ബെംഗളൂരു: സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മുരുളി (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ബെംഗളൂരുവിലെ നാഗരബാവി റിംഗ് റോഡിലെ മലേമഹദേശ്വര് ക്ഷേത്രത്തിന് സമീപമായിരുന്നു വാഹനാപകടം. ബൈക്കിൽ പോകുകയായിരുന്ന മുരുളിയെ അമിത വേഗത്തിലെത്തിയ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട മുരുളി താഴെ വീണു. ഈ സമയം ബസിൻ്റെ ചക്രം മുരുളിയുടെ തലയിലൂടെ കയറിയിറങ്ങി. ഇതോടെ മുരുളി സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിവരമറിഞ്ഞ് ജ്ഞാനഭാരതി സഞ്ചാരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഛിന്നഭിന്നമായ മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് അയച്ചു.…
Read MoreDay: 25 February 2024
ദ്വാരകയില്‍ വെള്ളത്തിനടിയില്‍ പൂജ; ദ്വാരക നഗരത്തിൻ്റെ ‘ആത്മീയ മഹത്വം’ അനുഭവിക്കാൻ അറബിക്കടലില്‍ മുങ്ങി പ്രധാനമന്ത്രി
ദ്വാരകയില്‍ വെള്ളത്തിനിടയില്‍ പൂജ നടത്തുന്നതിനായി അറബിക്കടലില്‍ മുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയില്‍ ശ്രീകൃഷ്ണ പൂജ നടത്തുന്നതിന്റെ ഭാഗമായാണ് മോദി കടലില്‍ മുങ്ങിയത്. കൃഷ്ണന്റെ ജന്മസ്ഥലമായ ദ്വാരക കടലില്‍ മുങ്ങിപ്പോയതാണന്ന വിശ്വാസത്തിലാണ് വെള്ളത്തിനടിയില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തുന്നത്. To pray in the city of Dwarka, which is immersed in the waters, was a very divine experience. I felt connected to an ancient era of spiritual grandeur and timeless devotion. May Bhagwan Shri…
Read Moreയലഹങ്കയിലെ മസാജ് പാർലറിൻ്റെ പേരിൽ വേശ്യാവൃത്തി; മൂന്ന് പേർ അറസ്റ്റിൽ; ഏഴ് വിദേശ വനിതകളെ രക്ഷപ്പെടുത്തി
ബെംഗളൂരു: മസാജ് പാർലറിൻ്റെ പേരിൽ പെൺവാണിഭം നടത്തിയിരുന്ന യലഹങ്കയിലെ റോറ ലക്ഷ്വറി തായ് സ്പായിൽ പൊലീസ് റെയ്ഡ് നടത്തി മൂന്ന് പ്രതികളെ പിടികൂടി. ഏഴ് വിദേശ വനിതകളെ രക്ഷപ്പെടുത്തി. യലഹങ്ക സബ് സിറ്റിയിലെ ബി സെക്ടറിലെ ഒരു കെട്ടിടത്തിൽ വേശ്യാവൃത്തിയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. ഈ സമയത്താണ് തായ്ലൻഡിൽ നിന്ന് സ്ത്രീകളെ കൊണ്ടുവന്ന് വേശ്യാവൃത്തിയിൽ ഏർപെടുത്തുന്നതെന്നാണ് അറിയുന്നത്. ടൂറിസ്റ്റ് വിസയിലൂടെയും ബിസിനസ് വിസയിലൂടെയുമാണ് പ്രതികൾ യുവതികളെ ക്ഷണിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാതായി പോലീസ് പറഞ്ഞു. ആഞ്ജനേയ ഗൗഡ, ആഞ്ജനേയ റെഡ്ഡി, ഹരീഷ്…
Read Moreനഗരത്തിൽ നിന്നും കാണാതായ ബിടെക് വിദ്യാർഥിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
ബെംഗളൂരു : നീലഗിരി തോട്ടത്തിൽ വിദ്യാർഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി . ഹർഷിത് കൊന്തല എന്നയുവാവാണ് മരിച്ചത്. ആനേക്കലിലെ ഒരു കോളേജിൽ ബിടെക് പഠിക്കുന്ന ഇയാൾ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഹൽധ്വാനിയിൽ താമസക്കാരനാണെന്നാണ് അറിയുന്നത്. ഫെബ്രുവരി 22നാണ് ഹർഷിത് കോന്തലയെ ഹോസ്റ്റലിൽ നിന്ന് കാണാതായത്. ഇതുമായി ബന്ധപ്പെട്ട് ഗാന്ധി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇന്ന് രാവിലെ കലനായകനഹള്ളിക്ക് സമീപമുള്ള നീലഗിരി തോപ്പിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് കോളേജ് ബാഗും മൊബൈൽ ഫോണും കണ്ടെത്തി. ആനേക്കൽ പോലീസ് സംഭവസ്ഥലം…
