മുംബൈ: ക്യാന്‍സര്‍ വീണ്ടും വരുന്നതു തടയാനുള്ള പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്ത് പ്രമുഖ ക്യാൻസർ ഗവേഷണ-ചികിത്സാ കേന്ദ്രമായ മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്.
പത്തു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. 100 രൂപക്ക് പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാനാകുമെന്ന് ടാറ്റ മെമ്മോറിയൽ ആശുപത്രിയിലെ സീനിയർ കാൻസർ സർജൻ ഡോ രാജേന്ദ്ര ബദ്വെ പറഞ്ഞു.
ഒരു ദശാബ്ദക്കാലത്തെ ഗവേഷണങ്ങളുടെയും പരിശോധനകളുടെയും ഫലമായ ടാബ്ലെറ്റ് ക്യാൻസറിൻ്റെ ആവർത്തനത്തേയും ഒപ്പം റേഡിയേഷനും കീമോതെറാപ്പിയും കൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങളുടെ 50 ശതമാനം കുറയ്ക്കുമെന്നാണ് കണ്ടെത്തൽ.
“എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് അവയുടെ ജീനുകളുടെ ഒരു പ്രധാന ഭാഗം മനുഷ്യരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.
ഗവേഷണത്തിനായി എലികളിലേയ്ക്ക് മനുഷ്യ ക്യാൻസർ കോശങ്ങൾ കടത്തിവിടുകയും അതുവഴി അവയിൽ ട്യൂമർ രൂപപ്പെടുകയും ചെയ്തു.
പിന്നീട് റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ശസ്ത്രക്രിയ എന്നിവയിലൂടെ എലികൾക്ക് ചികിത്സനൽകി.
ക്യാൻസർ കോശങ്ങൾ നശിക്കുമ്പോൾ അവ ക്രോമാറ്റിൻ കണികകൾ എന്ന് വിളിക്കപ്പെടുന്ന ചെറിയ കഷണങ്ങളായി വിഘടിക്കുന്നതായി കണ്ടെത്തി.
ഈ കണങ്ങൾക്ക് രക്തപ്രവാഹത്തിലൂടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനും ആരോഗ്യമുള്ള കോശങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ അവയെ ക്യാൻസറായി മാറ്റാനും കഴിയും,”ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ സീനിയർ കാൻസർ സർജനും റിസർച്ച് ഗ്രൂപ്പിൻ്റെ ഭാഗവുമായ ഡോ രാജേന്ദ്ര ബദ്വെ എൻഡിടിവിയോട് പറഞ്ഞു.
കാന്‍സര്‍ വീണ്ടും വരാന്‍ കാരണമാകുന്ന ശരീരത്തിലെ ക്രൊമാറ്റിന്‍ ഘടകങ്ങളെ നശിപ്പിക്കുന്ന പ്രോ ഓക്സിഡന്റ് ഗുളികയാണിത്.
റെഡ് വെറേട്രോള്‍, കോപ്പര്‍ സംയുക്തമാണ് ഗുളികയില്‍ അടങ്ങിയിട്ടുള്ളത്. ഗവേഷണത്തിനായി മനുഷ്യരിലെ കാന്‍സര്‍ കോശങ്ങളെ എലികളില്‍ കുത്തിവെച്ച് അത് പ്രോ ഓക്സിഡന്റ് ഉപയോഗിച്ച് പ്രതിരോധിക്കുന്ന പരീക്ഷണം വിജയം കണ്ടു.
പാര്‍ശ്വഫലങ്ങള്‍ തടയുന്നതിലുള്ള പരീക്ഷണം മനുഷ്യരിലും വിജയം കണ്ടു.”ഏതാണ്ട് ഒരു പതിറ്റാണ്ടായി ടാറ്റ ഡോക്ടർമാർ ഈ മരുന്നിനു വേണ്ടി പ്രവർത്തിക്കുകയായിരുന്നു.
ടാബ്ലെറ്റ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) അംഗീകാരത്തിനായി കാത്തിരിക്കുകയാണ്
ഇത് രോഗികളിൽ രണ്ടാം തവണ കാൻസർ ഉണ്ടാകുന്നത് തടയുമെന്നും റേഡിയേഷൻ, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളുടെ പാർശ്വഫലങ്ങൾ 50 ശതമാനം കുറയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
രണ്ടാം തവണ ക്യാൻസർ തടയുന്നതിന് ഇത് 30 ശതമാനം ഫലപ്രദമാണ്. പാൻക്രിയാറ്റിക്, ശ്വാസകോശം, വായിലെ അർബുദം എന്നിവയുടെ ചികിത്സയിലും ഇത് ഫലം ചെയ്യും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.