2000 ത്തിന്റെ തുടക്ക വർഷങ്ങളില്‍ മലയാള സിനിമാ രംഗത്തെ തിരക്കേറിയ നടിമാരിൽ ഒരാൾ ആണ് നവ്യ നായർ.
2010 ലാണ് കരിയറിലെ പേരും പ്രശസ്തിയും വേണ്ടെന്ന് വെച്ച് നടി കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിയത്.
സന്തോഷ് മേനോൻ എന്നാണ് നവ്യയുടെ ഭർത്താവിന്റെ പേര്. ഒരു മകനുമുണ്ട്.
വിവാഹ ജീവിതത്തെക്കുറിച്ച് സത്യസന്ധമായാണ് നവ്യ സംസാരിക്കാറുള്ളത്.
കുടുംബ ജീവിതത്തിന് വേണ്ടി എടുക്കേണ്ടി വന്ന ത്യാഗങ്ങളെക്കുറിച്ചും കരിയറിലെ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമെല്ലാം ഒരു ഘട്ടത്തില്‍ വിട്ടു കൊടുക്കേണ്ടി വന്നതിനെക്കുറിച്ചുമെല്ലാം നവ്യ തുറന്ന് സംസാരിച്ചു.
എന്നാല്‍ കരിയറും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ട് പോകാൻ തീരുമാനിച്ച നവ്യ വർഷങ്ങള്‍ക്കിപ്പുറം സിനിമയിലും നൃത്ത വേദികളിലും വീണ്ടും സജീവമായി.
നവ്യയുടെ അഭിപ്രായങ്ങളും തുറന്ന് പറച്ചിലുകളുമെല്ലാം എന്നും ജനശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നവ്യ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
മറ്റുള്ളവരില്‍ പ്രതീക്ഷ വെക്കരുതെന്ന് നവ്യ നായർ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
‘പ്രതീക്ഷയാണ് ദുഃഖവും പ്രതീക്ഷയാണ് പ്രത്യാശയും.
മറ്റുള്ളവരില്‍ നിന്നും ലഭിക്കും എന്ന പ്രതീക്ഷ നിരാശാജനകമാണ്.
കാരണം അവർ നമ്മളല്ലല്ലോ. പക്ഷേ നമ്മുടെ കഴിവിനെക്കുറിച്ച് നമുക്കുള്ള പ്രതീക്ഷ അതാണ് നമ്മെ മുന്നിലേക്ക് നയിക്കുന്നത് , കാരണം അതില്‍ എന്റെ പ്രയത്നം മാത്രം മതിയല്ലോ.
പ്രതീക്ഷകള്‍ വെക്കേണ്ടത് ബന്ധങ്ങളിലല്ല, നമ്മുടെ മാത്രം കഴിവുകളില്‍, അതുണ്ടാവും മരണം വരെ പ്രയത്നിക്കുന്നവന്റെ ഒപ്പം, ആരൊക്കെ വീട്ടുപോയാലും,’ നവ്യ നായർ കുറിച്ചതിങ്ങനെയായിരുന്നു.
2022 ല്‍ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ നായർക്ക് സിനിമാ രംഗത്തേക്ക് ശക്തമായ തിരിച്ച് വരവ് സാധ്യമായത്.
പിന്നീട് ജാനകി ജാനേ എന്ന സിനിമയിലും നടി അഭിനയിച്ചു.
കരിയറിലേക്ക് തിരിച്ച് വന്നതിനെക്കുറിച്ച് നേരത്തെ നവ്യ തുറന്ന് സംസാരിച്ചിട്ടുണ്ട്.
തിരിച്ച് വരവിന് തനിക്ക് പ്രചോദനമായത് മഞ്ജു വാര്യരാണെന്ന് നവ്യ വ്യക്തമാക്കി.
ഒരു സ്ത്രീയുടെ ഏറ്റവും വലിയ ലക്ഷ്യം കുടുംബ ജീവിതം ആണെന്ന് താൻ കരുതിയിട്ടുണ്ട്.
മറ്റെന്ത് വിജയങ്ങള്‍ ഉണ്ടായാലും നല്ലൊരു കുടുംബം ഉണ്ടെങ്കില്‍ മാത്രമേ വ്യക്തി പൂർണമാവൂ എന്ന് താൻ തെറ്റിദ്ധരിച്ചെന്നും നവ്യ ഒരു അഭിമുഖത്തില്‍ തുറന്ന് പറയുകയുണ്ടായി.
അഭിനയം മടുത്തിട്ടാണ് നിർത്തിയത്. വേറെ ആരെയും അതില്‍ പഴി ചാരാനില്ല. പക്ഷെ അതൊരു കണ്ടീഷനിംഗ് ആയിരുന്നു.
കുറച്ച് നാള് അഭിനയിച്ചു. ഇനി അഭിനയിക്കാൻ പറ്റില്ല എന്ന ചിന്തയായിരുന്നു തനിക്കെന്നും നവ്യ ഓർത്തു.
വിവാഹ ശേഷം യുപിഎസി നേടണം എന്നുണ്ടായിരുന്നു. പക്ഷെ പല തടസങ്ങളും മുമ്പിൽ ഉണ്ടായിരുന്നു, നവ്യ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.