നൈസ് റോഡിൽ കാർ ട്രക്കിൽ ഇടിച്ച് രണ്ട് മരണം ; മൂന്ന് പേർക്ക് പരിക്ക്

ബെംഗളൂരു: (നൈസ് റോഡിൽ അമിതവേഗതയിൽ വന്ന കാർ ട്രക്കിൽ ഇടിച്ച് രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു . പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നെലമംഗല ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മഞ്ജുനാഥും (54) മറ്റൊരു അജ്ഞാതനുമാണ് മരിച്ചത്. ഹേമലത, മകൾ കൃതിക (20), പ്രജ്വൽ (14) എന്നിവർക്കാണ് പരിക്കേറ്റത്.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ബംഗളൂരു നോർത്ത് താലൂക്കിൽ കാർ ട്രക്കിന്റെ പിന്നിലിടിച്ച് രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് സ്ഥലം വിട്ടു.

പരിക്കേറ്റ മൂന്നുപേരെ നാട്ടുകാരാണ് കാറിൽ നിന്ന് പുറത്തിറക്കി ആശുപത്രിയിലെത്തിച്ചത്. നെലമംഗല ട്രാഫിക് പോലീസ് സംഭവസ്ഥലത്ത് എത്തി കേസെടുത്തിട്ടുണ്ട്.

അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനും ട്രക്ക് ഡ്രൈവർക്കായി തിരച്ചിൽ നടത്താനും പോലീസ് ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
[masterslider id="10"]

Related posts