Read Moreക്രോസ്-പോസ്റ്റിംഗ് ഫീച്ചറുമായി മെറ്റ; ഇനി പോസ്റ്റുകൾ എളുപ്പത്തിൽ പങ്കുവയ്ക്കാം; വിശദാംശങ്ങൾക്ക് വായിക്കാം
ഉപഭോക്തൃ സൗഹൃദമാക്കാൻ നിരവധി തരത്തിലുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും വാട്സ്ആപ്പിലുമെല്ലാം മെറ്റ അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ക്രോസ്-പോസ്റ്റിംഗ് ഫീച്ചറിന്റെ പണിപ്പുരയിലാണ് മെറ്റ. ഉപഭോക്താക്കൾക്ക് ഒരേസമയം ഫേസ്ബുക്കിലും ത്രെഡ്സിലും പോസ്റ്റുകൾ പങ്കുവയ്ക്കാൻ സഹായിക്കുന്ന ഫീച്ചറാണ് ക്രോസ്-പോസ്റ്റിംഗ്. ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും ഒരേസമയം സ്റ്റോറികളും റീൽസുകളും പങ്കിടാൻ കഴിയുന്ന ഫീച്ചറിന് സമാനമായ അപ്ഡേറ്റാണ് മെറ്റ പരീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ ക്രോസ്-പോസ്റ്റിംഗ് ഫീച്ചർ ഐഒഎസ് ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്. പിന്നീട് ഘട്ടം ഘട്ടമായി മറ്റ് ഉപഭോക്താക്കൾക്കും ഫീച്ചർ ലഭ്യമാക്കുന്നതാണ്. അതേസമയം, യൂറോപ്യൻ യൂണിയന് കീഴിലുള്ള ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകാൻ സാധ്യതയില്ലെന്നാണ്…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡ്യ ബിജെപിക്ക് വേണ്ടി നിലനിർത്താൻ പോരാടും; സുമലത
ബെംഗളൂരു : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ മണ്ഡലം ബിജെപി നിലനിർത്താൻ അവസാന നിമിഷം വരെ പോരാടുമെന്ന് എ സുമലത എംപി. സഖ്യകക്ഷിയായ ജെഡി(എസ്)ന് മണ്ഡ്യ സീറ്റ് ലഭിക്കുമെന്ന വിവരം അന്തിമമല്ലെന്ന് അവർ ഇവിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞാൻ തീർച്ചയായും മണ്ഡ്യയിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സുമലത കൂട്ടിച്ചേർത്തു. മണ്ഡ്യ ജില്ലയിൽ ബിജെപിയെ സംഘടിപ്പിക്കാനാണ് താൻ ശ്രമിക്കുന്നത്. ടിക്കറ്റ് ഫൈനൽ ആകുന്നത് വരെ ഞാൻ കാത്തിരുന്ന് പിന്നീട് സംസാരിക്കുമെന്നും സുമലത പറഞ്ഞു. മണ്ഡ്യ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ടിക്കറ്റിന് വേണ്ടി…
Read Moreഡ്രൈവറില്ല മെട്രോ ട്രെയിനിന് ഡ്രൈവർ ഉണ്ട്; പക്ഷെ ഡ്രൈവറില്ല; സംഭവം ഇങ്ങനെ
ആർ വി റോഡ് – ബൊമ്മസന്ദ്ര പാതയിൽ സർവീസ് നടത്തുന്നതിനുള്ള കാലതാമസം ഒഴുവാക്കാൻ ഡ്രൈവറില്ല ട്രൈനുകളിൽ ആദ്യ ഘട്ടങ്ങളിൽ ഡ്രൈവറെ നിയോഗിക്കുന്നത് ബി. എം. ആർ. സി പരിഗണനയിൽ. ഡ്രൈവറില്ല യാത്രയ്ക്ക് അനുമതി ലഭിക്കാൻ ഓട്ടേറെ സമയം വേണ്ടി വരുമെന്നതിനാൽ ഡ്രൈവറെ നിയോഗിച്ചു ജൂലൈയിൽ സർവീസ് ആരംഭികാണാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് ക്രമേണ ഡ്രൈവറില്ലാതെ സിഗ്നലുകൾ ഉപയോഗിച്ചുള്ള സർവീസിലേക്ക് മാറും. കഴിഞ്ഞ വർഷം അവസാനം സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പാതയാണിത്. എന്നാൽ ഡ്രൈവറില്ല ട്രെയിനുകൾ ചൈനയിൽ നിന്ന് എത്താൻ വൈകിയതാണ് തിരിച്ചടിയായത്.
