ബെംഗളൂരു: 13 വർഷമായി സ്കൂൾ ടോയ്ലറ്റ് വൃത്തിയാക്കുന്നത് സ്കൂൾ പ്രധാന അധ്യാപിക.
കോളാറിൽ സ്കൂൾ വിദ്യാർഥികളെ ശൗചാലയം കഴുകാൻ നിർബന്ധിച്ച പ്രിൻസിപ്പൾ അറസ്റ്റിലായ സംഭവത്തിനിടെയാണ് അപൂർവവും മാതൃകാപരവുമായ ഈ അദ്ധ്യാപകന്റെ പ്രവൃത്തി പുറംലോകം അറിയുന്നത്.
ചാമരാജനഗർ ജില്ലയിലെ ഗുണ്ട്ലുപേട്ട് താലൂക്കിലെ ഹോംഗഹള്ളി സ്കൂളിലെ പ്രധാന അധ്യാപകൻ മഹദേശ്വരസ്വാമിയാണ് സ്കൂൾ ടോയ്ലറ്റ് സ്വയം വൃത്തിയാക്കുകയും വിദ്യാർത്ഥികളെ ശുചിത്വം പഠിപ്പിക്കുകയും ചെയ്യുന്നത്.
മഹാത്മാഗാന്ധിയുടെയും വിവേകാനന്ദന്റെയും ആദർശങ്ങൾ ഉൾക്കൊണ്ട മഹാദേശ്വരസ്വാമി ശുചിത്വമാണ് ദൈവികതയെന്നാണ് വിശ്വസിക്കുന്നത്.
നമ്മൾ സ്വയം ശൗചാലയം വൃത്തിയാക്കിയാൽ, വിദ്യാർത്ഥികൾ അത് പഠിക്കുകയും വീട്ടിലെ ശൗചാലയം പരിപാലിക്കുകയും ചെയ്യുമെന്നാണ് അദ്ധ്യാപകൻ പറയുന്നത്.
പെൺകുട്ടികൾക്ക് രണ്ട് ടോയ്ലറ്റുകളും ആൺകുട്ടികൾക്ക് രണ്ട് ടോയ്ലറ്റുകളും അധ്യാപകർക്ക് 1 ടോയ്ലെറ്റുമാണ് സ്കൂളിലുള്ളത്.
5 കക്കൂസുകൾ വിദ്യാർത്ഥികൾക്ക് മുന്നിൽ ആഴ്ചയിൽ ഒരിക്കൽ അദ്ധ്യാപകൻ വൃത്തിയാക്കും . സ്വന്തം പണം ഉപയോഗിച്ച് ഫിനോളും സോപ്പും വാങ്ങുന്ന മഹാദേശ്വരസ്വാമിക്ക് സ്കൂളിലെ എല്ലാ ക്ലാസുകളിലും കണ്ണാടി, ചീപ്പ്, പൊടി, വിഭൂതി, കുങ്കുമം എന്നിവ നൽകിയിട്ടുണ്ട്.
കഴിഞ്ഞ 2010 ലെ ഗാന്ധി ജയന്തി ദിനത്തിലാണ് അദ്ധ്യാപകൻ ഈ പ്രവർത്തനം ആരംഭിച്ചത്, അന്നുമുതൽ ഇന്നുവരെ അത് തുടരുകയാണ്.
കുട്ടികൾ ടീച്ചറെ നോക്കി പഠിക്കും, നമ്മൾ സ്വയം വൃത്തിയാക്കുമ്പോൾ കുട്ടികൾക്കും ശുദ്ധി തോന്നും.
അത് വീട്ടിലും ഭാവി ജീവിതത്തിലും കുരുന്നുകൾ പരിപാലിക്കുമെന്നുമാണ് മഹാദേശ്വരസ്വാമി പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.