ബെംഗളൂരു: ഹവേരി ജില്ലയിലെ അല്ലിപുര ഗ്രാമത്തിന് സമീപം സ്കൂൾ വിദ്യാർത്ഥികളുമായി പോയ ബസ് മറിഞ്ഞതിനെ തുടർന്ന് നാല് കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും 40 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
പരിക്കേറ്റവരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റായ്ച്ചൂർ ജില്ലയിലെ സജ്ജലഗുഡ്ഡ സ്വദേശികളാണ് വിദ്യാർഥികൾ.
സ്കൂൾ കുട്ടികൾ വിനോദയാത്രയ്ക്കെത്തിയപ്പോഴായിരുന്നു അപകടം. സവനൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
തഹസിൽദാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിദ്യാർഥികളുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു.
സ്കൂൾ അധികൃതർ അപകടവിവരം രക്ഷിതാക്കളെ അറിയിക്കുകയും വിദ്യാർത്ഥികളെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുപോകാൻ അധികൃതർ ബദൽ ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.