Read Moreഈസ്റ്ററിന് നാട്ടിൽ പോകണ്ടേ? എന്താ നോക്കി ഇരിക്കണേ ആർ ടി സി ബുക്കിങ് തുടങ്ങി; വേഗം പണി തുടങ്ങിക്കോ
ബെംഗളൂരു: ഈസ്റ്റർ ആഘോഷിക്കാൻ നാട്ടിൽ പോകാനൊരുങ്ങുന്നവർക്കായി മാർച്ച് 26 മുതൽ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ കേരള, കർണാടക ആർ ടി സി ബസുകളിൽ ഇന്ന് ആരംഭിക്കും. 31നാണ് ഈസ്റ്റർ 27,28,29 ദിവസങ്ങളിലാണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. കേരളത്തിലേക്കുള്ള പതിവ് ട്രൈനുകളിലെ ടിക്കറ്റുകൾ 4 മാസം മുൻപേ തീർന്നിരുന്നു. സ്വകാര്യ ബസുകളിർ ടിക്കറ്റ് റിസർവേഷനും ഊർജിതമായിട്ടുണ്ട്. ഏപ്രിൽ രണ്ടാം വാരം ചെറിയ പെരുന്നാളും 15ന് വിഷുവും വരുന്നതോടെ തുടർന്നുള്ള ദിവസങ്ങളിലേക്കും തിരക്ക് വർധിക്കും. നിലവിൽ വാരാന്ത്യ സർവീസുകളിലെ ഫ്ലെക്സി നിരക്ക് കേരള ആർ ടി സി…
Read Moreകുട്ടികളുമായി പാർക്കിലേക്ക് പോകാൻ കഴിയാത്ത സാഹചര്യം; നല്ലനടപ്പിന് ലാൽബാഗിൽ 104 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും
ബെംഗളൂരു : സന്ദർശകരുടെ ‘നല്ലനടപ്പ്’ ഉറപ്പുവരുത്താൻ ലാൽ ബാഗിൽ 104 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ച് ഹോർട്ടികൾച്ചറൽ വകുപ്പ്. കുടുംബമായെത്തുന്ന സന്ദർശകരുടെപരാതിയെത്തുടർന്നാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. സുരക്ഷാ ജീവനക്കാരും സന്ദർശകരുമായുള്ള തർക്കങ്ങൾ ഒഴിവാക്കാനും ക്യാമറ സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ പാർക്കിനുള്ളിൽ സുരക്ഷാജീവനക്കാരുടെ പട്രോളിങ്ങുണ്ട്. ഇതിനുപിന്നാലെയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. നേരത്തേ കബൺപാർക്കിലും സമാനമായ രീതിയിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നു. വ്യാപക വിമർശനങ്ങളുയർന്നതോടെ മോഷ്ടാക്കളിൽ നിന്ന് സുരക്ഷയൊരുക്കുന്നതിനുവേണ്ടിയാണ് ക്യാമറ സ്ഥാപിച്ചതെന്നായിരുന്നു ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നത്. കുട്ടികളുമായി പാർക്കിലേക്ക് പോകാൻ കഴിയാത്ത സാഹചര്യം സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നതോടെ ഇല്ലാതാകുമെന്ന്…
Read Moreരാഹുൽ ഗാന്ധി കർണാടകയിൽ മത്സരിക്കുമെന്ന് സൂചന
ബെംഗളൂരു : കോൺഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി വീണ്ടും വയനാട് ലോക്സഭാ സീറ്റില്‍നിന്ന് മത്സരിക്കാനുള്ള സാധ്യത കുറഞ്ഞു. കർണാടകയിലോ തെലങ്കാനയിലോ മത്സരിക്കുമെന്നാണ് സൂചന. ഇൻഡ്യ മുന്നണിയിലെ പാർട്ടി സ്ഥാനാർഥികളോടുള്ള മത്സരം ഒഴിവാക്കാനാണ് നടപടിയയെന്നാണ് വിവരം. വയനാട്ടിൽ രാഹുലിന് പകരം സ്ഥാനാർഥിയെക്കുറിച്ചുള്ള ചർച്ചകളും കോൺഗ്രസിൽ സജീവമായി. വയനാട് ലോക്സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാന്‍ രാഹുലിന്റെ സ്ഥാനാർഥിത്വം സഹായിക്കുമെന്ന് കോൺഗ്രസ് കരുതുന്നു. രാഹുലിന്റെ വരവ് തടയാനുദ്ദേശിച്ച് ദേശീയ…
Read More