലഗാവി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലബുറഗിയിലെ ദേഗലമഡിയിൽ ട്യൂഷൻ കഴിഞ്ഞു വരുകയായിരുന്ന രണ്ടു കുട്ടികളെ നായ ആക്രമിച്ചത്. 2പിന്നീട് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടികൾ കലബുറഗി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ ദേഗലമഡി പഞ്ചായത്ത്…
Read More